Category: പൊതുവാര്‍ത്തകൾ
ഗതാഗത നിയമങ്ങള്‍ ഇനി കണ്ടറിയാം, സംശയങ്ങൾ ചോദിക്കാം; ബുക്കും പേപ്പറുമായി എം.വി.ഡി
തിരുവനന്തപുരം: ഗതാഗത നിയമങ്ങളെക്കുറിച്ചും മോട്ടോര്‍വാഹനവകുപ്പിന്റെ ഓണ്‍ലൈന്‍ സേവനങ്ങളെക്കുറിച്ചും വിശദീകരിക്കുന്ന വെബ് സീരീസുമായി മോട്ടോര്‍ വാഹനവകുപ്പ്. മോട്ടോര്‍വാഹന ഇന്‍സ്‌പെക്ടര്‍മാര്‍മുതല്‍ ഉന്നതോദ്യോഗസ്ഥര്‍വരെ വിവിധ സെഷനുകളില്‍ മറുപടി നല്‍കും. ഔദ്യോഗിക യുട്യൂബ് ചാനലിലൂടെ ബുക്കും പേപ്പറും എന്ന പേരിലാണ് പരിപാടി പ്രക്ഷേപണം ചെയ്യുന്നത്. വെള്ളിയാഴ്ചകളിലായിരിക്കും സംപ്രേഷണം. ഒട്ടേറെ തട്ടിപ്പുകാര്‍ ഈ മേഖലയില്‍ ഓണ്‍ലൈന്‍ ചാനലുകള്‍വഴി വാഹന ഉടമകളെ കബളിപ്പിക്കുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ്
താപനില ഇനിയും ഉയരുമെന്ന് മുന്നറിയിപ്പ്; കോഴിക്കോട് ഉൾപ്പെടെ 12 ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് ഉയരുന്നു. വരും ദിവസങ്ങളിലും താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിലും ഉയര്‍ന്ന താപനിലയ്ക്ക് ജാഗ്രതാ പാലിക്കുന്നതിനുള്ള യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പാലക്കാട് ജില്ലയിൽ 45 ഡിഗ്രിവരെയാണ് രേഖപ്പെടുത്തിയത്. രാത്രിയും പകലും ഒരു പോലെ കൊടും ചൂടിൽ വെന്തുരുകുകയാണ് സംസ്ഥാനം. പ്രതീക്ഷിച്ച വേനൽ മഴയും ലഭിക്കാത്തതോടെ നാട്
50 വര്‍ഷത്തെ ചരിത്രം; കുറുവങ്ങാട് ശക്തി തിയേറ്റേഴ്സിന്റെ ഡോക്യുമെന്ററി ഫിലിം ‘ഫസ്റ്റ് ബെല്‍’ പ്രകാശനം ചെയ്തു
കൊയിലാണ്ടി: കുറുവങ്ങാട് ശക്തി തിയേറ്റേഴ്സിന്റെ 50 വര്‍ഷത്തെ ചരിത്രം ചിത്രീകരിച്ച ഡോക്യുമെന്ററി ഫിലിം ‘ഫസ്റ്റ് ബെല്‍ ‘ യൂടൂബില്‍ റിലീസ് ചെയ്തു. കേരള സംഗീത നാടക അക്കാഡമി ചെയര്‍മാന്‍ പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാര്‍ പ്രകാശനം നിര്‍വ്വഹിച്ചു. തായമ്പകോത്സവ സമാപന വേദിയില്‍ വെച്ചായിരുന്നു പ്രകാശനം. പ്രശസ്തനടന്‍ സന്തോഷ് കീഴാറ്റൂര്‍, കലാനിരൂപകന്‍ എന്‍.പി. വിജയകൃഷ്ണന്‍, എന്‍.ഇ
മാസപ്പിറവി കണ്ടു; കേരളത്തില്‍ നാളെ ചെറിയപെരുന്നാള്‍
