കാനറാ ബാങ്ക് ജുവൽ അപ്രൈസേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കൺവെൻഷൻ കൊയിലാണ്ടിയിൽ


കൊയിലാണ്ടി: കാനറാ ബാങ്ക് ജുവൽ അപ്രൈസേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കൺവെൻഷൻ കൊയിലാണ്ടിയിൽ നടന്നു. സി.ബി.യു.ഇ സംസ്ഥാന കമ്മിറ്റി അംഗം അനൂപ് പ്രേമാനന്ദൻ ഉദ്ഘാടനം ചെയ്തു. അപ്രൈസർമാർ ഇന്ന് നേരിടുന്ന വിവിധ പ്രശ്നങ്ങളെ കുറിച്ച് അദ്ദേഹം സംസാരിച്ചു.

പി.രാധാകൃഷ്ണൻ, പി.പി.സുനിൽ കുമാർ, കെ.വിനോദ് കുമാർ, പി.ശിവരാമൻ, എ.എം.രാജേന്ദ്രൻ, വി.എസ്.സുജേഷ്, കെ.സന്തോഷ് കുമാർ, എൻ.കെ.രാജീവൻ, ടി.ജിതേഷ്, എം.ജിജീഷ് കുമാർ എന്നിവർ സംസാരിച്ചു.