സൈക്കിളുമായി അതിവേഗത്തിൽ റോഡിലേക്ക്, ബൈക്ക് ഇടിച്ച് നടുറോഡിലേക്ക്, പുറകിൽ വന്ന ബസ് സൈക്കിളിൽ കയറിയിറങ്ങി; കണ്ണൂരിൽ ബാലൻ അത്ഭുതകരമായി രക്ഷപെട്ട വീഡിയോ കാണാം


കണ്ണൂർ: ഒരപകടം മറ്റൊരു അപകടത്തിൽ നിന്ന് രക്ഷപ്പെടുത്തുക. അത്ഭുതകരമായ രക്ഷപെടൽ എന്നാൽ എന്താണെന്നു അക്ഷരാർത്ഥത്തിൽ കാണിച്ച സംഭവമാണ് കഴിഞ്ഞ ദിവസം കണ്ണൂരിൽ നടന്നത്. നിരവധി വാഹനങ്ങൾ കടന്നു പോകുന്ന വഴിയിൽ അമിത വേഗത്തിൽ സൈക്കിളുമായി വന്ന കുട്ടി വാഹനങ്ങള്‍ക്കടിയില്‍പ്പെടാതെ അത്ഭുതകരമായി രക്ഷപ്പെടുന്നതാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാവുന്നത്.

കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിനടുത്ത് ചൊറുക്കളയില്‍ ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. വാഹനങ്ങള്‍ കടന്നുപോകുന്ന റോഡിന്റെ അരികില്‍നിന്ന് സൈക്കിളില്‍ കുട്ടി അതിവേഗത്തിലെത്തുന്നത് പുറത്തുവന്നിരിക്കുന്ന ദൃശ്യങ്ങളിൽ കാണാം. ആദ്യം ബൈക്കില്‍ ഇടിച്ച ശേഷം കുട്ടിയും സൈക്കിളും റോഡിലേക്ക് തെറിച്ചുവീണു. തുടര്‍ന്ന് പിറകേ വന്ന കെഎസ്‌ആര്‍ടിസി ബസ് സൈക്കിളിനു മുകളിലൂടെ കയറിയിറങ്ങുന്നു. എന്നാല്‍ കുട്ടി റോഡിന്റെ മറുവശത്തേക്ക് തെന്നിനീങ്ങി..ഒരു പോറൽ പോലും ഏൽക്കാതെ അവൻ രക്ഷപെടുകയാരുന്നു. കണ്ണടച്ച് തുറക്കുന്ന സമയത്തിനുള്ളിലാണ് ഈ അപകടം ഉണ്ടായത്. ആളുകൾ ഓടികൂടുന്നതിനു മുൻപേ പയ്യൻ തനിയെ എഴുന്നേറ്റ്‌ നിൽക്കുന്നതും ദൃശ്യത്തിൽ വ്യക്തമാണ്. തിരക്ക് പിടിച്ച റോഡിൽ ഇങ്ങനെ അശ്രദ്ധമായി പോകുന്നത് വലിയ വില നൽകേണ്ടി വരും. ശ്വാസമടക്കി പിടിച്ചു മാത്രമാണ് ഈ ദൃശ്യങ്ങൾ കാണാൻ സാധിക്കുക.

വീഡിയോ കാണാം: