ആയുര്‍വേദ തെറാപ്പിസ്റ്റ് നിയമനം; വിശദമായി നോക്കാം
ജില്ലയില്‍ ഭാരതീയ ചികിത്സാ വകുപ്പിന് കീഴിലെ വിവിധ സ്ഥാപനങ്ങളില്‍/പ്രോജക്ടുകളില്‍ ആയുര്‍വേദ തെറാപ്പിസ്റ്റ് താല്‍ക്കാലിക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച ജൂണ്‍ 16ന് നടക്കും.
യോഗ്യത: ആയുര്‍വ്വേദ മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ നടത്തുന്ന ഒരു വര്‍ഷത്തെ തെറാപ്പി കോഴ്‌സ് (ഡി.എ.എം.ഇ), ചെറുതുരുത്തിയിലെ നാഷണല്‍ ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പഞ്ചകര്‍മയില്‍ നിന്നുള്ള പഞ്ചകര്‍മ തെറാപ്പി കോഴ്‌സ്. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി രാവിലെ 10.30ന് മെഡിക്കല്‍ ഓഫീസില്‍ (ഐഎസ്എം) എത്തണം. ഫോണ്‍: 0495 2371486.