Category: പേരാമ്പ്ര

Total 995 Posts

പെരുവണ്ണാമുഴി നരിമഞ്ച കോളനിയില്‍ നിന്നും വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്ത് പേരാമ്പ്ര പോലീസ്

പെരുവണ്ണാമൂഴി: പെരുവണ്ണാമുഴിയില്‍ ആളൊഴിഞ്ഞ പറമ്പില്‍ നിന്നും വാഷും വാറ്റ് ഉപകരണങ്ങളും ഉള്‍പ്പടെ കണ്ടെടുത്ത് പേരാമ്പ്ര പോലീസ. 100 ലിറ്റര്‍ വാഷും നാടന്‍ ചാരായവും വാറ്റുപകരണങ്ങളും ആണ് കണ്ടെടുത്ത് നശിപ്പിച്ചത്. പെരുവണ്ണാമൂഴി നരിമഞ്ച കോളനിയിലെ ആളൊഴിഞ്ഞ പറമ്പില്‍ നിന്നും കോളനി റോഡിന്റെ സൈഡിലായി നാല് കന്നാസുകളിലായി നിറച്ച് ഒളിപ്പിച്ച  6 ലിറ്റര്‍ ചാരായവും പോലീസ് കണ്ടെത്തി നശിപ്പിക്കുകയായിരുന്നു.

‘കർഷകരെ ദ്രോഹിക്കുന്നതിൽ കേന്ദ്ര, കേരള സർക്കാരുകൾക്ക് ഒരേ നിലപാട്’; ഡൽഹി കർഷക സമരത്തിന്‌ ഐക്യദാര്‍ഡ്യവുമായി പേരാമ്പ്ര സ്വതന്ത്ര കർഷക സംഘം

പേരാമ്പ്ര: കർഷകരെ ദ്രോഹിക്കുന്നതിൽ കേന്ദ്ര, കേരള സർക്കാരുകൾക്ക് ഒരേ നിലപാടാണ് ഉള്ളതെന്ന് മുസ്‌ലിംലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ്. ഡൽഹി കർഷക സമരത്തിന്‌ ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് കൊണ്ട് സ്വതന്ത്ര കർഷക സംഘം പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഐക്യദാര്‍ഡ്യ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട് മൊയ്തു വീർക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. ടി.കെ.എ ലത്തീഫ്,

15 ലക്ഷം രൂപയുടെ നവീകരണം; ചക്കിട്ടപ്പാറ പിള്ളപ്പെരുവണ്ണ – അമ്പലമുക്ക്‌ റോഡ്‌ നാടിന് സമര്‍പ്പിച്ചു

പേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ നവീകരിച്ച പിള്ളപ്പെരുവണ്ണ – അമ്പലമുക്ക്‌ റോഡ്‌ നാടിന് സമര്‍പ്പിച്ചു. 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ ചിലവഴിച്ചാണ് റോഡ് നവീകരിച്ചത്. ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.സുനിൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത്‌ ഉപാദ്ധ്യക്ഷ ചിപ്പി മനോജ്‌ അദ്ധ്യക്ഷത വഹിച്ചു. വാർഡ്‌ മെംമ്പർ വിനിഷ ദിനേശൻ, പഞ്ചായത്തംഗളായ വിനീത മനോജ്‌, ബിന്ദു

പേരാമ്പ്രയില്‍ ടിപ്പര്‍ ലോറിയിടിച്ച് യുവതിക്ക് പരിക്ക്

പേരാമ്പ്ര: പേരാമ്പ്ര ടൗണില്‍ ടിപ്പര്‍ ലോറി ഇടിച്ച് യുവതിയ്ക്ക് പരിക്ക്. പന്തിരിക്കര സ്വദേശിനി നിഷാദ (37)ക്കാണ് പരിക്കുപറ്റിയത്. വ്യാഴാഴ്ച്ച രാവിലെ 11.30 ഓടെയായിരുന്നു സംഭവം. പേരാമ്പ്ര ട്രാഫിക് പോലീസ് സ്റ്റേഷന് മുന്‍വശത്ത് സീബ്രാ ലൈനിലൂടെ റോഡ് ക്രോസ് ചെയ്യുന്നതിനിടെ അമിത വേഗത്തില്‍ വന്ന ടിപ്പര്‍ ലോറി യുവതിയെ തട്ടിത്തെറിപ്പിക്കുകയായിരുന്നെന്ന് ദൃകസാക്ഷികള്‍ പറഞ്ഞു. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന്

ചേനായി തീവെപ്പ് കേസ്; ഒളിവിലായിരുന്ന പ്രതികളെ പിടികൂടി പേരാമ്പ്ര പോലീസ്

പേരാമ്പ്ര: ഒളിവില്‍ കഴിയുകയായിരുന്ന ചേനായി തീവെപ്പു കേസിലെ പ്രതികള്‍ പേരാമ്പ്ര പോലീസിന്റെ പിടിയിലായി. പ്രതികളായ എടവരാട് കാലംകോട്ട് രാഘവന്‍, എടവരാട് കൊയിലോത്ത് ഷിബിന്‍ ലാല്‍(കുട്ടന്‍) എന്നിവരെയാണ് പേരാമ്പ്ര പോലീസ് പിടികൂടിയത്. പേരാമ്പ്രയില്‍ നിന്നും ചേനായിയിലേക്ക് ഓട്ടം പോകുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കത്തിനിടെ ട്രിപ്പ് ചോദ്യം ചെയ്ത എല്‍.പി.ജി.ഓട്ടോ കത്തിക്കുകയും മറ്റൊന്ന് കേടുപാടു വരുത്തുകയും ചെയ്‌തെന്നാണ് കേസ്.

‘സി.പി.എം-ബി.ജെ.പി അന്തർധാര നിഷേധിക്കാനാവാത്ത വിധം ശക്തി പ്രാപിച്ചു’ ; മുസ്ലീം ലീഗ് നേതൃപരിശീലന ക്യാമ്പിന് പേരാമ്പ്രയില്‍ തുടക്കം

പേരാമ്പ്ര: ‘പാർലിമെന്റ്‌ തെരഞ്ഞെടുപ്പ് ആസന്നമായ ഘട്ടത്തിൽ സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള അന്തർധാര ആർക്കും നിഷേധിക്കാനാവാത്ത വിധം ശക്തി പ്രാപിച്ചിരിക്കയാണെന്നും ഈ അവിഹിത കൂട്ടുകെട്ടിലൂടെ ജനവിധി അട്ടിമറിക്കാനാവില്ലെന്നും മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് എം.എ റസാഖ് മാസ്റ്റർ. പേരാമ്പ്ര പഞ്ചായത്ത് മുസ്ലിം ലീഗ് സംഘടിപ്പിച്ച നേതൃ പരിശീലന ക്യാമ്പ് (തയ്യാരി 24) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.

‘ആരാധനാലയ സംരക്ഷണ നിയമം കേന്ദ്ര സർക്കാർ പാലിക്കുക’; പേരാമ്പ്ര എടവരാട് മുസ്ലീം യൂത്ത് ലീഗിന്റെ ‘ട്രക്കിംഗ് വിത്ത് യൂത്ത്’ ക്യാമ്പയിന്‍

പേരാമ്പ്ര: ‘മുസ്ലീം ലീഗ് മുൻകൈയെടുത്ത് രാജീവ് ഗാന്ധി സർക്കാർ നിയമമാക്കിയ 1991ലെ ആരാധനാലയ സംരക്ഷണ നിയമം കേന്ദ്ര സർക്കാർ പാലിക്കണമെന്ന്’ മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ ഇസ്മായിൽ വയനാട്. എടവരാട് ശാഖ മുസ്ലീം യൂത്ത് കമ്മിറ്റി ത്രൈമാസ ക്യാമ്പയിന്റെ ഭാഗമായി നടത്തിയ “ട്രക്കിംഗ് വിത്ത് യൂത്ത് ” ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞടുപ്പ്

