കൊയിലാണ്ടി കടലിൽ തോണിമറിഞ്ഞ് അപകടം; മൂന്ന് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി
കൊയിലാണ്ടി: കൊയിലാണ്ടി ഹാർബറിൽ നിന്നും മത്സ്യ ബന്ധനത്തിനു പോയ തോണി മറിഞ്ഞ് അപകടം. ഗരുഡ എന്ന തോണിയാണ് മറിഞ്ഞത്. ഇന്നു രാവിലെയാണ് അപകടം.
ശക്തമായ തിരമാലയിൽപ്പെട്ട് ആടിയുലഞ്ഞ തോണി മറിയുകയായിരുന്നു. കടലിലേക്ക് തെറിച്ചു വീണ മൂന്ന് മത്സ്യത്തൊഴിലാളികളെ മറ്റു തോണിയിലെ തൊഴിലാളികൾ രക്ഷപ്പെടുത്തി. അസീസ്, ഷിനു, സന്തോഷ് എന്നിവരാണ് രക്ഷപ്പെട്ടത്. പരിക്കേറ്റ അസീസ് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടി.
Summary: Boat capsizes in Koyilandy sea; Three fishermen rescued