അറിവിന്റെ ലോകത്തിന് സമ്മാനവുമായി അവർ എത്തി; കാപ്പാട് ബ്ലോക്ക് പഞ്ചായത്ത് ലൈബ്രറിക്ക് പുസ്തകങ്ങൾ നൽകി കാൻഫെഡ്

കാപ്പാട്: എന്നെന്നും നിലനിൽക്കുന്ന സമ്മാനവുമായി കാൻഫെഡ് കോഴിക്കോട് എത്തി, കാപ്പാട് ജനങ്ങൾക്ക് വേണ്ടി. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഘോഷിക്കുന്ന വായനവാരത്തിന് ഭാഗമായാണ് കാപ്പാട് ബ്ലോക്ക് പഞ്ചായത്ത് ലൈബ്രറിക്ക് പുസ്തകങ്ങൾ സമ്മാനിച്ചത്.

കാപ്പാട് ബ്ലോക്ക് ഡിവിഷൻ കൗൺസിലും ഇലാഹിയ ഹയർ സെക്കണ്ടറി സ്കൂളും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങ് ഇലാഹിയ സ്കൂളിൽ നടന്നു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. കാൻഫെഡ് കോഴിക്കോട് ജില്ല പ്രസിഡണ്ട് കെ.പി.യു അലി അദ്ധ്യക്ഷത വഹിച്ചു. അഡ്വ ഉമ്മർ പുതിയോട്ടിൽ മുഖ്യപ്രഭാഷണം നടത്തി.

ബ്ലോക്ക് പഞ്ചായത്ത് ലൈബ്രറിക്കുള്ള പുസ്തക വി.കെ അബ്ദുൽ ഹാരിസിൽ നിന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബുരാജ് ഏറ്റുവാങ്ങി. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ഗ്രാമ പഞ്ചായത്ത് ചെയർമാൻ വി.കെ ഹാരിസ്, ഗ്രാമ പഞ്ചായത്ത് മെമ്പർ ഷരീഫ് മാസ്റ്റർ, റാബിയ അഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു. എം.പി മൊയ്തീൻ കോയ സ്വാഗതവും പി.കെ മുനീർ നന്ദിയും പറഞ്ഞു.