Category: പൊതുവാര്‍ത്തകൾ

Total 3480 Posts

ഓപ്പണ്‍ വോട്ടുകള്‍ അനുവദിക്കരുതെന്ന് കലക്ടറുടെ സന്ദേശം; കൊയിലാണ്ടിയിലടക്കം ആശങ്ക, പ്രതിഷേധമുയര്‍ത്തി വോട്ടര്‍മാര്‍, ഒടുവില്‍ ഉത്തരവ് മാറ്റി കലക്ടര്‍

കൊയിലാണ്ടി: ഓപ്പണ്‍ വോട്ടുകള്‍ അനുവദിക്കരുതെന്ന് പ്രിസൈഡിങ് ഉദ്യോഗസ്ഥര്‍ക്ക് കലക്ടറുടെ സന്ദേശം. ഇതേത്തുടര്‍ന്ന് കൊയിലാണ്ടിയിലടക്കം നിരവധി ബൂത്തുകളില്‍ ശാരീരിക പരിമിതികളുള്ളവരും പ്രായമായവുമായ വോട്ടര്‍മാര്‍ പൊരിവെയിലത്ത് അനിശ്ചിതമായി കാത്തുനില്‍ക്കേണ്ട സ്ഥിതിവന്നു. വോട്ടിങ് ആരംഭിച്ച് നാലുമണിക്കൂറിനുശേഷമാണ് കലക്ടറില്‍ നിന്നും ഉദ്യോഗസ്ഥര്‍ക്ക് ഇത്തരമൊരു സന്ദേശം ലഭിച്ചത്. എന്നാല്‍ ഔദ്യോഗികമായി ഇത്തരമൊരു തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നാണ് കിട്ടിയ വിവരം. മേസേജ് അബദ്ധത്തില്‍ വന്നതാണെന്നാണ് സംശയിക്കുന്നത്.

പൊരിവെയിലിലും വോട്ടിങ് ആവേശത്തിന് കുറവില്ല; തെരഞ്ഞെടുപ്പ് ഉത്സവമാക്കി വോട്ടര്‍മാര്‍, കൊയിലാണ്ടിയിലെയും വടകരയിലെയും ചിത്രങ്ങളിലൂടെ

കൊയിലാണ്ടി: ഉഷ്ണതരംഗ സാധ്യത അറിയിപ്പിലും തിരഞ്ഞെടുപ്പ് ചൂട് ആഘോഷമാക്കുകയാണ് ഓരോ ബൂത്തുകളും. സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പ് രാവിലെ 7 മണി മുതല്‍ ആരംഭിച്ചു. രാവിലെ തന്നെ വിവിധ ബൂത്തുകളില്‍ വോട്ട് ചെയ്യാനെത്തിയ ആളുകളുടെ നീണ്ട നിര തന്നെയാണ് കാണാന്‍ കഴിഞ്ഞത്.   വോട്ടിംങ് നാല് മണിക്കൂര്‍ പിന്നിടുമ്പോള്‍ സംസ്ഥാനത്ത് 26.26 ശതമാനം പോളിംങ് ആണ്

കൊയിലാണ്ടിയില്‍ കനത്ത പോളിങ്, നാലുമണിക്കൂറില്‍ പോള്‍ ചെയ്തത് 23.24% വോട്ടുകള്‍; പൊരിവെയിലിലും ബൂത്തുകളില്‍ നീണ്ട ക്യൂ

കൊയിലാണ്ടി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ മണിക്കൂറുകളില്‍ കൊയിലാണ്ടിയില്‍ കനത്ത പോളിങ്. ഇതിനകം 23.24% ശതമാനം വോട്ടുകളാണ് കൊയിലാണ്ടി നിയോജകമണ്ഡലത്തില്‍ പോള്‍ ചെയ്തത്. കോഴിക്കോട് ജില്ലയില്‍ ആകെ 24.76% വോട്ടുകളാണ് നാലുമണിക്കൂറില്‍ പോള്‍ ചെയ്തത്. ഉച്ചച്ചൂട് കണക്കിലെടുത്ത് വോട്ടര്‍മാരില്‍ ഏറെപ്പേരും രാവിലെയാണ് വോട്ടിങ്ങിനായി തെരഞ്ഞെടുത്തതെന്നതിനാല്‍ വോട്ടിങ് തുടങ്ങുന്നതിന് മുമ്പുതന്നെ കൊയിലാണ്ടിയിലെ പല ബൂത്തുകള്‍ക്ക് മുമ്പിലും നീണ്ട ക്യൂ

