ശക്തമായ മഴയില്‍ ജലനിരപ്പ് ഉയര്‍ന്നു; കക്കയം ഡാമില്‍ ബ്ലൂ അലേര്‍ട്ട്


പേരാമ്പ്ര: ശക്തമായ മഴയില്‍ കക്കയം ജലസംഭരണിയില്‍ ജലനിരപ്പ് ഉയര്‍ന്നു. ഈ സാഹചര്യത്തില്‍ ഡാമില്‍ ബ്ലൂ അലേര്‍ട്ട് പ്രഖ്യാപിച്ചതായി തരിയോട് ഡാം സേഫ്റ്റി ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

755.50 മീറ്ററാണ് നിലവിലെ ജലനിരപ്പ്. ഇത് ജലസംഭരണിയുടെ ബ്ലൂ അലേര്‍ട്ട് ലെവല്‍ ആയതിനാല്‍ ഡാമില്‍ നിന്ന് അധികജലം താഴേക്ക് ഒഴുക്കിവിടാന്‍ സാധ്യതയുള്ളതായും പറഞ്ഞു.

ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ കുറ്റ്യാടി പുഴയുടെ ഇരുകരകളിലും ഉള്ളവര്‍ ജാഗ്രത പുലര്‍ത്തേണ്ടതാണ്.

summary: a blue alert has been announced in kakkayam due to rising water level