അരിക്കുളത്തെ പച്ചപ്പിന്റെ സഹയാത്രികൻ സി. രാഘവന്‍ വനമിത്ര പുരസ്‌ക്കാരം ഏറ്റുവാങ്ങി


അരിക്കുളം: അന്താരാഷ്ട്ര വന ദിനാചരണത്തോടനുബന്ധിച്ച് വന വകുപ്പിന്റെ വനമിത്ര പുരസ്‌ക്കാരം സി.രാഘവന് സമര്‍പ്പിച്ചു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി.ശിവാനന്ദന്‍ അവാര്‍ഡ് നല്‍കി. അരിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.എം.സുഗതന്‍ അധ്യക്ഷത വഹിച്ചു.

 

വൈസ് പ്രസിഡന്റ് കെ.പി.രജിനി, ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍ ബിജേഷ് കുമാര്‍, ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എം.ജോഷില്‍,സി. രാധ,ബീന തൈക്കണ്ടി,എ.സി.ബാലകൃഷ്ണന്‍,പി.കുട്ടികൃഷണന്‍ നായര്‍,അഷറഫ് വള്ളോട്ട്,ഇ.രാജന്‍,പി.കെ.അന്‍സാരി,പി.വേലായുധന്‍,പഞ്ചായത്ത് സെക്രട്ടറി കെ.വി.സുനില കുമാരി എന്നിവര്‍ സംസാരിച്ചു.

ഘോഷയാത്രയ്ക്ക് എം.പ്രകാശന്‍,എന്‍.എം.ബിനിത ,എന്‍.വി.നജീഷ് കുമാര്‍,ടി.എം.രജില,ശ്യാമള എടപ്പള്ളി,എ.ഇന്ദിര,കെ.എം.അമ്മത്, ബിന്ദുപറമ്പടി,എം.കെ.നിഷ,വി.പി.അശോകന്‍ എന്നിവര്‍ നേതൃത്വം നല്‍കി.