Category: കൊയിലാണ്ടി
ദേശീയപാതയില്‍ ചേമഞ്ചേരിയില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു; പ്രദേശത്ത് വൈദ്യുതി ബന്ധം തടസപ്പെട്ടു
കൊയിലാണ്ടി: ദേശീയപാതയില്‍ ചേമഞ്ചേരിയില്‍ മരണം വീണതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. ചേമഞ്ചേരി പഞ്ചായത്ത് കേരള ഫീഡ്സിന് മുന്നിലുള്ള പൂമരമാണ് പൊട്ടി വീണത്. സമീപത്തെ ഇലക്ട്രിക് ലൈനിലേക്കും റോഡിലേക്കുമായി മരം പൊട്ടി വീഴുകയായിരുന്നു. ഇതേത്തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. കൊയിലാണ്ടിയില്‍ നിന്നും അഗ്നിരക്ഷാ സേനയെത്തി മരം മുറിച്ചുമാറ്റിയശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍
ഇത്തവണയും അവഗണന; കോവിഡ് കാലത്ത് നിര്‍ത്തിയ മലബാറിലെ പാസഞ്ചര്‍ ട്രെയിനുകള്‍ മെയ് 30ന് ആരംഭിക്കുന്ന ട്രെയിനുകളുടെ പട്ടികയിലുമില്ല!
കോഴിക്കോട്: കോവിഡ് കാലത്ത് നിര്‍ത്തലാക്കിയ മലബാറിലെ ജനകീയ ട്രെയിനുകള്‍ ഇത്തവണയും പട്ടികയില്‍ ഇല്ല. മേയ് 30ന് പുനരാരംഭിക്കുന്ന പാസഞ്ചര്‍ ട്രെയിനുകളുടെ പട്ടികയിലും പാസഞ്ചര്‍ ട്രയിനുകളില്ല. മലബാറിനോട് റെയില്‍വേ അവഗണന എന്ന പതിവ് പരാതി ശരിവെക്കും വിധമാണ് ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച പട്ടിക. തൃശൂര്‍- കണ്ണൂര്‍ പാസഞ്ചര്‍, കോഴിക്കോട് -കോയമ്പത്തൂര്‍ പാസഞ്ചര്‍ തുടങ്ങിയവ പുതിയ പട്ടികയിലില്ല. അതേസമയം, തൃശൂര്‍-ഗുരവായൂര്‍,
ചരക്ക് ലോറി ഇന്ധനം തീര്‍ന്ന് നന്തി മേല്‍പ്പാലത്തിന് മുകളില്‍ പെട്ടു; മണിക്കൂറുകള്‍ കഴിഞ്ഞിട്ടും അഴിയാതെ ദേശീയപാതയിലെ ഗതാഗതക്കുരുക്ക്
കൊയിലാണ്ടി: നന്തി മേല്‍പ്പാലത്തിന് മുകളില്‍ ചരക്ക് ലോറി നിന്നുപോയതിനെ തുടര്‍ന്ന് ദേശീയപാതയില്‍ വന്‍ ഗാതഗതക്കുരുക്ക്. ലോറി ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് സ്റ്റാര്‍ട്ട് ചെയ്യാന്‍ കഴിയാതെ വരികയായിരുന്നു. രാവിലെ ഏഴു മണിക്ക് ശേഷം ഗതാഗതം തടസ്സപ്പെട്ട് മണിക്കൂറുകള്‍ കഴിയുമ്പോഴും നാഷണല്‍ ഹൈവേ പോലീസും, റോഡ് സേഫ്റ്റി വകുപ്പും ചേര്‍ന്ന് വാഹനങ്ങള്‍ നിയന്ത്രിച്ച് കൊണ്ടിരിക്കുകയാണ്. ഗതാഗത തടസമുള്ളതിനാല്‍ അത്യാവശ്യക്കാര്‍
