Category: പൊതുവാര്‍ത്തകൾ
ഈ യോഗ്യതകളുണ്ടോ? കോഴിക്കോട് എന്‍.ഐ.ടിയില്‍ 30000ത്തിന് മുകളില്‍ ശമ്പളത്തിന് ജോലി നേടാം; വിശദാംശങ്ങള്‍ അറിയാം
കോഴിക്കോട്: കോഴിക്കോട് എന്‍.ഐ.ടിയില്‍ വിവിധ തസ്തികയില്‍ ഒഴിവുകള്‍. ടക്‌നിക്കല്‍ അസിസ്റ്റന്റ്, സീനിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികകളിലായി പതിനാറ് ഒഴിവുകളാണുള്ളത്. ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികയില്‍ 12 ഒഴിവുകളും സീനിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികയില്‍ നാല് ഒഴിവുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതിമാസം 30000 രൂപയും സീനിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന
‘ടീച്ചറേ നമ്മള്‍ ജയിക്കും’; രണ്ടാംഘട്ട തിരഞ്ഞെടുപ്പ് പ്രചാരണം കെ.കെ ഷൈലജ ടീച്ചറെ കാത്ത് കൊയിലാണ്ടി സ്വീകരണ കേന്ദ്രങ്ങളില്‍ വന്‍ ജനക്കൂട്ടം,ചിത്രങ്ങള്‍ കാണാം
കൊയിലാണ്ടി: രണ്ടാംഘട്ട തെരഞ്ഞെടുപ്പ് പ്രചരണത്തിനായി വടകര ലോക്സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ. ശൈലജ ടീച്ചറെ വരവേറ്റ് കൊയിലാണ്ടിയില്‍ വന്‍ ജനക്കൂട്ടം. 17 സ്വീകരണ കേന്ദ്രങ്ങളിലായി നൂറുകണക്കിന് ആളുകളാണ് ടീച്ചറെ കാണാനും സംസാരിക്കാനുമായി എത്തിയത്. രാവിലെ 8.30 ന് വെങ്ങളം കല്ലടത്താഴ മുതല്‍ ആരംഭിച്ച പ്രചാരണം രാത്രി കോട്ടക്കില്‍ അവസാനിച്ചു. ഓരോ സ്വീകരണ കേന്ദ്രങ്ങളിലും വലിയ
പോരാട്ടം കനക്കുന്നു; വടകര ഇക്കുറി ടീച്ചർക്കൊപ്പമെന്ന് 24 ന്യൂസ് ചാനൽ സര്‍വ്വേ പ്രവചനം
വടകര: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വടകരയില്‍ ജയം കെ.കെ ശൈലജ ടീച്ചര്‍ക്കെന്ന് 24 വാര്‍ത്താ ചാനല്‍ സര്‍വ്വെ ഫലം. പത്ത് ചോദ്യങ്ങളാണ് ചാനല്‍ സര്‍വ്വേയില്‍ ചോദിച്ചത്. 45.5 ശതമാനം ആളുകളും കെ.കെ ശൈലജ ടീച്ചര്‍ വിജയിക്കുമെന്നാണ് സര്‍വ്വേയില്‍ പറയുന്നത്. 42.9 ശതമാനം ആളുകള്‍ യു.ഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ വിജയിക്കുമെന്നും 9.9 ശതമാനം ആളുകള്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി
മുക്കം മണാശ്ശേരിയില്‍ വീടിനടുത്തുളള കിണറ്റില്‍ വീണ് വയോധിക മരിച്ചു
മുക്കം: മണാശേരിയില്‍ വീടിനടുത്തുള്ള കിണറ്റില്‍ വീണ സ്ത്രീ മരിച്ചു. മണാശേരി മുതുകുറ്റിയില്‍ ഓലിപ്പുറത്ത് ഗീതാമണി (54) ആണ് മരിച്ചത്. തൊട്ടടുത്ത വീട്ടിലെ 45 അടിയോളം ആഴമുള്ള കിണറ്റിലാണ് വീണത്. മുക്കത്തുനിന്നും സ്റ്റേഷന്‍ ഓഫിസര്‍ എം.അബ്ദുല്‍ ഗഫൂറിന്റെ നേതൃത്വത്തില്‍ അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫിസര്‍ രജീഷ് കിണറ്റിലിറങ്ങി റെസ്‌ക്യു നെറ്റിന്റെ സഹായത്തോടെ ഗീതാമണിയെ കിണറ്റില്‍നിന്ന്
മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് കൊയിലാണ്ടിയില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ്
കൊയിലാണ്ടി: മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് കൊയിലാണ്ടിയില്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. ലോക കേരളസഭ അംഗവും യൂണിറ്റ് രക്ഷാധികാരികയുമായ പി.കെ കബീര്‍ സലാല ഇഫ്താര്‍ സംഗമം ഉദ്ഘാടനം ചെയ്തു. എ.കെ ജിതേഷ് സ്വാഗതം പറഞ്ഞ പരിപാടിയില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് പ്രസിഡന്റ് കെ.പി ശ്രീധരന്‍
