Veda Katherine

Total 2325 Posts

ഒരു യാത്രയായാലോ? മൂന്നുവശവും വനമേഖല, വെള്ളച്ചാട്ടവും ട്രക്കിങ്ങും ഏറുമാടങ്ങളും; മനോഹരമായ കാഴ്ചകളൊരുക്കി വിലങ്ങാട്

കോഴിക്കോട്, വയനാട്, കണ്ണൂര്‍ വനാതിര്‍ത്തിയില്‍ ഒളിഞ്ഞിരിക്കുന്ന ഒരു അത്ഭുത കേന്ദ്രങ്ങളിലൊന്നാണ് വിലങ്ങാട്. മൂന്നുഭാഗവും വനമേഖലയോട് ചേര്‍ന്നുള്ള പ്രദേശം. മയ്യഴിപ്പുഴയുടെ ഉത്ഭവസ്ഥാനം. പശ്ചിമഘട്ട മേഖലയില്‍ ഉള്‍പ്പെടുന്ന ഈ പ്രദേശം വൈവിധ്യങ്ങളായ സസ്യങ്ങള്‍ക്കൊണ്ടും ചിത്രശലഭങ്ങള്‍ക്കൊണ്ടും സമ്പുഷ്ടമാണ്. തിരികക്കയം വെള്ളച്ചാട്ടം അതില്‍ എടുത്തു പറയേണ്ട ഒന്നുതന്നെയാണ്. അന്‍പതടി ഉയരത്തിലുള്ള വെള്ളച്ചാട്ടം മഴ തുടങ്ങുന്നതോടെ കുത്തിയൊഴുകും. കൊച്ചുതുഷാരഗിരിയെന്നു തിരുകക്കയം വെള്ളച്ചാട്ടത്തെ വിശേഷിപ്പിക്കുന്നതില്‍

ജോലി നോക്കുകയാണോ, കേരള പബ്ലിക് സർവിസ് കമീഷൻ വിവിധ തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: കേരള പബ്ലിക് സർവിസ് കമീഷൻ വിവിധ തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഓൺലൈനായി ഡിസംബർ 14 വരെ സമർപ്പിക്കാം. ജനറൽ റിക്രൂട്ട്മെന്റ്: മെക്കാനിക്കൽ എൻജിനീയർ (ജലഗതാഗതം), പി.ആർ ഓഫിസർ (സർവകലാശാലകൾ), അസി. എൻജിനീയർ (കെ.എസ്.ഇ.ബി), മെക്കാനിക്കൽ ഓപറേറ്റർ (ഫാർമസ്യൂട്ടിക്കൽ കോർപറേഷൻ), സെയിൽസ് അസിസ്റ്റന്റ് (ഹാൻഡ്‍ലൂം കോർപറേഷൻ), സംഗീത അധ്യാപകർ (വിദ്യാഭ്യാസം), വർക് സൂപ്രണ്ട്,

ഇനി അയ്യപ്പ ഭക്തന്മാർക്ക് കൊല്ലം പിഷാരികാവിൽ വിരിവെയ്ക്കാം, ഭക്ഷണം കഴിക്കാം, വിശ്രമിക്കാം; അയ്യപ്പ സേവാകേന്ദ്രം ഭക്തർക്കായി തുറന്നു

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ദേവസ്വം അയ്യപ്പ സേവാകേന്ദ്രം ഭക്തർക്കായി തുറന്നു. മണ്ഡലകാലത്ത് കൊല്ലം പിഷാരികാവില്‍ അയപ്പഭക്തന്മാര്‍ക്ക് വര്‍ഷങ്ങളായി നല്‍കിക്കൊണ്ടിരുന്ന വിരവെയ്ക്കാനും ഭക്ഷണം കഴിക്കാനുമുള്ള സൗകര്യങ്ങള്‍ ആണ് വീണ്ടും ഒരുക്കിയത്. കൊല്ലം ചിറയ്ക്ക് സമീപം തുടങ്ങിയ അയ്യപ്പസേവാകേന്ദ്രം ട്രസ്റ്റി ബോർഡ് ചെയർമാൻ വാഴയിൽ ബാലൻ നായർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പ്രാഥമിക കർമ്മങ്ങൾ നിർവ്വഹിക്കാനും വിരിവെക്കാനുമുള്ള

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, മൂരാട് പാലം നാളെയും തുറക്കും, വിശദ വിവരങ്ങളറിയാം

മൂരാട്: നാളെയും ചുറ്റി കറങ്ങി പോകേണ്ട, മൂരാട് പാലം യാത്രികര്‍ക്കായി തുറന്നു നല്‍കും. നാളെ വൈകിട്ട് ആറ് മണിവരെയാണ് പാലം തുറക്കുക. ഇന്നലെയും മൂരാട് പാലം വൈകിട്ട് ആറുമണിവരെ തുറന്ന് നല്‍കിയിരുന്നു. പാലം അടച്ചിടുമ്പോള്‍ ഉപയോഗിക്കാന്‍ ഉദ്ദേശിച്ച മണിയൂര്‍ വഴിയുള്ള റോഡില്‍ ഗതാഗത തടസ്സമുണ്ടായതിനെ തുടര്‍ന്നായിരുന്നു ഇത്. ശനിയാഴ്ച രാവിലെ കണ്ടെയ്‌നര്‍ ലോറി ഇടിച്ച് തെങ്ങ്

