Category: പയ്യോളി

Total 471 Posts

‘മത ന്യൂനപക്ഷങ്ങളെ വേട്ടയാടാന്‍ അനുവദിക്കില്ല’, പ്ലക്കാര്‍ഡുകളും തീപ്പന്തങ്ങളുമേന്തി തെരുവിലിറങ്ങി ജനങ്ങള്‍; സി.എ.എയ്‌ക്കെതിരെ പയ്യോളിയില്‍ കെ.കെ.ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ നൈറ്റ്മാര്‍ച്ച്

പയ്യോളി: പൗരത്വ ഭേദഗതി വിജ്ഞാപനത്തിനെതിരെ പയ്യോളിയില്‍ വന്‍ പ്രതിഷേധം. കെ.കെ. ശൈലജയുടെ നേതൃത്വത്തില്‍ പയ്യോളിയില്‍ വന്‍ ജനക്കൂട്ടം പങ്കാളികളായ നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു. മത ന്യനപക്ഷങ്ങളെ വേട്ടായാടാന്‍ അനുവദിക്കില്ലെന്നും മതത്തിന്റെ പേരില്‍ നാടിനെ വിഭജജിക്കുകയാണ് സി.എ.എ നിയമെന്നും മുദ്രാവാക്യം ഉയര്‍ത്തിയാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. പയ്യോളി മാണിക്കോത്ത് നിന്നും ആരംഭിച്ച നൈറ്റ്മാര്‍ച്ച് പയ്യോളി ടൗണില്‍ വരെ സംഘടിപ്പിച്ചു.

ഗതാ​ഗതക്കുരുക്കിന് ആശ്വാസം; ​മൂരാട് പുതിയപാലം താത്ക്കാലികമായി തുറന്നു,ദൃശ്യങ്ങൾ കാണാം

പയ്യോളി: മൂരാട് പുതിയ പാലം താത്ക്കാലികമായി ​ഗതാ​ഗതത്തിനായി തുറന്ന് കൊടുത്തു. പ്രദേശത്ത് അനുഭവപ്പെടുത്ത കടുത്ത ​ഗതാ​ഗതക്കുരുക്കിന് ഇതോടെ പരിഹാരമാകും. ദേശീയപാത ആറുവരിയാക്കുന്ന പ്രവൃത്തിയുടെ ഭാ​ഗമായാണ് ഇന്ന് വെെകീട്ട് ആറുമണിയോടെ പാലം തുറന്ന് നൽകിയത്. എം.എൽ.എ കാനത്തിൽ ജമീല, എൻ.എച്ച്.എ.ഐ അധീകൃതർ തുടങ്ങിയവർ സ്ഥലത്ത് എത്തി സ്ഥിതി​ഗതികൾ വിലയിരുത്തി. പതിറ്റാണ്ടുകൾ പഴക്കമുള്ള മൂരാടെ പാലത്തിലൂടെയായിരുന്നു വാഹനങ്ങൾ കടന്നുപോയിരുന്നത്.

പൗരത്വ ഭേദഗതി നിയമം ജനങ്ങളെ വിഭജിക്കാനുള്ള ശ്രമം; പേരാമ്പ്രയിലും പയ്യോളിയിലും ഡി.വൈ.എഫ്.ഐ പ്രതിഷേധം

പേരാമ്പ്ര: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ പയ്യോളിയിലും പേരാമ്പ്രയിലും പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിച്ചു. ജനങ്ങളെ വിഭജിക്കാനുള്ള ഈ നിയമനത്തിനെതിരെ ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തില്‍ പേരാമ്പ്രയില്‍ നൈറ്റ് മാര്‍ച്ച് നടത്തി. സ്റ്റേറ്റ് ഹൈവെ ഉപരോധിച്ചു. മാര്‍ച്ച് ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.എം.ജിജേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം സി.കെ.രൂപേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ

സ്‌നേഹ ഹസ്തം തിക്കോടി കൂട്ടായ്മ ഏര്‍പ്പെടുത്തിയ സ്‌നേഹ ഹസ്തം പ്രഥമ പുരസ്‌കാരം ടി.ഖാലിദ് തിക്കോടിക്ക്

