Category: പൊതുവാര്‍ത്തകൾ

Total 3480 Posts

കൊട്ടിക്കലാശം; പ്ലക്കാര്‍ഡുകളേന്തി കീഴരിയൂരില്‍ കൊട്ടിക്കലാശം നടത്തി യു.ഡി.എഫ് പ്രവര്‍ത്തകര്‍

കീഴരിയൂര്‍: നടുവത്തൂരില്‍ കൊട്ടിക്കലാശം ആവേശമാക്കി യു.ഡി.എഫ് പ്രവര്‍ത്തകര്‍. ഷാഫി പറമ്പിലിന്റെ പ്ലക്കാര്‍ഡും പിടിച്ചുള്ള പ്രകടനത്തോടെയാണ് കീഴരിയൂരിലെ നടുവത്തൂരില്‍ കൊട്ടിക്കലാശം സമാപിച്ചത്. നേരത്തെ നിശ്ചയിച്ച പ്രകാരം 5 മണിക്ക് പ്രചരണ പരിപാടികള്‍ സമാപിച്ചു. പ്രകടനത്തിന് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഇടത്തില്‍ ശിവന്‍, മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി കെ. റസാഖ്, ജെ.എസ്.എസ് സംസ്ഥാന കമ്മിറ്റി അംഗം കെ.എം

ജനക്കൂട്ടത്തിന് നടുവില്‍ കെ.കെ ശൈലജയും ഷാഫി പറമ്പിലും; ജനസാഗരമായി തലശ്ശേരി, ആവേശക്കൊടുമുടി കയറി കൊട്ടിക്കലാശം

തലശ്ശേരി: നാല്‍പത്‌നാള്‍ നീണ്ടു നിന്ന വീറും വാശിയും നിറഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അവസാനം കുറിച്ച് സംസ്ഥാനത്ത് ഇന്ന് കൊട്ടിക്കലാശം. പരസ്യപ്രചാരണത്തിന്റെ അവസാന ദിനമായ ഇന്ന് ഒട്ടുമിക്ക സ്ഥാനാര്‍ത്ഥികളും റോഡ് ഷോകള്‍ നടത്തി. തലശ്ശേരി ടൗണിലായിരുന്നു ഇത്തവണത്തെ വടകര മണ്ഡലത്തിന്റെ കൊട്ടിക്കലാശം. തിങ്ങി നിറഞ്ഞ ജനസഗാരത്തിന് നടുവിലൂടെ ചുവന്ന വാഹനത്തിലേറിയായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജ കൊട്ടിക്കലാശത്തിന്

കൊട്ടിക്കലാശത്തില്‍ താരമായി ക്രയിനില്‍ ഉയര്‍ന്ന് അണികളെ അഭിവാദ്യം ചെയ്യുന്ന സ്ഥാനാര്‍ത്ഥികള്‍; വടകരയിലെ കലാശക്കൊട്ട് തലശ്ശേരിയില്‍

കോഴിക്കോട്: പരസ്യപ്രചാരണം തീരാനിരിക്കെ സംസ്ഥാനത്തെ ആവേശക്കടലാക്കി കലാശക്കൊട്ട്. പരസ്യ പ്രചാരണത്തിന്റെ അവസാന ദിനത്തില്‍ സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളുടെ റോഡ് ഷോകള്‍ നടത്തി. ചെണ്ടമേളവും ബാന്‍ഡ് മേളവും ഉള്‍പ്പെടെയുള്ള വാദ്യോപകരണങ്ങളുടെ അകമ്പടിയോടെയാണ് പലയിടത്തും കൊട്ടിക്കലാശം. ക്രയിനില്‍ ‘ഉയര്‍ന്നുപൊങ്ങിയ’ സ്ഥാനാര്‍ത്ഥികളാണ് ഇത്തവണത്തെ കൊട്ടിക്കലാശത്തിന്റെ പുതുമ. തിരുവനന്തപുരത്തും, കൊല്ലത്തും എറണാകുളത്തും, കാസര്‍കോട്ടുമെല്ലാം ക്രയിനില്‍ ഉയരങ്ങളില്‍ നിന്നുകൊണ്ടാണ് സ്ഥാനാര്‍ത്ഥികള്‍ പ്രവര്‍ത്തകരെ

പരസ്യപ്രചാരണം ഇന്ന് വൈകീട്ട് ആറ് വരെ മാത്രം; പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കലക്ടറുടെ നിര്‍ദേശം

കോഴിക്കോട്: ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് (ഏപ്രില്‍ 24) വൈകീട്ട് ആറു മണിക്ക് അവസാനിക്കുമെന്നും എല്ലാവരും മാതൃകാപെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണമെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു. തുടര്‍ന്നുള്ള 48 മണിക്കൂറില്‍ നിശ്ശബ്ദ പ്രചാരണം മാത്രമേ പാടുള്ളൂ. ഈ സമയത്ത് നിയമവിരുദ്ധമായി ആളുകള്‍ കൂട്ടം ചേരുകയോ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുകയോ

യൂത്ത് വിത്ത് ഷാഫി; കൊയിലാണ്ടിയില്‍ റോഡ് ഷോയുമായി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍

കൊയിലാണ്ടി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കൊയിലാണ്ടിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന്റെ റോഡ് ഷോ ‘യൂത്ത് വിത്ത് ഷാഫി’ യുവജന റാലി  സംഘടിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസ്, മുസ്ലിം യൂത്ത് ലിഗ്, ആര്‍.എം.പിയുടെ യുവജന സംഘടനാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ റാലിയില്‍ അണി നിരന്നു. ഇന്ന് വൈകീട്ട് അരങ്ങാടത്ത് നിന്ന് ആരംഭിച്ച റാലിയില്‍ യൂത്ത് കോണ്‍ഗ്രസ്

തെരഞ്ഞെടുപ്പ് ചൂട് കുറയും; കൊയിലാണ്ടി ടൗണിലും കൊട്ടിക്കലാശം ഒഴിവാക്കാന്‍ തീരുമാനം

കൊയിലാണ്ടി: കൊയിലാണ്ടി ടൗണില്‍ അവസാനദിന കൊട്ടിക്കലാശം ഒഴിവാക്കാന്‍ തീരുമാനം. കൊയിലാണ്ടി പോലീസ് സ്‌റ്റേഷനില്‍ വിവിധ രാഷട്രീയപാര്‍ട്ടി പ്രതിനിധികള്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ടൗണില്‍ ഉണ്ടായേക്കാവുന്ന തിരക്കുകളും മറ്റും പരിഗണിച്ചാണ് തീരുമാനം. വാഹനം നിര്‍ത്തിയിട്ട് ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്ന സാഹചര്യം ഒഴിവാക്കാനും പോളിങ് സ്റ്റേഷന് 200 മീറ്റര്‍ പരിധിയിലുള്ള വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ചിഹ്നങ്ങളും കൊടിതോരണങ്ങളും

ആവേശം കൂട്ടാന്‍ ലഹരി വേണ്ട; നാളെ വൈകിട്ട് മുതല്‍ മദ്യവില്‍പ്പനശാലകള്‍ അടച്ചിടും

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മദ്യവില്‍പ്പനശാലകള്‍ അടച്ചിടും. ബുധനാഴ്ച വൈകിട്ട് ആറ് മണി മുതല്‍ തെരഞ്ഞെടുപ്പ് ദിനമായ 26ന് വൈകിട്ട് 6മണി വരെയാണ് മദ്യവില്‍പ്പനശാലകള്‍ അടച്ചിടുന്നത്. വോട്ടെണ്ണല്‍ ദിനമായ ജൂണ്‍ നാലിനും മദ്യവില്‍പ്പനശാലകള്‍ അടച്ചിടും. റീപോളിങ് നടക്കുന്ന സ്ഥലങ്ങളിലും മദ്യവില്‍പനശാലകള്‍ പ്രവര്‍ത്തിക്കില്ല. വീറും വാശിയും നിറഞ്ഞ രണ്ട് മാസക്കാലത്തെ പ്രചാരണങ്ങള്‍ നാളെയാണ് അവസാനിക്കുന്നത്. സംഘര്‍ഷ സാധ്യത

പയ്യോളിയില്‍ അവസാന നിമിഷം ആവേശം കുറയും; പയ്യോളി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കൊട്ടിക്കലാശം ഒഴിവാക്കാന്‍ തീരുമാനം

പയ്യോളി: 2024 ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇത്തവണ പയ്യോളിയിലും പരിസര പ്രദേശങ്ങളിലും കൊട്ടിക്കലാശം ഉണ്ടാവില്ല. പയ്യോളി പോലീസ് സറ്റേഷനില്‍ വച്ച് നടത്തിയ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനമായത്. ബുധനാഴ്ച വൈകീട്ട് 4 മണിക്ക് പയ്യോളി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ മുഴുവന്‍ പ്രദേശങ്ങളിലും പ്രചാരണ പരിപാടികള്‍ അവസാനിപ്പിക്കാനും അന്നേദിവസം ടൗണുകള്‍ കേന്ദ്രീകരിച്ച് പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്

‘എന്നെ ആക്രമിക്കുക, എന്നിട്ട് എനിക്കെതിരെ നോട്ടീസ് അയക്കുക’; ഷാഫി പറമ്പില്‍ അയച്ച വക്കീല്‍ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് കെ.കെ ശൈലജ ടീച്ചര്‍

വടകര: അശ്ശീല വീഡിയോ പരാമര്‍ശത്തില്‍ ഷാഫി പറമ്പില്‍ അയച്ച വക്കീല്‍ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജ. കിട്ടാത്ത വക്കീല്‍ നോട്ടീസിന് എന്തിനാണ് മറുപടി നല്‍കുന്നതെന്നും, ഷാഫിക്കെതിരായ നിയമനടപടി തുടരുമെന്നും ശൈലജ വ്യക്തമാക്കി. എന്നെ ആക്രമിക്കുക, എന്നിട്ട് എനിക്കെതിരെ നോട്ടീസ് അയക്കുക, ജനം അത് മനസിലാക്കും. ഷാഫിക്കെതിരെയുള്ള നിയമ നടപടി തുടരുമെന്നും ശൈലജ പറഞ്ഞു.

കോഴിക്കോട് പാളം മുറിച്ച് കടക്കവെ ട്രെയിനിടിച്ച് അമ്മയും മകളും മരിച്ചു

കോഴിക്കോട്: ട്രെയിന്‍ ഇടിച്ച് അമ്മയും മകളും മരിച്ചു. ഒളവണ്ണ മാത്തറ സ്വദേശിനി ചാലില്‍വീട്ടില്‍ നസീമ (43), ഫാത്തിമ നെഹല (15) എന്നിവരാണ് മരിച്ചത്. കുണ്ടായിത്തോട്ടില്‍ തിങ്കളാഴ്ച വൈകീട്ടോടെയാണ് സംഭവം. കൊല്ലേരിപ്പാറ ഭാഗത്തുവെച്ച് പാളം മുറിച്ചുകടക്കനായി ഇറങ്ങവെ ട്രെയിന്‍ ഇടിക്കുകയായിരുന്നു. കൊച്ചുവേളി- സമ്പര്‍ക് ക്രാന്തി എക്സ്പ്രസ് ആണ് ഇടിച്ചത്. കുണ്ടായിത്തോട്ടില്‍ ഒരു വിവാഹ സര്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു