യാത്രക്കാരുമായി പോയ ബസ് നിയന്ത്രണം വിട്ട് അപകടം; പാഞ്ഞു കയറിയത് കക്കട്ടിൽ സ്വകാര്യ ബാങ്കിലേക്ക്; റോഡരികിൽ നിർത്തിയിട്ടിരുന്ന കാറുകൾക്ക് കേടുപാടുകൾ സംഭവിച്ചു


കക്കട്ടിൽ: കക്കട്ടില്‍ ബസ് നിയന്ത്രണം വിട്ട് അപകടം. നിയന്ത്രണം നഷ്ടമായ സ്വകാര്യ ബസ് ബാങ്കിലേക്ക് പാഞ്ഞു കയറുകയായിരുന്നു. യാത്രക്കാർ രക്ഷപെട്ടത് അത്ഭുതകരമായി. ബസ് ജീവനക്കാര്‍ക്ക് നിസാരമായി പരിക്കേറ്റു.

വൈകീട്ട് അഞ്ച് മണിക്ക് ശേഷമായിരുന്നു അപകടം. യാത്രാക്കാരുമായി പോവുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് സഹകരണഗ്രാമവികസന ബാങ്കിലേക്കാണ് ബസ് പാഞ്ഞുകയറിയത്. ബാങ്കിലുണ്ടായിരുന്നവരും അത്ഭുതകരമായി രക്ഷപെട്ടു. ബസ് തട്ടി റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

[mi