പാലക്കുളത്ത് ബൈക്കില്‍ ബസിടിച്ച് യുവാവിന് പരിക്ക്

കൊല്ലം: പാലക്കുളത്ത് ബൈക്കില്‍ ബസിടിച്ച് യുവാവിന് പരിക്ക്. കോഴിക്കോട് ഭാഗത്തുനിന്നും വരികയായിരുന്ന കണ്ണൂര്‍-കോഴിക്കോട് റൂട്ടിലോടുന്ന ബസ് ബൈക്കില്‍ ഇടിക്കുകയായിരുന്നു.

പരിക്കേറ്റ യുവാവിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും അവിടെ നിന്നും പ്രാഥമിക ശുശ്രൂഷയ്ക്കുശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും കൊണ്ടുപോയി.