Category: മേപ്പയ്യൂര്‍

Total 398 Posts

മലയിൽ മഖാമും, പത്രപ്രവർത്തകൻ കെ.എം.ബഷീറിന്റെ ഖബറും സന്ദർശിച്ച് യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ

ചെറുവണ്ണൂർ: വലിയുള്ളാഹി മുഹമ്മദ് ഹാജി തങ്ങൾ മഖാമും ഇദ്ദേഹത്തിന്റെ മകനും, കാറിടിച്ച് കൊലചെയ്യപ്പെട്ട സിറാജ് ദിനപ്പത്രത്തിന്റെ തിരുവനന്തപുരം ലേഖകനുമായ കെ.എം.ബഷീറിന്റെ ഖബറും യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ സന്ദർശിച്ചത്. ചെറുവണ്ണൂർ പഞ്ചായത്തിലെ വിവിധ ഇടങ്ങൾ സന്ദർശിക്കുന്നതിനിടെയാണ് ഇവിടെയും എത്തിയത്. നിരവധി സ്ത്രീകളും – പുരുഷന്മാരും അടങ്ങുന്ന ജനാവലി അദ്ദേഹത്തെ സ്വീകരിച്ചു. യുഡിഎഫ് നേതാക്കളായ കല്ലൂർ മുഹമ്മദലി,

‘ടെംപ്ളേറ്റ് പദ്ധതി ആധാരം എഴുത്തുകാരുടെ തൊഴിൽ നഷ്ടപ്പെടുത്തും’; മേപ്പയ്യൂരിൽ ധർണ്ണ സംഘടിപ്പിച്ചു

മേപ്പയ്യൂർ: രേഖകളുടെ സുരക്ഷിതത്വം നഷ്ടപ്പെടുത്തുന്ന, ആധാരം എഴുത്തു തൊഴിലാളികളുടെ തൊഴിൽ നഷ്ടപ്പെടുത്തുന്ന ടെംപ്ളേറ്റ് പദ്ധതിക്കെതിരെ ആധാരം എഴുത്തുകാർ ധർണ്ണ നടത്തി. മേപ്പയൂർ സബ് രജിസ്ട്രാർ ആഫീസിന് മുന്നിൽ നടത്തിയ ധർണ്ണ ജില്ലാ ജോയിന്റ് സെക്രട്ടറി ആർ. ജെ. ബിജുകുമാർ ഉദ്ഘാടനം ചെയ്തു. പി പി കുഞ്ഞിക്കണ്ണൻ, കെ പ്രമോദ്, ഇ പി ലിനീഷ്, റീത്ത ബിജുകുമാർ,

പി റീന സംസ്ഥാനത്തെ മികച്ച ഐസിഡിഎസ് സൂപ്പർവൈസർ; സ്നേഹാദരവ് നൽകി മേപ്പയ്യൂർ പഞ്ചായത്ത്

മേപ്പയൂർ : സംസ്ഥാനത്തെ മികച്ച ഐസിഡിഎസ് സൂപ്പർവൈസറായി തെരഞ്ഞെടുക്കപ്പെട്ട മേപ്പയ്യൂർ പഞ്ചായത്തിലെ പി റീന കുമാരിയ്ക്ക് സ്നേഹാദരവ് നൽകി പഞ്ചായത്ത്. പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ കെ.ടി രാജൻ മൊമന്റോ നൽകി ആദരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ.പി ശോഭ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻമാരായ സുനിൻ

സ്ത്രീ സൗഹൃദ പഞ്ചായത്താക്കി മാറ്റാനൊരുങ്ങി മേപ്പയ്യൂര്‍; സ്ത്രീപദവി പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

മേപ്പയ്യൂര്‍: മേപ്പയൂര്‍ ഗ്രാമ പഞ്ചായത്ത് സ്ത്രീ സൗഹൃദമാക്കി മാറ്റുന്നതിന് സ്ത്രീപദവി പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.സമൂഹത്തില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളും പ്രയാസങ്ങളും മനസ്സിലാക്കി സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ട് വരികയും അവരുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിനും ജെന്റര്‍ അപബോധം വളര്‍ത്തിയെടുക്കുക ഗ്രാമ പഞ്ചായത്തിനെ സ്ത്രീസൗഹൃദമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് സ്ത്രീ പദവി പഠനം നടത്തിയിരിക്കുന്നത്. സ്ത്രീ പഠന

മേപ്പയ്യൂരില്‍ യുവതി തീ കൊളുത്തി മരിച്ചു

മേപ്പയൂര്‍: യുവതി തീകൊളുത്തി മരിച്ച നിലയില്‍. കീഴ്പ്പയ്യൂര്‍ നന്താനത്ത് മുക്ക് പടിഞ്ഞാറയില്‍ സത്യന്റെ മകള്‍ അഞ്ജന (26)ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ജീവനക്കാരിയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അച്ഛന്‍: സത്യന്‍. അമ്മ: ലീന. സഹോദരന്‍: അഭിനന്ദ്.  

