ഖത്തർ ഇനി മേപ്പയ്യൂർ ടൗണിലെത്തും! ഫുട്ബോൾ പ്രേമികൾക്ക് ഖത്തർ ലോകകപ്പ് ആസ്വദിക്കാനായി മേപ്പയ്യൂരിൽ ബിഗ് സ്ക്രീൻ


മേപ്പയ്യൂർ: ലോകം മുഴുവൻ ഒരു കാൽപ്പന്തിലേക്ക് ചുരുങ്ങാൻ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രമുള്ളപ്പോൾ മേപ്പയ്യൂരിലെ ഫുട്ബോൾ പ്രേമികൾക്ക് സന്തോഷവാർത്ത. മൊബൈൽഫോണിന്റെയോ ടെലിവിഷന്റെയോ ചെറു സ്ക്രീനുകളിലല്ലാതെ ഫുട്ബോളിന്റെ പൂർണ്ണത മുഴുവനായി ആവാഹിക്കാൻ കഴിയുന്ന തരത്തിൽ വലിയ സ്ക്രീനിൽ കളി കാണാനുള്ള അവസരമാണ് മേപ്പയ്യൂരിൽ ഒരുങ്ങുന്നത്.

മേപ്പയ്യൂർ ടൗണിലാണ് ഖത്തർ ലോകകപ്പ് കാണാനായി യുവജന കൂട്ടായ്മ ബിഗ് സ്ക്രീൻ ഒരുക്കുന്നത്. ഇതിനായുള്ള സ്വാഗതസംഘം രൂപീകരിച്ചു. മേപ്പയ്യൂർ ടൗണിൽ നടന്ന യോഗം മേപ്പയ്യൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജൻ ഉദ്ഘാടനം ചെയ്തു. സുനിൽ വടക്കയിൽ അധ്യക്ഷനായി. ധനേഷ് സി.കെ സ്വാഗതം പറഞ്ഞു.

ജനപ്രതിനിധികളായ ശോഭ എൻ.പി, റാബിയ എടത്തിക്കണ്ടി, രമ്യ എ.പി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.കുഞ്ഞിരാമൻ, കെ.രാജീവൻ, പി.കെ.അനീഷ് മാസ്റ്റർ, ടി.കെ.എ.ലത്തീഫ്, കെ.കെ.രാമചന്ദ്രൻ മാസ്റ്റർ, എ.സി.അനൂപ്, ഷംസുദ്ധീൻ കമ്മന, അമൽ ആസാദ്‌, സുഹനാദ്, ലബീബ് അഷ്‌റഫ്‌, ഫസലു റഹ്മാൻ, ബിജിത്ത് വി.പി, ദേവാനന്ദ്, ദേവദാസൻ മാസ്റ്റർ, വിനോദ് വടക്കയിൽ, ആർ.കെ.രമേശ്‌, വിനീഷ് ആരാധ്യ, പി.കെ.പ്രിയേഷ് കുമാർ, ഫാൻസ്‌ അസോസിയേഷൻ പ്രതിനിധികളായ ഷൗക്കത്ത് യു, അനീഷ് കണ്ടോത്ത്, അനീസ്, ശ്രീനന്ദ്, നിഷാദ് കെ.കെ എന്നിവർ സംസാരിച്ചു.

ഒരേ സമയം നൂറുകണക്കിന് ആരാധകർക്ക് ഇരുന്ന് കളി കാണാൻ കഴിയുന്ന തരത്തിലുള്ള ബിഗ് സ്ക്രീനാണ് മേപ്പയ്യൂരിൽ സ്ഥാപിക്കുന്നത്. അനീതികൾക്കും ലഹരിക്കുമെതിരെ മാനവികതയുടെ പുതിയ സംസ്കാരം വളർത്തിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ബിഗ് സ്ക്രീൻ സ്ഥാപിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു.