Category: പൊതുവാര്‍ത്തകൾ

Total 3480 Posts

‘വടകരയിലെ ജനങ്ങള്‍ സമാധാനത്തിന് വേണ്ടി വോട്ട് ചെയ്യണം, ഞങ്ങളങ്ങനെ മതത്തിന്റെ പേരില്‍ അളക്കപ്പെടുന്നവരായി മാറിയിട്ടില്ല’; ഷാഫി പറമ്പില്‍

പാലക്കാട്: ഇന്ന് പോളിങ്ങ് ബൂത്തിലേക്ക് പോവുന്ന ഓരോ മലയാളിയും ഇന്ത്യ മഹാരാജ്യത്തെ വീണ്ടെടുക്കാനുള്ള തെരഞ്ഞെടുപ്പാണെന്ന് ഇതെന്ന് ചിന്തിക്കണമെന്ന് ഷാഫി പറമ്പില്‍. പാലക്കാട് നിന്നും വോട്ട് ചെയ്തതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ തെരഞ്ഞെടുപ്പില്‍ തീര്‍ച്ചയായും ഐക്യ ജനാധിപത്യ മുന്നണിക്ക് ചെയ്യുന്ന ഓരോ വോട്ടും രാജ്യത്തെ ജനാധിപത്യ മൂല്യങ്ങളെ മതേതര മൂല്യങ്ങളെ വീണ്ടെടുക്കാനുള്ള ഏറ്റവും വലിയ

വോട്ടെടുപ്പ് തുടങ്ങി; വടകരയിൽ മിക്കയിടത്തും വലിയ തിരക്ക്, വിലങ്ങാട് വോട്ടിംഗ് യന്ത്രം തകരാറിലായി

കോഴിക്കോട്: ലോക്‌സഭാ ഇലക്ഷന്‍ കേരളം വിധിയെഴുത്ത് അരംഭിച്ചു. രാവിലെ 7 മണി മുതല്‍ ആരംഭിച്ച വോട്ടെടുപ്പില്‍ വലിയ ക്യൂ തന്നെയാണ് കാണാന്‍ കഴിയുന്നത്. മോക് പോളിംങ് രാവിലെ 6 മണി മുതല്‍ ആരംഭിച്ചു. കൊയിലാണ്ടിയിലും രാവിലെ തന്നെ വലിയ ക്യൂ ആണ് കാണാന്‍ കഴിയുന്നത്. സംസ്ഥാനത്ത് നിലവില്‍ ഉഷ്ണതരംഗ സാധ്യതയുളളതിനാല്‍ പ്രായമായവര്‍ ഉള്‍പ്പെടെ രാവിലെ തന്നെ

കേരളം ഇന്ന് പോളിങ് ബൂത്തിലേക്ക്; കനത്ത സുരക്ഷയില്‍ തെരഞ്ഞെടുപ്പ്

കോഴിക്കോട്:ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന്  പോളിങ്  ബൂത്തിലേക്ക്. കേരളത്തിലെ 20 മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ത്ഥികളാണ് ആകെ മത്സര രംഗത്തുള്ളത്. 6,81,615 പുരുഷന്‍മാരും 7,40,246 സ്ത്രീകളും 22 ട്രാന്‍സ്ജെന്‍ഡറുകളും ഉള്‍പ്പെടെ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ 14,21,883 വോട്ടര്‍മാരാണുള്ളത്. രാവിലെ 5.30ഓടെ സ്ഥാനാര്‍ത്ഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തില്‍ വോട്ടിംഗ് മെഷീന്‍ പ്രവര്‍ത്തന സജ്ജമാണെന്ന് ഉറപ്പുവരുത്താനായി മോക്ക് പോള്‍ നടന്നു. വൈകിട്ട്

നാളെ പൊതു അവധി; വേതനം നിഷേധിക്കുകയോ കുറവു വരുത്തുകയോ ചെയ്യരുതെന്ന് നിർദേശം

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടിം​ഗ് നടക്കുന്നതിനാൽ സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങള്‍ക്കും നാളെ പൊതു അവധി. വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ശമ്പളത്തോടെയുള്ള അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അവധി ദിനത്തില്‍ വേതനം നിഷേധിക്കുകയോ കുറവു വരുത്തുകയോ ചെയ്യുവാന്‍ പാടില്ലെന്ന കർശന നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്ടിന്റെ പരിധിയില്‍ വരുന്ന എല്ലാ

വടകരയിൽ അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥന് തെരഞ്ഞെടുപ്പ് ചുമതല; പരാതി

വടകര: വടകരയിൽ വിദ്വേഷ പ്രചാരണത്തിന് അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥന് തെരഞ്ഞെടുപ്പ് ചുമതല നൽകിയതിനെതിരെ യുഡിഎഫ് രംഗത്തെത്തി. മീഞ്ചന്ത ആർട്‌സ് കോളജിലെ അസോസിയേറ്റ് പ്രൊഫസർ അബ്ദുൽ റിയാസിനെ തെരഞ്ഞെടുപ്പ് ചുമതലയിൽ നീക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് കളക്റ്റർക്ക് പരാതി നൽകി. മീഞ്ചന്ത ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ അസോസിയേറ്റ് പ്രൊഫസര്‍ അബ്ദുല്‍ റിയാസിനെതിരെ വിദ്വേഷ പ്രചാരണത്തിന് യു.ഡി.എഫ്. വടകര

വോട്ടെടുപ്പിനായി ജില്ലയിലെ 2248 പോളിംഗ് ബൂത്തുകളും പൂര്‍ണ്ണ സജ്ജം; വോട്ടെടുപ്പ് നാളെ രാവിലെ ഏഴ് മുതല്‍

കോഴിക്കോട്: ജില്ലയില്‍ കോഴിക്കോട്, വടകര ലോക്‌സഭ മണ്ഡലങ്ങളിലായുള്ള 2248 പോളിംഗ് ബൂത്തുകള്‍ വോട്ടിംഗ് യന്ത്രം ഉള്‍പ്പെടെ മുഴുവന്‍ സംവിധാനങ്ങളുമായി വോട്ടര്‍മാരെ വരവേല്‍ക്കാന്‍ പൂര്‍ണ സജ്ജമായി. പ്രിസൈഡിംഗ് ഓഫീസര്‍മാരുടെ നേതൃത്വത്തിലുള്ള പോളിംഗ് ഉദ്യോഗസ്ഥരുടെ സംഘം ഇന്ന് രാത്രിയോടെ തന്നെ വിവിപാറ്റ് ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുമായി ബൂത്തുകളിലെത്തി. നാളെ രാവിലെ 5.30 ഓടെ സ്ഥാനാര്‍ഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തില്‍

‘വോട്ട് ചെയ്യേണ്ടത് നമ്മളില്‍പ്പെട്ടവന്’; വടകരയില്‍ ശൈലജ ടീച്ചര്‍ക്കെതിരെ യുഡിഎഫ് വര്‍ഗീയ പ്രചാരണം നടത്തുന്നതായി പരാതി

വടകര: വടകരയില്‍ നവമാധ്യമങ്ങള്‍ വഴി യുഡിഎഫ് വര്‍ഗീയ പ്രചാരണം നടത്തുന്നതായി എല്‍ഡിഎഫിന്റെ പരാതി. സംഭവത്തില്‍ യു.ഡി.എഫിനും സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന് എതിരെയും തെരഞ്ഞെടുപ്പ് കമീഷനും ജില്ലാ കലക്ടര്‍ക്കും എല്‍.ഡി.എഫ് വടകര മണ്ഡലം ട്രഷറര്‍ സി.ഭാസ്‌ക്കരന്‍ മാസ്റ്റര്‍ പരാതി നല്‍കി. വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും ശൈലജ ടീച്ചര്‍ക്കെതിരെ യു.ഡി.എഫും മുസ്ലിം യൂത്ത് ലീഗും വര്‍ഗ്ഗീയ

കേരളം നാളെ പോളിംങ് ബൂത്തിലേയ്ക്ക്; തട്ടിപ്പുകള്‍ തടയുന്നതിനായി എല്ലാ ബൂത്തിലും വെബ് കാസ്റ്റിംഗ്, എ.എസ്.ഡി മോണിറ്ററിംഗ് ആപ്പ് സംവിധാനം

കോഴിക്കോട്: കള്ളവോട്ട്, ആള്‍മാറാട്ടം ഉള്‍പ്പെടെയുള്ള തട്ടിപ്പുകള്‍ തടയുന്നതിനായി ജില്ലയിലെ എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിംഗ് സംവിധാനം സജ്ജീകരിച്ചതായും ജില്ലാ കലക്ടര്‍ അറിയിച്ചു. വോട്ട് ചെയ്യാനെത്തുന്നയാള്‍ ബൂത്തില്‍ പ്രവേശിക്കുന്നതു മുതല്‍ പുറത്തിറങ്ങുന്നതു വരെയുള്ള വോട്ടെടുപ്പിന്റെ മുഴുവന്‍ ദൃശ്യങ്ങളും സിസിടിവി ക്യാമറ വഴി കണ്‍ട്രോള്‍ റൂമില്‍ നിന്ന് തത്സമയം നിരീക്ഷിക്കും. ഇതിനായി വിപുലമായ സംവിധാനങ്ങള്‍ ജില്ലാ കലക്ടറേറ്റില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ

കോഴിക്കോട് ഉള്‍പ്പെടെ അഞ്ച് ജില്ലകളില്‍ ഏപ്രില്‍ 27 വരെ നിരോധനാജ്ഞ; പൊതുയോഗങ്ങള്‍ക്കും പ്രകടനങ്ങള്‍ക്കും വിലക്ക്

കോഴിക്കോട്: നാല്‍പത്ദിവസം നീണ്ടുനിന്ന പരസ്യപ്രചാരണം അവസാനിച്ചതിന് പിന്നാലെ തിരഞ്ഞെടുപ്പിന്റെ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി അഞ്ച് ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കോഴിക്കോട്, കാസര്‍ഗോഡ്, തൃശ്ശൂര്‍, മലപ്പുറം, തിരുവനന്തപുരം ജില്ലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കോഴിക്കോട് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇന്ന് വൈകിട്ട് ആറ് മുതല്‍ 27ന് രാവിലെ ആറ് മണിവരെയാണ് നിരോധനാജ്ഞ. ഇതുപ്രകാരം മൂന്നില്‍

വോട്ടെടുപ്പിന് ജില്ല പൂര്‍ണസജ്ജം; വോട്ടു ചെയ്യാന്‍ 28,51,514 പേര്‍, 16 മാതൃകാ പോളിംഗ് സ്റ്റേഷനുകളും 52 പിങ്ക് പോളിംഗ് സ്റ്റേഷനുകളും

കോഴിക്കോട്: 2024 ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഏപ്രില്‍ 26 ന് നടക്കുന്ന വോട്ടെടുപ്പിന് ജില്ല പൂര്‍ണ സജ്ജം. കോഴിക്കോട്, വടകര ലോക്‌സഭ മണ്ഡലങ്ങളിലെ സുതാര്യവും നീതിപൂര്‍വകവുമായ വോട്ടെടുപ്പ് സാധ്യമാക്കുന്നതിനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തീകരിച്ചതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ല കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു. ജില്ലയില്‍ വോട്ടെടുപ്പ് വന്‍ വിജയമാക്കാന്‍ മുഴുവന്‍ ജനങ്ങളോടും