ക്ഷേമപെന്‍ഷന്‍ രണ്ട് ഗഡു കൂടി അനുവദിച്ചു; 3200 രൂപ വീതം ചൊവ്വാഴ്ച മുതല്‍ വിതരണം ചെയ്യും
തിരുവന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ രണ്ടു ഗഡു ചൊവ്വാഴ്ച മുതല്‍ വിതരണം ചെയ്യും. 3200 രൂപവീതമാണ് ലഭിക്കുക. ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയിട്ടുള്ളവര്‍ക്ക് അക്കൗണ്ടുവഴിയും മറ്റുള്ളവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴി നേരിട്ട് വീട്ടിലുമാണ് പെന്‍ഷന്‍ എത്തിക്കുക. കഴിഞ്ഞ മാസം ഒരു ഗഡു വിതരണം ചെയ്തിരുന്നു. 62 ലക്ഷം ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ മസ്റ്ററിങ് നടത്തിയ മുഴുവന്‍
ശമനമില്ല കൊടുംചൂടിന്; കോഴിക്കോട് ഉൾപ്പെടെ 12 ജില്ലകളിൽ ഇന്ന് യെല്ലോ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തെ ഉയർന്ന താപനില മാറ്റമില്ലാതെ തുടരുന്നു. കോഴിക്കോട് ഉൾപ്പെടെ 12 ജില്ലകളിൽ ഇന്ന് യെല്ലോ മുന്നറിയിപ്പ്. ഇടുക്കി, വയനാട് ഒഴികയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ്. ദിനംപ്രതി ചൂട് കൂടുന്നതോടെ ചൂടിൽ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പകൽ 12 മുതൽ ഉച്ചക്ക് മൂന്ന് വരെ സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. സൂര്യാഘാത ഭീഷണി
അനധികൃതമായി പണം കൊണ്ടുപോയി; കോഴിക്കോടുനിന്ന് രണ്ട് ലക്ഷം രൂപ പിടികൂടി
കോഴിക്കോട് : തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പ്രത്യേക പരിശോധനയിൽ അനധികൃതമായി കൊണ്ടുപോകുകയായിരുന്ന രണ്ടുലക്ഷംരൂപ പിടികൂടി. പ്രത്യേക പരിശോധന സംഘമാണ് താമരശ്ശേരി സ്വദേശികളിൽനിന്ന് പണം കണ്ടെത്തിയത്. കസബ പോലീസ് സ്റ്റേഷൻ പരിധിയിൽനിന്നാണ് പണം കണ്ടത്തിയത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രത്യേക പരിശോധനകൾ രാത്രിയിൽ സജീവമാക്കിയിട്ടുണ്ട്.
ടെലിഗ്രാം ആപ്പ് വഴി തട്ടിപ്പ്: ബാലുശ്ശേരി നന്മണ്ട സ്വദേശിനിക്ക് നഷ്ടമായത് രണ്ടര ലക്ഷത്തോളം രൂപ
നന്മണ്ട : ടെലിഗ്രാം ആപ്പ് വഴിയുള്ള തട്ടിപ്പിലൂടെ ചീക്കിലോട് സ്വദേശിയായ വീട്ടമ്മയ്ക്ക് രണ്ടര ലക്ഷത്തോളം രൂപ. ജോലി നൽകിയാണ് യുവതിയെ തട്ടിപ്പിനിരയാക്കിയതെന്നാണ് പരാതിയിലുള്ളത്. പലതവണയായി 2,44,364 രൂപയാണ് യുവതിയുടെ കയ്യിൽ നിന്നും കെെക്കലാക്കിയത്. സംഭവത്തെ തുടർന്ന് ചീക്കിലോട് സ്വദേശി പ്രവീൺകുമാറിന്റെ ഭാര്യ എലത്തുക്കണ്ടി വി.വി. ജിൻഷ ബാലുശ്ശേരി പോലീസിൽ നൽകി. യുവതി പരാതിയിൽ പറയുന്നത് ഇങ്ങനെ;
തിക്കോടി പള്ളിക്കര പുളിയുള്ളതില്‍ പള്ളിയില്‍ സമൂഹ നോമ്പ്തുറ സംഘടിപ്പിച്ച് പളളി കമ്മിറ്റി
തിക്കോടി: മതസൗഹാര്‍ദൃത്തിന്റെ സന്ദേശം നല്‍കി സമൂഹ നോമ്പുതുറ സംഘടിപ്പിച്ച് തിക്കോടി പള്ളിക്കര പുളിയുള്ളതില്‍ പളളി കമ്മിറ്റി. നോമ്പുതുറയില്‍ സമീപപ്രദേശവാസികളായ 140 ഓളം ആളുകളാണ് പങ്കെടുത്തത്. പളളി അങ്കണത്തില്‍ വച്ച് തന്നെയാണ് നോമ്പുതുറ സംഘടിപ്പിച്ചത്. കൂടാതെ സമീപപ്രദേശത്തെ സ്ത്രീകള്‍ക്കായി നോമ്പുതുറ വിഭവങ്ങള്‍ വീടുകളില്‍ എത്തിച്ച് നല്‍കുകയും ചെയ്തു. മഹല്ല് പ്രസിഡണ്ട് ഒ.കെ ഫൈസല്‍, സെക്രട്ടറി കണ്ടിയില്‍ അഷ്‌റഫ്,