കോഴിക്കോട് ബൈപ്പാസിനടുത്ത് ആളൊഴിഞ്ഞ പറമ്പിൽ നിന്ന് 266 വെടിയുണ്ടകൾ കണ്ടെത്തി


കോഴിക്കോട്: കോഴിക്കോട് നഗര പരിസരത്ത് ആളൊഴിഞ്ഞ പറമ്പിൽ നിന്നും ഉപേക്ഷിച്ച നിലയില്‍ വെടിയുണ്ടകള്‍ കണ്ടെത്തി. കോഴിക്കോട് തൊണ്ടയാട് ബൈപ്പാസിനടുത്താണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. 266 വെടിയുണ്ടകളാണ് പറമ്പിൽ കണ്ടെത്തിയത്.

പിസ്റ്റളിലും റൈഫിളിലും ഉപയോഗിക്കാവുന്ന വെടിയുണ്ടകളാണ് ഇവയെന്നാണ് വിവരം. അഞ്ചോളം പെട്ടികളിലായാണ് വെടിയുണ്ടകൾ കണ്ടത്. മെഡിക്കൽ കോളേജ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

വെടിവയ്ക്കുമ്പോൾ ഉന്നം പിടിക്കാനായി ഉപയോഗിക്കുന്ന ടാർഗെറ്റ്, വടി തുടങ്ങിയ സാധനങ്ങളും കണ്ടെത്തി. ജില്ല ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ അനിൽ ശ്രീനിവാസ്, മെഡിക്കൽ കോളജ് ഇൻസ്പെക്ടർ എം.എൽ. ബെന്നി ലാലു എന്നിവരുടെ നേതൃത്വത്തിലാണ് പൊലീസ് പരിശോധന നടത്തുന്നത്.