ക്യാന്‍സറിനെ ഭയക്കേണ്ട; തിക്കോടിയില്‍ ക്യാന്‍സര്‍ ബോധവത്ക്കരണ ക്ലാസ്


തിക്കോടി: പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തിക്കോടിയില്‍ ക്യാന്‍സര്‍ ബോധവത്ക്കരണ ക്ലാസ് സ്ഘടിപ്പിച്ചു. തിക്കോടി പഞ്ചായത്തും കുടുംബശ്രീ സി ഡി എസും മലബാര്‍ മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗവും സംയുക്തമായാണ് ക്ലാസ് സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് ഉദ്ഘാടനം ചെയ്തു.

ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ആര്‍ വിശ്വന്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സന്‍ കെ.പി.ഷെക്കീല, എന്‍.എം.ടി അബ്ദുള്ളക്കുട്ടി, ബിനു കരോളി, അബ്ദുള്‍ മജീദ്, ദിബിഷ, ജിഷ കാട്ടില്‍ എന്നിവര്‍ സംസാരിച്ചു ഡോ: റോഷ്‌നി , ഡോ: ലുലു, ഡോ: അഞ്ജു, ഡോ. പത്മജ എന്നിവര്‍ ക്ലാസെടുത്തു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പുഷ്പ പി കെ സ്വാഗതവും വൈസ് ചെയര്‍പേഴ്‌സണ്‍ ബിജിന നന്ദിയും പറഞ്ഞു.