കൈപ്പത്തിക്ക് ചെയ്യുന്ന വോട്ട് താമരയ്ക്ക് പോകുന്നുവെന്ന ആരോപണം വസ്തുതാ വിരുദ്ധം; ജില്ലാ കലക്ടര്‍

കോഴിക്കോട്: നോര്‍ത്ത് മണ്ഡലത്തിലെ രണ്ട് ബൂത്തുകളില്‍ വോട്ടിംഗ് മെഷീനില്‍ ക്രമക്കേടുണ്ടെന്ന രീതിയില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ വസ്തുതാവിരുദ്ധമാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. മണ്ഡലത്തിലെ പതിനേഴാം നമ്പര്‍ ബൂത്തില്‍ ഒരു ചിഹ്നത്തില്‍ ചെയ്ത വോട്ട് മറ്റൊരു ചിഹ്നത്തില്‍ പതിയുന്നു എന്ന വോട്ടറുടെ പരാതിയെ തുടര്‍ന്ന് നടത്തിയ ടെസ്റ്റ് വോട്ടില്‍ പരാതി ശരിയല്ലെന്ന് ബോധ്യമായിട്ടുണ്ട്. തെറ്റായ പരാതി ഉന്നയിച്ച വോട്ടര്‍ക്കെതിരേ

കൈപ്പത്തിക്ക് കുത്തിയാൽ താമര; കോഴിക്കോട് രണ്ട് ബൂത്തുകളിലെ വോട്ടിംഗ് യന്ത്രത്തിൽ ക്രമക്കേടെന്ന് ആരോപണം

കോഴിക്കോട്: വോട്ടിംഗ് യന്ത്രത്തിൽ ഗുരുതര പിഴവെന്ന് പരാതി. കോഴിക്കോട് ജില്ലയിലെ 1, 783 നമ്പർ ബൂത്തുകളിലെ യന്ത്രത്തിലാണ് ക്രമക്കേട് ആരോപിക്കുന്നത്. കൈപ്പത്തിക്ക് ചെയ്യുന്ന വോട്ട് താമരയ്ക്ക് വീഴുന്നതായി ആണ് പരാതി. ഇന്ന് രാവിലെ മുതൽ ശക്തമായ പോളിം​ഗാണ് കോഴിക്കോട് ഉൾപ്പെടെ സംസ്ഥാനത്ത് രേഖപ്പെടുത്തുന്നത്. ആദ്യ രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ സംസ്ഥാനത്ത് 12.26 ശതമാനം പോളിങ്ങ് രേഖപ്പെടുത്തി.

ആദ്യ രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ സംസ്ഥാനത്ത് 12.26 ശതമാനം പോളിങ്ങ്, വടകരയിലും ശക്തമായ പോളിങ്

കോഴിക്കോട്: ആദ്യ രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ സംസ്ഥാനത്ത് കനത്ത പോളിങ്ങ്. ഇതുവരെയായി 12.26ശതമാനം പോളിങ്ങാണ് കേരളത്തില്‍ രേഖപ്പെടുത്തിയത്. വടകരയിലും ശക്തമായ പോളിങ്ങാണ് രേഖപ്പെടുത്തുന്നത്. മിക്കയിടങ്ങളിലും രാവിലെ ആറ് മണി മുതല്‍ തന്നെ നീണ്ട ക്യൂവാണ് കാണപ്പെട്ടത്. രാവിലെ 5.30ഓടെയായിരുന്നു ബൂത്തുകളില്‍ മോക്ക് പോളിംങ്ങ് ആരംഭിച്ചത്. 1. തിരുവനന്തപുരം-12.04 2. ആറ്റിങ്ങല്‍-13.29 3. കൊല്ലം-12.20 4. പത്തനംതിട്ട-12.75

‘കേരളത്തില്‍ എല്‍ഡിഎഫ് ചരിത്ര വിജയം നേടും, ബിജെപി ഒരു സീറ്റിലും രണ്ടാം സ്ഥാനത്ത് പോലും എത്തില്ല’; പിണറായിയിൽ വോട്ട് രേഖപ്പെടുത്തി മുഖ്യമന്ത്രി

