Category: പൊതുവാര്‍ത്തകൾ
‘പറഞ്ഞതൊന്നും മാറ്റിയിട്ടില്ല, തെരഞ്ഞെടുപ്പിൽ വിലകുറഞ്ഞ പണി എടുക്കേണ്ട കാര്യം തനിക്കില്ല’; പ്രതികരണവുമായി കെ കെ ശൈലജ ടീച്ചർ
കോഴിക്കോട്: സൈബർ ആക്രമണത്തിനെതിരെ പറഞ്ഞതൊന്നും മാറ്റിപ്പറഞ്ഞിട്ടില്ലെന്ന് വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജ ടീച്ചർ. തെളിവ് കൊടുക്കേണ്ടിടത്ത് കൊടുക്കും. തെരഞ്ഞെടുപ്പിൽ വില കുറഞ്ഞ പണിയൊന്നും എടുക്കേണ്ട കാര്യം തനിക്കില്ലെന്നും ശൈലജ ടീച്ചർ വ്യക്തമാക്കി. സോഷ്യൽ മീഡിയ ഇംപാക്ട് യു.ഡി.എഫിന് ബൂമറാങ്ങായി വരും. തനിക്കെതിരായ സൈബർ ആക്രമണത്തിൽ ജനത്തിന് പ്രതിഷേധമുണ്ടെന്നും ശൈലജ ടീച്ചർ പറഞ്ഞു. ”സൈബർ
അനധികൃത റിക്രൂട്മെന്റ്, സാമ്പത്തിക തട്ടിപ്പ്, പരാതികൾ പലതാവട്ടെ; പ്രവാസി മലയാളികൾക്ക് നിയമസഹായം നൽകാനായി നീതിമേള, വിശദാംശങ്ങൾ
കോഴിക്കോട്: പ്രവാസി മലയാളികൾക്കു നിയമസഹായം നൽകാൻ പ്രവാസി ഇന്ത്യൻ ലീഗൽ സർവീസ് സൊസൈറ്റിയും മലയാളി സംഘടനകളും ചേർന്നു നീതിമേള സംഘടിപ്പിക്കുന്നു. മേളയിലൂടെ വിവിധ മേഖലകളുമായി ബന്ധപ്പെട്ടുള്ള പ്രവാസികളുടെ പരാതികൾ സമർപ്പിക്കാം. കോടതിയിലെത്താതെ തന്നെ നിയമപരമായ ഒത്തുതീർപ്പുകൾക്ക് അവസരമുണ്ടാകും. പ്രവാസികൾക്ക് നാട്ടിലും വിദേശത്തും അഭിമുഖീകരിക്കുന്ന നിയമ പ്രശ്നങ്ങളിൽ പരിഹാരം തേടാൻ നീതി മേളയിലൂടെയാകും. അനധികൃത റിക്രൂട്മെന്റ്, സാമ്പത്തിക
സൈബര്‍ തട്ടിപ്പുകള്‍ ഇനി പിടിക്കപ്പെടും; സൈബര്‍ ക്രിമിനിലുകളെ കണ്ടെത്തി ശൃംഖല തകര്‍ക്കാന്‍ ‘പ്രതിബിംബ്’ സോഫ്റ്റ് വെയര്‍ വികസിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം
ന്യൂഡല്‍ഹി: സൈബര്‍ കുറ്റകൃത്യങ്ങള്‍ ഇനി പിടിക്കപ്പെടും. സൈബര്‍ തട്ടിപ്പുകളും മറ്റും തടയിടുന്നതിനായി പ്രത്യേക സോഫ്റ്റ് വെയര്‍ വികസിപ്പിച്ചിരിക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ‘പ്രതിബിംബ്’ എന്നാണ് പുതുതായി കണ്ടുപിടിച്ച സോഫ്റ്റ് വെയറിന്റെ പേര്. സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍ വികസിപ്പിച്ച സോഫ്റ്റ്‌വെയര്‍ സൈബര്‍ ക്രിമിനലുകളെ യഥാസമയത്ത് കണ്ടെത്തി അവരുടെ ശൃംഖല തകര്‍ക്കാന്‍ കഴിയുന്ന തരത്തിലാണ് വികസിപ്പിച്ചിരിക്കുന്നത്. അന്വേഷണ
അശ്ശീല വീഡിയോ പരാമര്‍ശത്തില്‍ ഷാഫി പറമ്പില്‍ അപമാനിക്കപ്പെട്ടു, കെ.കെ ശൈലജ ശ്രമിച്ചത് വൈകാരിക തരംഗം ഉണ്ടാക്കാന്‍; പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍
വടകര: വടകരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെകെ ശൈലജ കൊണ്ടുവന്ന നുണ ബോംബ് പൊട്ടി ചീറ്റി പോയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മലപ്പുറം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ ലീഡര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പോലീസിന് നല്‍കിയ പരാതിയില്‍ 8,9 പോയിന്റുകള്‍ തന്റെ ചിത്രം മോര്‍ഫ് ചെയ്ത് വീഡിയോയി പ്രചരിപ്പിച്ചുവെന്നാന്ന് ടീച്ചര്‍ നല്‍കിയതെന്നും എന്നാല്‍
എസ്.എസ്.എല്‍.സി മുല്യനിര്‍ണ്ണയം പൂര്‍ത്തിയായി; ഫലങ്ങള്‍ മെയ് ആദ്യവാരത്തോടെ പ്രസിദ്ധീകരിക്കും
മലപ്പുറം: എസ്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി. പരീക്ഷകളുടെ മൂല്യനിര്‍ണയം പൂര്‍ത്തിയായി. ഏപ്രില്‍ മൂന്നിന് അരംഭിച്ച മൂല്യനിര്‍ണ്ണയം ശനിയാഴ്ചയോടെയാണ്(20.4.2024) പൂര്‍ത്തിയായത്. മെയ് ആദ്യവാരം എസ്.എസ്.എല്‍.സി. ഫലം പ്രസിദ്ധീകരിക്കാനാവുമെന്നാണു വിലയിരുത്തല്‍. അടുത്തയാഴ്ചയോടെ ഹയര്‍സെക്കന്‍ഡറി, വെക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകളുടെ മൂല്യനിര്‍ണയവും പൂര്‍ത്തിയാകും. 70 ക്യാമ്പുകളിലായി 14,000 ത്തോളം അധ്യാപകരാണ് എസ്.എസ്.എല്‍.സി മൂല്യനിര്‍ണ്ണയത്തില്‍ പങ്കെടുത്തത്. ഹയര്‍സെക്കന്‍ഡറിയില്‍ 77 ക്യാമ്പുകളിലായി 25,000-ത്തോളം അധ്യാപകര്‍ പങ്കെടുക്കുന്നു. ഹയര്‍സെക്കന്‍ഡറിയിലും
പത്ര സമ്മേളനത്തിന്റെ വീഡിയോ എഡിറ്റ് ചെയ്ത് തെറ്റായി പ്രചരിപ്പിച്ചു; കെ.കെ രമയുടെ പരാതിയില്‍ രണ്ടു പേര്‍ക്കെതിരെ കേസ്
വടകര: പത്ര സമ്മേളനത്തിന്റെ വീഡിയോ എഡിറ്റ് ചെയ്ത് തെറ്റായി പ്രചരിപ്പിച്ചുവെന്ന കെ.കെ രമ എം.എല്‍.എയുടെ പരാതിയില്‍ രണ്ട് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. സത്യന്‍ എന്‍.പി, ശശീന്ദ്രന്‍ വടകര എന്നീ ഫേസ്ബുക്ക് ഫ്രൊഫൈലുകള്‍ക്കെതിരെയാണ് കേസെടുത്തത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വീഡിയോ പ്രചരിപ്പിച്ചു എന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. സി.പി.എം നിയന്ത്രണത്തിലുള്ള ഫേസ്ബുക്ക് ഇന്‍സ്റ്റഗ്രാം പ്രൊഫൈലുകള്‍ വഴിയും
കോഴിക്കോട് വെളളയില്‍ കാര്‍ സര്‍വ്വീസ് സെന്ററില്‍ തീപിടുത്തം; കാര്‍ പെയിന്റിംങ് ബൂത്ത് പൂര്‍ണ്ണമായും കത്തിനശിച്ചു