തിരുവന്തപുരം: പൊന്നാനിയില്‍ മാസപ്പിറവി കണ്ടു. കേരളത്തില്‍ നാളെ ചെറിയപെരുന്നാള്‍ ആഘോഷിക്കും.ശവ്വാല്‍ മാസപ്പിറവി കണ്ടതായി വിവിധ ഖാസിമാര്‍ അറിയിച്ചു. നാളെ ഈദുല്‍ ഫിത്വര്‍ ആയിരിക്കുമെന്ന് സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍,ജനറല്‍ സെക്രട്ടറി പ്രൊഫസര്‍ കെ.ആലിക്കുട്ടി മുസ്ലിയാര്‍, കോഴിക്കോട് ഖാസിമാരായ മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി,നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ അറിയിച്ചു. ഒമാന്‍
കനത്ത ചൂടിന് ആശ്വാസമേകും; അടുത്ത അഞ്ച് ദിവസങ്ങളില്‍ വേനല്‍മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചനം
തിരുവനന്തപുരം: ചൂടിന് ശമനമേകാന്‍ സംസ്ഥാനത്ത് അടുത്ത 5 ദിവസങ്ങളില്‍ വേനല്‍മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. 12, 13 തീയതികളില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വേനല്‍ മഴയെത്തുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എട്ട് ജില്ലകളിലാണ് ഇന്ന് മഴ പ്രവചിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാംകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് വേനല്‍
ടി. ശിവദാസന്‍ മാസ്റ്ററെ അനുസ്മരിച്ച് കാപ്പാട് വികാസ് വായനശാലയും പുരോഗമന കലാ സാഹിത്യ സംഘം കൊയിലാണ്ടി മേഖലാ കമ്മിറ്റിയും
കൊയിലാണ്ടി: പുരോഗമന കലാസാഹിത്യ സംഘം കോഴിക്കോട് ജില്ലാ സെക്രട്ടറിയും ഗ്രന്ഥകാരനുമായിരുന്ന ടി. ശിവദാസന്‍ മാസ്റ്ററെ അനുസ്മരിച്ചു. പുരോഗമന കലാ സാഹിത്യ സംഘം കൊയിലാണ്ടി മേഖലാ കമ്മിറ്റിയും കാപ്പാട് വികാസ് വായനശാലയും സംയുക്തമായാണ് അനുസ്മരണം സംഘടിപ്പിച്ചത്. ‘ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവി’ എന്ന വിഷയത്തെ അധികരിച്ച് പ്രഭാഷണവും നടത്തി. അനുസ്മരണ പരിപാടി കാലടി സര്‍വ്വകലാശാല പ്രൊഫസര്‍ ഡോ. അബ്ദുള്‍
‘മുല്ലപ്പള്ളി രാമചന്ദ്രന്റെ വാക്കുകള്‍ തള്ളികളയാന്‍ സാധിക്കില്ല, പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് ഉറപ്പ് നല്‍കി’; വടകരയിലെ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിച്ച കോണ്‍ഗ്രസ് നരിപ്പറ്റ മുന്‍ മണ്ഡലം സെക്രട്ടറി അബ്ദുള്‍ റഹീം കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്
വടകര: കേരളത്തിലെ ഏറ്റവും സീനിറായ നേതാവും കെപിസിസി മുന്‍ പ്രസിഡന്റുമായ മുല്ലപ്പള്ളി രാമചന്ദ്രന്‍ നല്‍കിയ ഉറപ്പിനാലാണ് നാമനിര്‍ദ്ദേശ പത്രിക പിന്‍വലിച്ചതെന്ന് വടകരയിലെ യുഡിഎഫ് വിമതന്‍ കോണ്‍ഗ്രസ് നരിപ്പറ്റ മുന്‍ മണ്ഡലം സെക്രട്ടറി അബ്ദുള്‍ റഹീം കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. എന്നും താന്‍ കോണ്‍ഗ്രസുകാരനാണെന്നും കോണ്‍ഗ്രസ് വിട്ട് എവിടെയും പോയിട്ടില്ലെന്നും, ഇനി മുതല്‍ വടകര
