പേരാമ്പ്ര മാര്‍ക്കറ്റിന് സമീപം ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; നാല് പേര്‍ക്ക് പരിക്ക്‌


പേരാമ്പ്ര: ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് നാല് പേര്‍ക്ക് പരിക്ക്. പേരാമ്പ്ര മാര്‍ക്കറ്റിന് സമീപം മാസ് ഹൈപ്പര്‍ മാര്‍ക്കറ്റിന് മുമ്പില്‍ രാവിലെ 10.30ഓടെയാണ് സംഭവം. ഓട്ടോറിക്ഷയിലുണ്ടായിരുന്ന കുന്നത്ത് മൂസ, മകള്‍ ഫാത്തിമ ഇര്‍ഫാന, ലീല, കുന്നത്ത് സെലീന എന്നിവര്‍ക്കാണ് പരിക്കേറ്റത്.

കുറ്റ്യാടി ഭാഗത്ത് നിന്നും വരികയായിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് എതിര്‍ദിശയില്‍ വരികയായിരുന്ന ഓട്ടോറിക്ഷയില്‍ ഇടിച്ചു മറിയുകയായിരുന്നു. അപകടത്തില്‍ റോഡ് സൈഡില്‍ നിര്‍ത്തിയിട്ട മൂന്നോളം ബൈക്കുകള്‍ക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയതായാണ് വിവരം.