കണ്ണൂര്‍: കേരളത്തില്‍ എല്‍ഡിഎഫ് ചരിത്ര വിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പിണറായിയില്‍ വോട്ട് ചെയ്തതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകായിരുന്നു അദ്ദേഹം. കേരളത്തില്‍ ബിജെപി നേരത്തേതന്നെ സ്വീകാര്യരല്ല. ഒരു സീറ്റില്‍ പോലും അവര്‍ രണ്ടാം സ്ഥാനത്ത് പോലും എത്തില്ല. കേരളത്തിന് എതിരെയുള്ള നിലപാടുകള്‍ക്ക് മറുപടിയാകും ഈ തിരഞ്ഞെടുപ്പെന്നും മുഖ്യമന്ത്രി പറഞ്ഞു. ചില കാര്യങ്ങളില്‍ ഇ പി

കേരളം പോളിങ് ബൂത്തില്‍; ആദ്യ ഒരു മണിക്കൂറില്‍ കോഴിക്കോട്‌ 4.87 ശതമാനം പോളിങ്, വടകരയില്‍ 5.07 പോളിങ്‌

വടകര: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആദ്യ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ സംസ്ഥാനത്ത് മികച്ച പോളിങ്ങ്. രാവിലെ 8.30വരെയുള്ള കണക്കുകള്‍ നോക്കുമ്പോള്‍ കോഴിക്കോട്‌ 4.87 ശതമാനം പോളിങ്ങ് രേഖപ്പെടുത്തി. രാവിലെ മുതല്‍ സംസ്ഥാനത്തെ മിക്ക ബൂത്തുകളിലും നീണ്ട ക്യൂവാണ് കാണുന്നത്. ചൂട് കൂടുന്നതിന് മുമ്പ് തന്നെ പ്രായമായവരൊക്കെ വോട്ട് ചെയ്ത് മടങ്ങാനുള്ള തിടുക്കത്തിലാണ്‌. കോഴിക്കോട് ജില്ലയിലെ നിയമസഭാ

വേളത്ത് വോട്ടിംങ് യന്ത്രം തകരാറിലായി; പോളിങ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

കോഴിക്കോട്: വേളത്ത് വോട്ടിംങ് യന്ത്രം തരാറിലായതിനെ തുടര്‍ന്ന് പോളിങ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ചേരാപുരം സൗത്ത് എംഎല്‍പി സ്‌ക്കൂളിലെ 109-)ാം ബൂത്തിലാണ് യന്ത്രത്തകരാര്‍ ഉണ്ടായിരിക്കുന്നത്. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച പോളിംങ് അല്പം സമയം കഴിഞ്ഞപ്പോള്‍ യന്ത്രത്തകരാര്‍ കണ്ടെത്തിയതോടെ നിര്‍ത്തിവെക്കുകയായിരുന്നു. രാവിലെ ആറ് മണിയോടെ തന്നെ നീണ്ട ക്യൂവാണ് ബൂത്തിലുണ്ടായിരുന്നത്. പോളിങ് നിര്‍ത്തിവെച്ചതോടെ ആളുകള്‍ കാത്തിരിപ്പിലാണ്. രാവിലെ

‘വലിയ ഭൂരിപക്ഷത്തോടെ വിജയിക്കും’; മട്ടന്നൂര്‍ പഴശ്ശി വെസ്റ്റ് യു.പി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി കെ.കെ ശൈലജ ടീച്ചര്‍

വടകര: വടകര ലോക്‌സഭ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജ ടീച്ചര്‍ വോട്ട് രേഖപ്പെടുത്തി. കണ്ണൂര്‍ മട്ടന്നൂര്‍ പഴശ്ശി വെസ്റ്റ് യുപി സ്‌കൂളില്‍ ഭര്‍ത്താവ് കെ. ഭാസ്‌കരനൊപ്പം എത്തിയാണ് വോട്ട് ചെയ്തത്. വടകര ലോക്‌സഭാ മണ്ഡലത്തില്‍ വലിയ ഭൂരിപക്ഷത്തോടെ എല്‍.ഡി. എഫ് വിജയമെന്ന് ശൈലജ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും വോട്ട് രേഖപ്പെടുത്താനായി പിണറായില്‍