‘മുദ്രാവാക്യങ്ങള്‍ യു.ഡി.എഫിന്റെ അറിവോടെ നേരത്തെതന്നെ എഴുതികൊണ്ടുവന്നത്, തൊഴിലുറപ്പ് തൊഴിലാളികളെ അപമാനിച്ച സംഭവത്തില്‍ ഷാഫി പറമ്പില്‍ നിലപാട് പറയാത്തത് എന്തുകൊണ്ട്’; എല്‍.ഡി.എഫ്
വടകര: തൊഴിലുറപ്പ് തൊഴിലാളി സ്ത്രീകളെ ആക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്ത സംഭവത്തില്‍ ഇത്ര ദിവസങ്ങള്‍ കഴിഞ്ഞിട്ടും യുഡിഎഫ് വടകര പാര്‍ലിമെന്റ് മണ്ഡലം സ്ഥാനാര്‍ഥി എന്തുകൊണ്ടാണ് നിലപാട് പറയാന്‍ തയ്യാറാകത്തതെന്ന് എല്‍ഡിഎഫ് വടകര പാര്‍ലിമെന്റ് മണ്ഡലം കമ്മിറ്റി. പണിയെടുക്കുന്നവരെയും പൊതു പ്രവര്‍ത്തനത്തിലിടപെടുന്ന സാധാരണക്കാരായ സ്ത്രീകളെയും മോശക്കാരായി കാണുന്ന നിലപാടാണ് യുഡിഎഫും സ്ഥാനാര്‍ത്ഥിയും വെച്ചു പുലര്‍ത്തുന്നതെന്നാണ് ഈ മൗനം കാണിക്കുന്നതെന്നും
ലോക്‌സഭാ തെരഞ്ഞെടുപ്പ്; ഹരിതചട്ടം പാലിക്കണമെന്ന് ജില്ലാ ശുചിത്വമിഷന്‍
കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ സമ്പൂര്‍ണ മാലിന്യമുക്തമാക്കുന്നതിന് ജില്ലാ ശുചിത്വമിഷന്‍ ജില്ലാ ഭരണകൂടവുമായിച്ചേര്‍ന്ന് പദ്ധതി ആവിഷ്‌കരിച്ചു. നിരോധിത ഫ്‌ളക്‌സ് ബോര്‍ഡുകള്‍, ഹോര്‍ഡിങ്ങുകള്‍, ബാനറുകള്‍ എന്നിവ പ്രചാരണങ്ങള്‍ക്ക് ഉപയോഗിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിരോധിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകള്‍, ബൂത്തുകള്‍ക്ക് മുന്നിലെ ഓഫീസുകള്‍, ബൂത്തുകള്‍ക്ക് മുന്നിലെ കൗണ്ടറുകള്‍ എന്നിവ ഒരുക്കുമ്പോള്‍ ഹരിതചട്ടം പാലിക്കണം. ഇത് ലംഘിച്ചാല്‍ പിഴ ഉള്‍പ്പെടെയുള്ള
ചിത്രം വ്യക്തം, യു.ഡി.എഫ് വിമതന്‍ അബ്ദുള്‍ റഹീം അവസാന നിമിഷം പത്രിക പിന്‍വലിച്ചു; വടകരയിൽ മത്സരരംഗത്ത് പത്ത് സ്ഥാനാര്‍ത്ഥികള്‍
വടകര: കോഴിക്കോട്, വടകര ലോക്‌സഭ മണ്ഡലങ്ങളിലേക്കുള്ള അന്തിമ സ്ഥാനാര്‍ഥി പട്ടികയായി. കോഴിക്കോട് 13 ഉം വടകരയില്‍ 10 ഉം സ്ഥാനാര്‍ഥികള്‍ ആണുള്ളത്. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന സമയമായ ഇന്ന് വൈകുന്നേരം മൂന്ന് മണി കഴിഞ്ഞതോടെയാണ് അന്തിമ പട്ടിക വ്യക്തമായത്. വടകര ലോക്‌സഭ മണ്ഡലത്തില്‍ അവസാന നിമിഷം പത്രിക പിന്‍വലിച്ച് യു.ഡി.എഫ് വിമതന്‍ അബ്ദുള്‍ റഹീം. അവസാന