ബൈപ്പാസ് നിര്‍മ്മാണത്തിന്റെ ഭാഗമായി മണ്ണിട്ട് നികത്തിയതിനാല്‍ വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെട്ടു; മരളൂരില്‍ വീടുകള്‍ വെള്ളക്കെട്ടില്‍
കൊയിലാണ്ടി: ദേശീയപാത ബൈപ്പാസ് നിര്‍മ്മാണ പ്രവൃത്തികളുടെ ഭാഗമായി മണ്ണിട്ട് നികത്തിയതിനാല്‍ വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെട്ട് മരളൂര്‍ ഭാഗത്ത് വെള്ളക്കെട്ട്. പ്രദേശത്തെ അഞ്ചോളം വീടുകള്‍ക്ക് ചുറ്റും വെള്ളം കെട്ടിനില്‍ക്കുന്ന അവസ്ഥയിലാണ്. മരളൂര്‍ പുതുക്കുടി താഴ പ്രദേശത്താണ് സംഭവം. മഴ കനത്തതോടെ ഇവിടെ നിന്നും വെള്ളം ഒഴുകിപ്പോകാത്ത അവസ്ഥയാണ്. നേരത്തെ മഴ വെള്ളം ഒഴുകി ഓവുപാലം വഴി ചാലിയിലേക്ക്
ജാര്‍ഖണ്ഡില്‍ കുഴഞ്ഞുവീണു മരിച്ച അരിക്കുളം സ്വദേശിയായ ജവാന് സുധില്‍ പ്രസാദിന്റെ മൃതദേഹം നെടുമ്പാശേരിയിലെത്തിച്ചു
അരിക്കുളം:ജാര്‍ഖണ്ഡില്‍ പരിശീലനത്തിനിടെ കുഴഞ്ഞുവീണു മരിച്ച അരിക്കുളം സ്വദേശിയായ സി.ആര്.പി.എഫ് ജവാന് സുധില്‍ പ്രസാദിന്റെ മൃതദേഹം നെടുമ്പാശേരിയിലെത്തിച്ചു. ഇന്ന് രാവിലെ എട്ടരയോടെയാണ് വിമാനമാര്‍ഗം മൃതദേഹം നെടുമ്പാശേരിയിലേക്ക് എത്തിച്ചത്. അവിടെ നിന്നും റോഡ് മാര്‍ഗം അരിക്കുളം കാരയാട്ടെ വീട്ടിലെത്തിക്കും. വൈകുന്നേരത്തോടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിക്കും. ഇന്നലെയാണ് സുധില്‍ മരണപ്പെട്ടത്. കൊയിലാണ്ടി അരിക്കുളം കാരയാട് സ്വദേശി സുധില്‍ പ്രസാദ് ആണ്
ഡിവൈഡറിലിടിച്ചുള്ള അപകടങ്ങള്‍ തുടരുന്നു; കൊയിലാണ്ടിയില്‍ കാര്‍ തകര്‍ന്നു
കൊയിലാണ്ടി: കൊയിലാണ്ടിയിലെ സൗന്ദര്യവത്കരണത്തിനും ഗതാഗതക്കുരുക്ക് ഒഴിവാക്കാനുമായി സ്ഥാപിച്ച ഡിവൈഡറിലിടിച്ച് കാര്‍ തകര്‍ന്നു. ചൊവ്വാഴ്ച രാത്രിയായിരുന്നു അപകടം. യാത്രക്കാര്‍ക്ക് സാരമായ പരിക്കില്ല. ദേശീയപാതയില്‍ സ്റ്റേഡിയത്തിന് മുന്‍വശം സ്ഥാപിച്ച ഡിവൈഡറില്‍ വാഹനമിടിച്ച് അപകടമുണ്ടാകുന്നത് തുടര്‍ക്കഥയാവുകയാണ്. ദേശീയപാത വിഭാഗം ട്രാഫിക് അഡൈ്വസറി ബോര്‍ഡിന്റെ തീരുമാനപ്രകാരമാണ് ഡിവൈഡര്‍ സ്ഥാപിച്ചത്. തിങ്കളാഴ്ച രാത്രിയും ഡിവൈഡര്‍ അപകടത്തിന് വഴിവെച്ചിരുന്നു. കൊയിലാണ്ടി താലൂക്ക് ഹോസ്പിറ്റലിന് മുന്‍വശത്തുവെച്ച്
കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ഇന്നത്തെ ഒ.പി (18-05-2022) ബുധനാഴ്ച
ഈ വിവരങ്ങള്‍ രാവിലെ ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുന്നത് അനുസരിച്ചുള്ളതാണ്. പിന്നീട് അതാത് ദിവസത്തെ സാഹചര്യം അനുസരിച്ചു ഒ.പി ക്രമപ്പെടുത്തല്‍ വന്നേക്കാം. ജനറൽ – ഉണ്ട് മെഡിസിൻ – ഉണ്ട് ഇ.എൻ.ടി – ഉണ്ട് സർജറി – ഇല്ല ദന്തരോഗം – ഉണ്ട് ശിശു രോഗം – ഉണ്ട് ചർമ്മരോഗം – ഉണ്ട് സ്ത്രീരോഗം – ഉണ്ട്
കൊയിലാണ്ടിക്കാർക്ക് കരുത്തുള്ള കൂടൊരുക്കി സർക്കാറിൻ്റെ നൂറുദിന പരിപാടി; നഗരസഭയിലെ 777-ാമത് വീടിൻ്റെ താക്കോൽദാനം നിർവ്വഹിച്ചു
കൊയിലാണ്ടി: കൊയിലാണ്ടിക്കാർക്ക് കരുത്തുള്ള കൂടൊരുക്കി സംസ്ഥാന സർക്കാരിന്റെ 100 ദിന പരിപാടി. സ്വന്തമായി വീടില്ലാത്ത അനേകർക്കാണ് കരുതലായി കരുത്തായി തണലായി സർക്കാർ കൂടെ നിൽക്കുന്നത്. കൊയിലാണ്ടി നഗരസഭ പണി പൂർത്തീകരിച്ച 777ാമത് വീടിൻ്റെ താക്കോൽദാനം നിർവ്വഹിച്ചു. ലൈഫ് – പി.എം.എ.വൈ. പദ്ധതിയിൽ പൂർത്തിയായ 20808 വീടുകളുടെ താക്കോൽദാന പരിപാടിയുടെ ഭാഗമായാണ് കൊയിലാണ്ടി നഗരസഭയിലും വീടുകൾ നിർമ്മിച്ച്
കൊയിലാണ്ടി അരിക്കുളം കാരയാട് സ്വദേശി ജവാൻ സുധിൽ പ്രസാദ് അന്തരിച്ചു; മരണം പരിശീലനത്തിനിടെ
കൊയിലാണ്ടി: അരിക്കുളം സ്വദേശിയായ സി.ആർ.പി.എഫ് ജവാൻ പരിശീലനത്തിനിടെ കുഴഞ്ഞു വീണു മരിച്ചു. കൊയിലാണ്ടി അരിക്കുളം കാരയാട് സ്വദേശി സുധിൽ പ്രസാദ് ആണ് മരിച്ചത്. ഇരുപത്തെട്ടു വയസ്സായിരുന്നു. ഝാർഖണ്ഡിൽ പരിശീലനത്തിനിടെ കുഴഞ്ഞു വീണു മരിച്ചതായാണ് വിവരം. നാളെ രാവിലെ ഏഴരയോടെ മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിക്കും. പിന്നീട് റോഡ് മാർഗ്ഗം വൈകിട്ട് മൂന്നു മണിയോടെ വീട്ടിലെത്തിക്കുന്ന മൃതദേഹം
തിക്കോടി പടിഞ്ഞാറെ കുന്നുമ്മൽ നാരായണി അന്തരിച്ചു
തിക്കോടി: പടിഞ്ഞാറെ കുന്നുമ്മൽ നാരായണി അന്തരിച്ചു. എഴുപത്തിയേഴു വയസ്സായിരുന്നു. പരേതനായ പൂവൻ കണ്ടി ഗോപാലനാണ് ഭർത്താവ്. മക്കൾ : സത്യൻ, സന്തോഷ്, നിർമ്മല , രമേശൻ. മരുമക്കൾ: രേഖ, റീന, ശശി (കോട്ടക്കൽ), റിനു. സഹോദരങ്ങൾ: നാണു ചന്ദ്രി, പരേതരായ കുഞ്ഞാണ്ടി, അമ്മാളു, കണാരൻ.