ജോലിക്കു പോകുമ്പോൾ നിർത്തിയിട്ട ബെെക്ക് തിരകെയെത്തിയപ്പോൾ കാണാനില്ല; ആനക്കുളത്തുനിന്ന് ബെെക്ക് മോഷണം പോയതായി പരാതി


കൊയിലാണ്ടി: ആനക്കുളം ബസ് സ്റ്റോപ്പിന് സമീപം നിർത്തിയിട്ടിരുന്ന ബെെക്ക് മോഷണം പോയാതായി പരാതി. KL 56 ബി 5227 എന്ന രജിസ്ട്രേഷൻ നമ്പറിലുള്ള ഹീറോ ഹോണ്ട പാഷൻ പ്രൊ ബൈക്ക് ആണ് മോഷണം പോയത്. കെ.എസ്.ഇ.ബി ജീവനക്കാരനായ മുചുകുന്ന് നെല്ലൂളിത്താഴെ സ്വദേശി ബാബു പറവക്കൊടിയുടേതാണ് ബെെക്ക്.

ഇന്നലെ വെെകീട്ട് ജോലി സ്ഥലത്തേക്ക് പോകുമ്പോൾ ആനക്കുളം ബസ് സ്റ്റോപ്പിന് സമീപം നിർത്തിയതായിരുന്നു ബെെക്ക്. ഇന്ന് തിരിച്ചെത്തിയപ്പോൾ ബെെക്ക് സ്ഥലത്ത് ഉണ്ടായിരുന്നില്ല. കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

ബെെക്കിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9446 063588 എന്ന നമ്പറിലോ പോലീസ് സ്റ്റേഷനിലോ നമ്പറിലോ അറിയിക്കുക.

Summary: Hero honda Bike missing from Anakulam