മേപ്പയ്യൂരിന്റെ കായികപ്പെരുമയ്ക്ക് മുതല്‍ക്കൂട്ടാവാന്‍ മിനി സ്റ്റേഡിയം; വിളയാട്ടൂരിലെ പുതിയേടത്ത് കുന്നില്‍ പൊതുകളിസ്ഥലം ഒരുങ്ങുന്നു

മേപ്പയ്യൂര്‍: ഗ്രാമ പഞ്ചായത്തിന് വിളയാട്ടുരിലെ പുതിയേടത്ത് കുന്നില്‍ പൊതു കളിസ്ഥലം ഒരുങ്ങുന്നു. ദേശീയ തലത്തില്‍ വരെ പ്രാതിനിധ്യമുള്ള മേപ്പയ്യൂരിന്റെ കായിക പെരുമയുടെ തുടര്‍ച്ചക്ക് ഈ കളിസ്ഥല ഉപകരിക്കും. ഓരോ വാര്‍ഡിലും പ്രാദ്രശിക താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് കളിസ്ഥലം ഒരുക്കുക എന്നതാണ് പഞ്ചായത്തിന്റെ നയം. വിളയാട്ടൂരില്‍ നിര്‍മ്മിക്കുന്ന കളിസ്ഥലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജന്‍

ഇനി വിഷരഹിത പച്ചക്കറികള്‍ ലഭ്യമാകും; മേപ്പയ്യൂര്‍ സി.ഡി.എസില്‍ ‘നാച്വേഴ്‌സ് ഫ്രഷ്’ വെജിറ്റബിള്‍ കിയോസ്‌ക്ക പ്രവര്‍ത്തനമാരംഭിച്ചു

മേപ്പയ്യൂര്‍: ഗ്രാമപഞ്ചായത്ത് സി.ഡി.എസില്‍ ‘നാച്വേഴ്‌സ് ഫ്രഷ്’ വെജിറ്റബിള്‍ കിയോസ്‌ക്ക് പ്രവര്‍ത്തനമാരംഭിച്ചു. കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന വിഷരഹിത പച്ചക്കറി ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കിയോസ്‌ക്കുകള്‍ ആരംഭിച്ചിട്ടുള്ളത്. പച്ചക്കറികള്‍ക്ക് പുറമെ കുടുംബശ്രീ സംരംഭകരുടെ മറ്റ് ഉല്‍പ്പന്നങ്ങളും കിയോസ്‌ക്കുകളില്‍ ലഭ്യമാകും. മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.പി. ശോഭ

കെ.എം.സി.സി ഭാരവാഹികള്‍ക്ക് സ്വീകരണമൊരുക്കി മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി

മേപ്പയ്യൂര്‍: കെ.എം.സി.സി ഭാരവാഹികള്‍ക്ക് മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി സ്വീകരണം നല്‍കി. ദുബൈ കെ.എം.സി.സി പേരാമ്പ്ര മണ്ഡലം വൈസ് പ്രസിഡന്റ് വി.എം.സി റഷീദ്, സെക്രട്ടറി ഫൈസല്‍ മൈക്കുളം, പഞ്ചായത്ത് സെക്രട്ടറി ടി.കെ ഷജീം, മസ്‌കറ്റ് അല്‍കൂത് ഏരിയ ട്രഷറര്‍ തായാട്ട് ഷാജഹാന്‍, ഖത്തര്‍ കെ.എം.സി.സി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.ഷാഫി, മണ്ഡലം വൈസ് പ്രസിഡന്റ്

136ാം വാര്‍ഷികാഘോഷവും വിരമിക്കുന്ന അധ്യാപിക ആഷ ടീച്ചര്‍ക്ക് യാത്രയയപ്പും; വിപുലമായ പരിപാടികളോടെ മേപ്പയ്യൂര്‍ വിളയാട്ടൂര്‍ ഗവ. എല്‍.പി സ്‌കൂള്‍

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് വിളയാട്ടൂര്‍ ഗവര്‍മെന്റ് എല്‍.പി.സ്‌കൂള്‍ 136 മത് വാര്‍ഷികാഘോഷവും വിരമിക്കുന്ന അധ്യാപിക ആഷ ടീച്ചര്‍ക്കുള്ള യാത്രയയപ്പും വിപുലമായി ആഘോഷിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന്‍ ഉദ്ഘാടനവും ഉപഹാര സമര്‍പ്പണവും നടത്തി. ചടങ്ങില്‍ ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ഞക്കുളം നാരായണന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ് എന്‍.സി.ബിജു സ്വാഗതവും ഹെഡ്മിസ്ട്രസ് ജെയിന്‍

നവീകരിച്ച മേപ്പയൂർ മഞ്ഞക്കുളം എൽ.പി സ്കൂൾ – നരക്കോട് എൽ.പി സ്കൂൾ റോഡ് നാടിന് സമർപ്പിച്ചു

മേപ്പയൂർ: നവീകരിച്ച മേപ്പയൂർ മഞ്ഞക്കുളം എൽ.പി സ്കൂൾ – നരക്കോട് എൽ.പി സ്കൂൾ റോഡ് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് 2023- 24 വാർഷിക പദ്ധതിയിൽ ഉള്‍പ്പെടുത്തിയാണ് റോഡ് നവീകരിച്ചത്‌. ഗ്രാമപഞ്ചായത്ത് മെമ്പർ പി.പ്രകാശൻ അധ്യക്ഷത വഹിച്ചു. പതിനാലാം വാർഡ് വികസനസമിതി കൺവീനർ ശശിധരൻ കാരണത്തിൽ, രജീഷ് ഇ, കെ.പി മൊയ്തീൻ