പയ്യോളി: സ്‌നേഹ ഹസ്തം തിക്കോടി കൂട്ടായ്മ ഏര്‍പ്പെടുത്തിയ സ്‌നേഹ ഹസ്തം പ്രഥമ പുരസ്‌കാരം പ്രശസ്ത പത്രപ്രവര്‍ത്തകനും സാമൂഹ്യ പ്രവര്‍ത്തകനുമായ ടി.ഖാലിദിന് ലഭിച്ചു. 10,001 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം ഏപ്രില്‍ അവസാനത്തില്‍ തിക്കോടിയില്‍ നടക്കുന്ന സാംസ്‌കാരിക സദസില്‍ വെച്ചു സമര്‍പ്പിക്കുന്നതാണ്. മൂന്നര പതിറ്റാണ്ടിലധികം കാലമായി വിവിധ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടറായും ജനപ്രതിനിധിയായും പ്രവര്‍ത്തിച്ച ഖാലിദ് ഇപ്പോള്‍

പയ്യോളി കോയക്കോട്ട്, മംഗലശ്ശേരി, കരിമ്പിൽ ഭാഗം പ്രദേശങ്ങളിലെ വോള്‍ട്ടേജ് ക്ഷാമത്തിന് ഒടുവില്‍ പരിഹാരം; പുതിയ ട്രാൻസ്ഫോർമർ സ്ഥാപിച്ച് കെഎസ്ഇബി

പയ്യോളി: വോൾട്ടേജ് ക്ഷാമം കാരണം ഇരുട്ടിലായ ജനങ്ങൾക്ക് ആശ്വാസമായി പുതിയ ട്രാൻസ്ഫോർമർ. പയ്യോളി നഗരസഭയിലെ പത്തൊമ്പതാം ഡിവിഷനിൽ തച്ചൻകുന്ന് ടൗണിന്റെ തെക്കുഭാഗത്തുള്ള കോയക്കോട്ട്, മംഗലശ്ശേരി, കരിമ്പിൽ ഭാഗം തുടങ്ങിയ പ്രദേശങ്ങളിൽ ഏറെ കാലമായി വോള്‍ട്ടേഡ് ക്ഷാമം കാരണം ജനങ്ങള്‍ ദുരിതത്തിലായിരുന്നു. തുടര്‍ന്ന് കെഎസ്ഇബിയോട് നിരന്തരമായി പ്രദേശവാസികള്‍ ട്രാന്‍സ്‌ഫോമര്‍ സ്ഥാപിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പണി പൂര്‍ത്തിയായ ട്രാന്‍സ്‌ഫോമര്‍

അയനിക്കാട് സ്വദേശി പ്രബീഷിന്റെ മരണത്തില്‍ ദുരൂഹത; താരാപുരം ബസ് സ്റ്റോപ്പിലും പരിസരത്തും പൊലീസിന്റെയും ഡോഗ് സ്‌ക്വാഡിന്റെയും പരിശോധന

പയ്യോളി: അയനിക്കാട് താരാപുരം ബസ് സ്റ്റോപ്പിന് സമീപം അബോധാവസ്ഥയില്‍ കണ്ടെത്തിയ മധ്യവയസ്‌കന്‍ മരിച്ചതുമായി ബന്ധപ്പെട്ട് പ്രദേശത്ത് പൊലീസിന്റെ പരിശോധന. അയനിക്കാട് സ്വദേശിയായ ചൊറിയന്‍ ചാലില്‍ പ്രബീഷാണ് മരണപ്പെട്ടത്. തലയ്ക്ക് ഏറ്റ പരിക്കാണ് മരണകാരണമാണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത് വീഴ്ചയില്‍ സംഭവിച്ചതാണോ അതോ ആരെങ്കിലും അടിച്ചതാണോയെന്നതില്‍ വ്യക്തതയായിട്ടില്ല. ഈ സാഹചര്യത്തിലാണ് പ്രദേശത്ത് പൊലീസും ഡോഗ് സ്‌ക്വാഡും

പയ്യോളിയില്‍ നിയന്ത്രണം വിട്ട ലോറി പിക്കപ്പിലിടിച്ച് അപകടം: രണ്ടു പേര്‍ക്ക് പരിക്ക്

