Category: പൊതു വാര്‍ത്തകള്‍
രണ്ട് ദിവസം മുൻപ് അയച്ച മെസ്സേജ് അടിയന്തരമായി ഡിലീറ്റ് ചെയ്യണോ, ഇനിയും വൈകീട്ടില്ല; ഉപയോക്താക്കൾക്കായി സമയപരിധിയിൽ മാറ്റംവരുത്തി വാട്സാപ്പ്
വാട്സാപ്പ് ഉപയോഗിക്കുന്നവരെ പലപ്പോളും പ്രതിസന്ധിയിലാക്കുന്ന പ്രശ്നമാണ് മേസേജ് എല്ലാവർക്കുമായി ഡിലീറ്റ് ചെയ്യുക എന്നത്. മേസേജയച്ച് മണിക്കറുകൾ കഴിയുമ്പോഴായിരിക്കും ചിലപ്പോൾ അമളി മനസിലാക്കി മേസേജ് ഡിലീറ്റ് ചെയ്യാൻ ശ്രമിക്കുക. സമയ പരിധി കഴിഞ്ഞതിനാൽ ഡിലിറ്റ് ഫോർ മി എന്ന ഓപ്ഷൻ മാത്രമേ അപ്പോൾ ലഭ്യമാവുകയുള്ളൂ. ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരവുമായാണ് വാട്സാപ്പിന്റെ പുതിയ അപ്ഡേഷൻ എത്തിയിരിക്കുന്നത്. രണ്ടു
“കേരളത്തില്‍ 8772 രൂപ, തമിഴ്നാട്ടില്‍ 2360”; വൈദ്യുതി നിരക്കില്‍ സര്‍ക്കാര്‍ ജനങ്ങളെ പിഴിയുന്നോ?, കെഎസ്ഇബിക്ക് പറയാനുള്ളത്
കോഴിക്കോട്: തമിഴ്നാട്ടിലെ വൈദ്യുതി നിരക്കിന്റെ നാലിരട്ടിയോ കേരളത്തിൽ എന്ന് ഒരു നിമിഷം മലയാളികളെ സ്തംഭിപ്പിച്ച വാർത്ത തെറ്റാണെന്നു കെ.എസ്.ഇ.ബി. തീർത്തും തെറ്റിദ്ധാരണാജനകമായ പത്രവാർത്തയാണതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കേരളത്തിൽ 1000 യൂണിറ്റ് വൈദ്യുതിക്ക് 2 മാസത്തിലൊരിക്കൽ ഈടാക്കുന്ന തുകയും തമിഴ്നാട്ടിൽ 500 യൂണിറ്റ് വൈദ്യുതിക്ക് പ്രതിമാസം ഈടാക്കുന്ന തുകയും താരതമ്യം ചെയ്തുകൊണ്ടാണ് തെറ്റിദ്ധാരണ പരത്തുന്നത് എന്ന് ഉദ്യോഗസ്ഥർ
മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി സുരേഷ് ചങ്ങാടത്ത് സത്യപ്രതിജ്ഞ ചെയ്തു
പയ്യോളി: മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി സുരേഷ് ചങ്ങാടത്ത് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പതിനൊന്നുമണിക്ക് മേലടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടന്ന തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ സുരേഷ് ചങ്ങാടത്ത് എട്ടുവോട്ടുകള്‍ നേടിക്കൊണ്ടാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ രാജീവന് മാസ്റ്റര്‍ നാലുവോട്ടുകളും നേടി. മേലടി ബ്ലോക്ക് പഞ്ചായത്തില്‍ എല്‍.ഡി.എഫിന് ഒമ്പത് അംഗങ്ങളും യു.ഡി.എഫിന് നാല്
സുഖനിദ്രയിലായിരുന്ന നായ ഞെട്ടിയുണർന്ന് ചാടിയെണീറ്റ് ഒന്നും മനസിലാവാതെ ചുറ്റും നോക്കുന്നു; കാസർകോട്ടെ ഭൂചലനത്തിന്റെ സി.സി.ടി.വി ദൃശ്യം കാണാം
കാസര്‍കോഡ്: കാസര്‍കോഡ് ഇന്ന് രാവിലെ ഉണ്ടായ ഭൂചലനത്തിന്റെ സി.സി.ടി.വി ദൃശ്യം പുറത്ത്. ഇന്ന് രാവിലെ 7:46 നാണ് ഭൂചലനമുണ്ടായത്. പാണത്തൂര്‍, കല്ലെപ്പള്ളി, പനത്തടി, റാണിപുരം എന്നിവിടങ്ങളിലാണ് ശബ്ദത്തോടെ ചെറിയ പ്രകമ്പനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്കെയിലില്‍ 3.5 രേഖപ്പെടുത്തിയ ഭൂചലനമാണ് കാസര്‍കോഡ് ഉണ്ടായത്. പത്ത് കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനം ഉണ്ടായത്. കര്‍ണ്ണാടകയിലാണ് പ്രഭവകേന്ദ്രം. കർണാടകയിലെ കൂർഗാണ് പ്രഭവകേന്ദ്രം.
കോവിഡ് കുതിക്കുന്നു; സംസ്ഥാനത്ത് മാസ്ക് നിര്‍ബന്ധമാക്കി സര്‍ക്കാര്‍; പരിശോധന കര്‍ശനമാക്കാന്‍ പൊലീസിന് നിര്‍ദേശം
കോഴിക്കോട്: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മാസ്ക് വീണ്ടും നിര്‍ബന്ധമാക്കുന്നു. മാസ്ക് ധരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ പൊലീസിന് സര്‍ക്കാര്‍ നിര്‍ദേശം നല്കി. മാസ്ക് പരിശോധന കര്‍ശനമാക്കാന്‍ എസ്.പിമാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്കി. ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ സാഖറെയാണ് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കിയത്. പൊതു ഇടങ്ങളിലും യാത്രകളിലും മാസ്ക് നിര്‍ബന്ധമായിരിക്കണം. മാസ്ക്
ആക്ഷൻ ഹീറോ ബിജുവിലെ വില്ലൻ തൂങ്ങിമരിച്ച നിലയിൽ
എറണാകുളം: ആക്ഷൻ ഹീറോ ബിജു ഉൾപ്പടെയുള്ള സിനിമകളിൽ വില്ലൻ വേഷങ്ങളില്‍ അഭിനയിച്ചിട്ടുള്ള നടൻ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കളമശേരി സ്വദേശി കാവുങ്ങൽപറമ്പിൽ വീട്ടിൽ പ്രസാദിനെ (എൻഎഡി പ്രസാദ്–43) ആണ് ആത്മഹത്യ ചെയ്ത നിലിയിൽ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി ഏഴ് മുപ്പതിനായിരുന്നു സംഭവം. പ്രസാദിനെ വീടിനു മുന്നിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഒട്ടേറെ കേസുകളിൽ
കറണ്ട് ബില്‍ ഇനി എസ്.എം.എസ് രൂപത്തില്‍; കെ.എസ്.ഇ.ബി നൂറുദിവസം കൊണ്ട് പൂര്‍ണ ഡിജിറ്റല്‍ ആകും
കോഴിക്കോട്: വൈദ്യുതി ബില്‍ ഇനി ഉപഭോക്താവിന്റെ മൊബൈല്‍ ഫോണില്‍ എസ്.എം.എസ് സന്ദേശമായി എത്തും. ഇനി മുതല്‍ കടലാസില്‍ പ്രിന്റെടുത്ത് നല്കുന്ന രീതിയുണ്ടാവില്ല. നൂറുദിവസം കൊണ്ട് കെ.എസ്.ഇ.ബിയുടെ എല്ലാ ഇടപാടുകളും ഡിജിറ്റല്‍ വഴിയാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടമായാണിത്. കാര്‍ഷിക കണക്ഷന്, ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള സബ്സിഡി ലഭിക്കുന്നവര്‍ ഒഴഇകെ മറ്റെല്ലാ ഉപയോക്താക്കള്‍ക്കും ഓണ്‍ലൈന്‍ വഴിയോ മൊബൈല്‍ ആപ്പ് വഴിയോ മാത്രം