കോഴിക്കോട്: കാര്‍ സര്‍വ്വീസ് സെന്ററില്‍ തീപിടുത്തം. കോഴിക്കോട് വെളളയില്‍ കാര്‍ സര്‍വ്വീസ് സെന്ററിലാണ് തീപിടിച്ചത്. കാറിന് പെയിന്റ് അടിക്കുന്ന സ്ഥലത്താണ് തീപിടിച്ചതെന്ന് മാനേജര്‍ പറഞ്ഞു. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തീ നിയന്ത്രണവിധേയമാക്കിയതിനാല്‍ വലിയ ദുരന്തം ഒഴിവായി. തീപടര്‍ന്നതിന്റെ കാരണം വ്യക്തമല്ല. കാറുകള്‍ തീ പടര്‍ന്നയുടന്‍തന്നെ മാറ്റിയതുകൊണ്ട് വന്‍ അപായം ഒഴിവായി. കയര്‍ ഫാക്ടറിയുടേയും വീടുകളുടേയും മധ്യേയാണ്
അശ്ശീല വീഡിയോ പ്രചാരണം; വ്യക്തിഹത്യ ചെയ്യപ്പെട്ടത് താന്‍, വടകര എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെയുള്ളവര്‍ ഖേദം പ്രകടിപ്പിക്കുമോയെന്ന് ഷാഫി പറമ്പില്‍
വടകര: അശ്ശീലവീഡിയോ പ്രചരിപ്പിച്ചുവെന്ന ആരോപണത്തില്‍ താന്‍ വ്യക്തിഹത്യ ചെയ്യപ്പെട്ടുവെന്ന് മാധ്യമങ്ങളോട് പ്രതികരിച്ച് ഷാഫി പറമ്പില്‍. അശ്ശീലവീഡിയോ പ്രചരിപ്പിച്ചുവെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന കെ.കെ ശൈലജ ടീച്ചറുടെ വാര്‍ത്താസമ്മേളനത്തെ മുന്‍നിര്‍ത്തിയായിരുന്നു ഷാഫി പറമ്പിലിന്റെ പ്രതികരണം. അശ്ശീല വീഡിയോ പ്രചരിപ്പിച്ചുവെന്ന ആരോപണത്തില്‍ ഇത്രയും ദിവസം തങ്ങള്‍ക്കെതിരെ പോസ്റ്റ് ഇട്ടവരും ആക്ഷേപിച്ചവരും തിരുത്താന്‍ തയ്യാറാവുമോയെന്നും സ്ഥാനാര്‍ഥി ഉള്‍പ്പെടെയുള്ളവര്‍ ഖേദം പ്രകടിപ്പിക്കാന്‍ തയ്യാറാകുമോയെന്നും
ഇരട്ടവോട്ടിലും ആള്‍മാറാട്ടത്തിലും ആശങ്ക വേണ്ട; ഓരോ ബൂത്തിലും കണ്‍തുറന്ന് എഎസ്ഡി ആപ്പുണ്ട്
തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിലെ ആൾമാറാട്ടം തടയുന്നതിനും സുതാര്യത ഉറപ്പുവരുത്താനും പോളിങ് ഉദ്യോഗസ്ഥർക്കായി സവിശേഷ ആപ്പ് തയ്യാറാക്കി നൽകിയതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു. ‘എ എസ് ഡി മോണിട്ടർ സിഇഒ കേരള‘ എന്ന ആപ്പാണ് എൻഐസി കേരളയുടെ സഹായത്തോടെ സംസ്ഥാനത്തിന് മാത്രമായി വികസിപ്പിച്ചെടുത്തത്. വോട്ടെടുപ്പ് ദിനത്തിൽ ഈ ആപ്പ് ഉപയോഗിച്ച് ഉദ്യോഗസ്ഥർ എ എസ് ഡി വോട്ടർമാരെ നിരീക്ഷിക്കുന്നതിനാൽ
കുന്നമങ്കലം പെരുവയലില്‍ ആളുമാറി വോട്ട് ചെയ്ത സംഭവം; നാല് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു
കോഴിക്കോട്: ഹോം വോട്ടിംഗിനിടെ പെരുവയലില്‍ ആളുമാറി വോട്ടുചെയ്ത സംഭവത്തില്‍ നാല് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യാന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് ഉത്തരവിട്ടു. ജനപ്രാതിനിധ്യ നിയമം (ആര്‍പി ആക്ട്) 134 വകുപ്പ് പ്രകാരമാണ് നടപടി. പ്രസ്തുത വിഷയത്തില്‍ ബന്ധപ്പെട്ടവര്‍ക്കെതിരേ കേസെടുക്കാന്‍ സിറ്റി പോലിസ് കമ്മീഷണര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.