പയ്യോളി: ദേശീയപാതയില്‍ പയ്യോളി രണ്ടാം ഗേറ്റിനു സമീപം നിയന്ത്രണം വിട്ട ലോറി പിക്കപ്പിലിടിച്ച് രണ്ടു പേര്‍ക്ക് പരിക്ക്. ചൊവ്വാഴ്ച്ച പുലര്‍ച്ചെ ആറ് മണിയോടെയാണ് അപകടം നടന്നത്. മംഗലാപുരത്തു നിന്നും എറണാകുളത്തേക്ക് മത്സ്യം കയറ്റി പോവുന്ന ലോറി റോഡരികില്‍ നിര്‍ത്തിയിട്ട പിക്കപ്പില്‍ ഇടിക്കുകയായിരുന്നു. കോഴിക്കോടു നിന്നും കാസര്‍ക്കോടേയ്ക്ക് കറി പൗഡര്‍ ഉള്‍പ്പെടെയുള്ള സാധനങ്ങളുമായി പോവുന്ന പിക്കപ്പ് വാനിലാണ്

പയ്യോളിയില്‍ ആരോഗ്യവിഭാഗത്തിന്റെ മിന്നല്‍ പരിശോധന; ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണങ്ങള്‍ കണ്ടെത്തി

പയ്യോളി: പയ്യോളിയില്‍ നിന്നും പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തു. പയ്യോളി നഗരസഭ ആരോഗ്യവിഭാഗം നഗരത്തിലെ വിവിധ സ്ഥാപനങ്ങളില്‍ ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തത്. അയനിക്കാട് റെസ്റ്റോറന്റ്, സരസ്വതി വെജിറ്റേറിയന്‍ ഹോട്ടല്‍, എന്നിവിടങ്ങളില്‍ നിന്ന് പഴകിയ ഭക്ഷ്യ വസ്തുക്കള്‍ പിടിച്ചെടുക്കുകയും പിഴചുമത്തി നോട്ടീസ് നല്‍കുകയും ചെയ്തു. കൂടാതെ ഹോട്ടല്‍ പയ്യോളി ചിക്കന്‍ എന്ന സ്ഥാപനത്തില്‍

‘സെനിത്ത്’ 24; നാടിന് ഉത്സവമായി പയ്യോളി പുറക്കാട് വിദ്യാസദനം മോഡൽ സ്കൂൾ വാർഷികവും അനുമോദന സംഗമവും

പയ്യോളി: പുറക്കാട് വിദ്യാസദനം മോഡൽ സ്കൂൾ വാർഷികവും അനുമോദനസംഗമവും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. വി.എസ്. ഇ.സി ട്രസ്റ്റ് ചെയർമാൻ യു.പി. സിദ്ദീഖ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ‘സെനിത്ത്’ 24 ‘ എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നൂറില്‍ലധികം ആളുകള്‍ പങ്കാളികളായി. ഇന്‍സ്റ്റഗ്രാമിലൂടെ ശ്രദ്ധിക്കപ്പെട്ട ഗായകന്‍ ജാസിര്‍ മുഹമ്മദ് മുഖ്യാതിഥിയായിരുന്നു. വി.കെ അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു.

ശരിയാക്കി മണിക്കൂറിനുള്ളില്‍ വീണ്ടും ലോക്കായി; ഇരിങ്ങല്‍ റെയില്‍വേ ഗേറ്റ് വീണ്ടും തകരാറില്‍

ഇരിങ്ങല്‍: വാഹനാപകടത്തെ തുടര്‍ന്നുണ്ടായ കേടുപാട് പരിഹരിച്ച് ഗേറ്റ് തുറന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ വീണ്ടും ഇരിങ്ങല്‍ ഗേറ്റ് ലോക്കായി. ഇന്ന് പുലര്‍ച്ചെ മുതല്‍ ഗേറ്റ് ലോക്കായ നിലയിലാണ്. ഗേറ്റ് ഉറപ്പിച്ച കോണ്‍ക്രീറ്റ് സെറ്റാകാതെ ഗേറ്റ് തുറന്നുകൊടുത്തതാകാം ലോക്കാവാന്‍ കാരണമെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഫെബ്രുവരി ഒമ്പതിനാണ് വാഹനാപകടത്തെ തുടര്‍ന്ന് ഇരിങ്ങല്‍ റെയില്‍വേ ഗേറ്റ് തകരാറിലായത്. രണ്ടുദിവസത്തോളം നീണ്ട അറ്റകുറ്റപ്പണികള്‍ക്കൊടുവില്‍ ഇന്നലെ