അക്രമശേഷം ചാനലുകളില്‍ വന്ന ദൃശ്യങ്ങളില്‍ ഗാന്ധിജിയുടെ ഫോട്ടോ ചുവരിലുണ്ട്; പിന്നീട് എങ്ങനെ തറയിലെത്തി? രാഹുല്‍ഗാന്ധിയുടെ വയനാട്ടിലെ ഓഫീസിലെ ഗാന്ധി ചിത്രം തറയില്‍ വീണത് സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ ചോദ്യമുയരുന്നു
കല്‍പ്പറ്റ: രാഹുല്‍ ഗാന്ധി എം.പിയുടെ വയനാട്ടിലെ ഓഫീസിനുനേരെയുണ്ടായ ആക്രമണത്തില്‍ മഹാത്മാഗാന്ധിയുടെ ഫോട്ടോ തറയില്‍ വീണതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയകളില്‍ സംശയമുയരുന്നു. സംഘര്‍ഷശേഷം ഇന്നലെ ചാനലുകളും മാധ്യമങ്ങളും ലൈവ് നല്കിയ വാര്‍ത്തയില്‍ ഓഫീസിന്റെ ചുവരില്‍ ഗാന്ധിജിയുടെ ഫോട്ടോ കാണുന്നുണ്ട്, എന്നാല്‍ ഇന്ന് രാവിലെ മുതലുള്ള ദൃശ്യങ്ങള്‍ ഗാന്ധിജിയുടെ ഫോട്ടോ എങ്ങനെ തറയില്‍ വീണുവെന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയകളില്‍
‘കണ്ടോ ഇവിടെയിന്ന് കുരുവികള്‍ക്ക് മങ്ങലം’; സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി മങ്ങലപ്പൊരയിലെ കലവറ ഡാന്‍സ്: വൈറല്‍ ദൃശ്യത്തിനു പിന്നിലെ കഥയിങ്ങനെ- വീഡിയോ കാണാം
കണ്ണൂര്‍: ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ ഹിറ്റായി ഓടുന്നത് കേവലം ഒരു മിനുറ്റില്‍ താഴെയുള്ള ഒരു കുഞ്ഞു വീഡിയോ ആണ്. കണ്ണൂരിലെ ഒരു കല്യാണ വീട്ടില്‍ നിന്നുള്ള ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. എന്താകും ഈ വീഡിയോ വൈറലാകാന്‍ കാരണം? സാധാരണ കല്യാണ വീടുകളില്‍ നിന്ന് വ്യത്യസ്തമായി എന്താണ് ഇതിലുള്ളത്. ഒന്നുമില്ല എന്നതാണ് ഈ വീഡിയോ വൈറലാവാന്‍
ബിജെപി രാഷ്ട്രപതി സ്ഥാനാർഥിയായി ദ്രൗപതി മുര്‍മു
ഡൽഹി: ആകാംഷകൾക്കൊടുവിൽ ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. മുന്‍ ഝാര്‍ഖണ്ട് ഗവര്‍ണ്ണര്‍ ദ്രൗപതി മുര്മുവാ ണ് സ്ഥാനാര്‍ത്ഥി. നീണ്ട ചർച്ചകൾക്കൊടുവിലാണ് മുർമുവിനെ തിരഞ്ഞെടുത്തത്. 20 പേരുകള്‍ വന്നതിൽ നിന്ന് ദ്രൗപതി മുര്‍മുവിനെ തിരഞ്ഞെടുക്കുകയായിരുന്നു. ഒഡീഷ മുന്‍ മന്ത്രിയാണ് ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ദ്രൗപതി മുര്‍മു. മികച്ച എം എല്‍ എ യ്ക്കുള്ള അവാര്‍ഡ് നേടിയിട്ടുണ്ട്. 2000