പേരാമ്പ്ര ബാദുഷ ഹൈപ്പര്‍മാര്‍ക്കറ്റിലെ മാലിന്യത്തിന് തീപ്പിടിച്ചു; അപകടം ഇന്‍സിനേറ്ററില്‍ മാലിന്യം കത്തിക്കുന്നതിനിടെ

പേരാമ്പ്ര: പേരാമ്പ്ര ടൗണിലെ ഹൈപ്പര്‍മാര്‍ക്കറ്റിലെ മാലിന്യത്തിന് തീപിടിച്ചത് പരിഭ്രാന്തിക്കിടയാക്കി. ഇന്നലെ ഉച്ചയോടെയാണ് ബാദുഷ ഹൈപ്പര്‍മാര്‍ക്കറ്റിലെ മാലിന്യത്തിന് തീപ്പിടിച്ചത്. കെട്ടിടത്തിന്റെ മുകള്‍നിലയില്‍ സ്ഥാപിച്ച ഇന്‍സിനേറ്ററില്‍ മാലിന്യം കത്തിക്കുന്നതിനിടെ സമീപത്തുണ്ടായിരുന്ന മാലിന്യങ്ങള്‍ക്കും തീപ്പിടിക്കുകയായിരുന്നു. ഉടനെ അഗ്നിരക്ഷാ സംവിധാനം ഉപയോഗിച്ച് ജീവനക്കാര്‍തന്നെ തീകെടുത്തുകയായിരുന്നു. പേരാമ്പ്ര അഗ്നിരക്ഷാ സേനാംഗങ്ങളും സ്ഥലത്തെത്തി. തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടം.

നൂതന അക്കാദമിക പ്രവർത്തനങ്ങളുമായി ‘ഇന്നവേറ്റീവ് സ്കൂൾ’;  ത്രിദിന ബി ആർ സി തല ശില്പശാലയ്ക്ക് പേരാമ്പ്രയില്‍ തുടക്കമായി

പേരാമ്പ്ര: സമഗ്ര ശിക്ഷാ കേരളയുടെയും പേരാമ്പ്ര ബിആർസിയുടെയും നേതൃത്വത്തിൽ പേരാമ്പ്രയില്‍ ത്രിദിന ബി ആർ സി തല ശില്പശാല സംഘടിപ്പിച്ചു. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വികെ പ്രമോദ് ഉദ്ഘാടനം ചെയ്തു. 2023- 24 സ്റ്റാർസ് പദ്ധതി പ്രകാരം നൂതന അക്കാദമിക പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന വിദ്യാലയങ്ങളെ തിരഞ്ഞെടുക്കുന്നതിന്റെ ഭാഗമായാണ് ശില്പശാല സംഘടിപ്പിച്ചത്‌. പേരാമ്പ്ര ബിആർസി പരിധിയിലെ

‘തയ്യല്‍ത്തൊഴിലാളി പെന്‍ഷന്‍ 5000 രൂപ അനുവദിക്കണം’; 37മത് കേരള സ്റ്റേറ്റ് ടെലേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം പേരാമ്പ്രയില്‍ സംഘടിപ്പിച്ചു

  പേരാമ്പ്ര: മുപ്പത്തി ഏഴാമത് കേരള സ്റ്റേറ്റ് ടെലേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം പേരാമ്പ്രയില്‍ വച്ച് സംഘടിപ്പിച്ചു. തയ്യല്‍ത്തൊഴിലാളികള്‍ക്ക് 5000 രൂപ പെന്‍ഷന്‍ അനുവദിക്കണമെന്നും തൊഴിലാളികളുടെ ആണ്‍മക്കള്‍ക്കും വിവാഹദിന സഹായം അനുവദിക്കണമെന്നും കേരള സ്റ്റേറ്റ് ടെലേഴ്‌സ് അസോസിയേഷന്‍ ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. കൂടാതെ ക്ഷേമനിധി പെന്‍ഷന്‍ കാലതാമസമില്ലാതെ വിതരണം ചെയ്യണമെന്നും സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പേരാമ്പ്ര വ്യാപാരഭവനില്‍ വച്ച്