മീത്തലകണ്ടി ഖബര്‍സ്ഥാന്‍ നവീകരണ പ്രവർത്തനങ്ങൾക്ക് ആരംഭം; അദ്യഘട്ടമായ നടപ്പാതയുടെ പ്രവര്‍ത്തി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: മീത്തലകണ്ടി ഖബര്‍സ്ഥാന്‍ നവീകരണ പ്രവർത്തനങ്ങൾക്ക് ആരംഭം. കൊയിലാണ്ടി ജുമാഅത്ത് പള്ളി കമ്മിറ്റിയുടെ കീഴിലെ മീത്തലക്കണ്ടി ഖബര്‍സ്ഥാനിലാണ് നവീകരണത്തിന്റെ അദ്യഘട്ടമായ നടപ്പാതയുടെ പ്രവര്‍ത്തി ഉദ്ഘാടനം ചെയ്തത്. കൊയിലാണ്ടി ഖാസി ടി. കെ മുഹമ്മദ് കുട്ടി മുസ്ല്യാറുടെ സാന്നിദ്ധ്യത്തില്‍ ജുമാഅത്ത് പള്ളി കമ്മിറ്റി പ്രസിഡണ്ട് സയ്യിദ് അലി ബാഫഖി തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സയ്യിദ് ഹാഫിള് ഹുസൈന്‍

ഖത്തർ ലോകകപ്പിന് തിരി കൊളുത്താൻ ഇനി നിമിഷങ്ങൾ മാത്രം; എവിടെ, എപ്പോള്‍, എങ്ങനെ കാണാം എന്നറിയാമോ? വിശദ വിവരങ്ങളറിയാം

ദോഹ: ലോക കപ്പുത്സവത്തിനു തിരി കൊളുത്താൻ ഇനി മണിക്കൂറുകൾ മാത്രം, ലോകമൊന്നാകെ ഒരു പന്തിലേക്കു കണ്ണ് നീളുന്ന മഹാ മാമാങ്കത്തിന് ഇന്ന് തുടക്കം. ഖത്തർ ലോകക്കപ്പിന്റെ ഉദ്ഘാടന ചടങ്ങ് ഇന്ത്യൻ സമയം വൈകിട്ട് 7.30 ക്ക് ആരംഭിക്കും. ആവേശോജ്വലമായ മത്സരങ്ങൾ ഇങ്ങു നാട്ടിലിരുന്നും ആരാധകർക്ക് തത്സമയം കാണാൻ അവസരമൊരുക്കിയിരിക്കുകയാണ് വിവിധ ചാനലുകൾ. ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ

‘സൈക്കിൾ പോളോ മത്സരത്തിൽ പങ്കെടുപ്പിച്ചില്ല, പരസ്യമായി അപമാനിച്ചു’; പോലീസിൽ പരാതി നൽകി കൊയിലാണ്ടിയിലെ വിദ്യാർത്ഥികൾ

കൊയിലാണ്ടി: ചേമഞ്ചേരിയിൽ ഇന്നലെ നടന്ന സൈക്കിൾ പോളോ മത്സരത്തിൽ ദേശീയ താരങ്ങളെ പങ്കെടുപ്പിച്ചില്ലെന്ന് പരാതി. കേരള സൈക്കിൾ പോളോ അസോസിയേഷന്റെ നേതൃത്വത്തിൽ ചേമഞ്ചേരി പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടത്തിയ നാല്പത്തിയൊന്നാമത് ജില്ലാ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിന്റെ സെലക്ഷൻ ടൂർണമെൻ്റിലാണ് ചില വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചില്ലെന്നു പരാതി ഉയർന്നത്. കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്സിലെ വിദ്യാർത്ഥികളാണ് പരാതി നൽകിയത്. ദേശീയ താരങ്ങളായ ജനിക,

നാടും നഗരവും ഫുട്ബോൾ ലഹരിയിൽ; ലോകകപ്പിന് ഇന്ന് കിക്കോഫ്, കളി ഖത്തറിലാണെങ്കിലും ആവേശമിങ്ങ് കേരളത്തിൽ

ദോഹ: അടയാളപ്പെടുത്തുക കാലമേ, പുത്തൻ ചരിത്രങ്ങളുടെ പിറവികൾക്കു ഖത്തർ ഒരുങ്ങിക്കഴിഞ്ഞു… ഇനി മണിക്കൂറുകൾ മാത്രം ബാക്കിയിരിക്കുമ്പോൾ ലോകത്തിന്റെ കണ്ണ് മുഴുവൻ ഒരൊറ്റ പന്തിലേക്ക് നീളുകയാണ്… 29 ദിവസം നീളുന്ന മാമാങ്കത്തിനൊരുങ്ങി ലോകം. നാലു വർഷത്തിലൊരിക്കൽ നടക്കുന്ന ഫിഫ ലോക കപ്പിന് ഇന്ന് വൈകിട്ട് ആരംഭം. ഖത്തർ ലോകകപ്പിന് തിരി കൊളുത്താൻ ഇനി നിമിഷങ്ങൾ മാത്രം; എവിടെ,

മേപ്പയ്യൂരില്‍ വിവിധ ഭാഗങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും

മേപ്പയ്യൂര്‍: മേപ്പയ്യൂരില്‍ വിവിധ ഭാഗങ്ങളില്‍ നാളെ (നവംബബര്‍ 20) വൈദ്യുതി മുടങ്ങും. മേപ്പയ്യൂര്‍ സലഫി, മേപ്പയ്യൂര്‍ ടൗണ്‍, വലിയപറമ്പ്, കാരയില്‍മുക്ക്, മേപ്പയ്യൂര്‍ പഞ്ചായത്ത്, ചെറുവണ്ണൂര്‍ റോഡ് എന്നിവിടങ്ങളില്‍ നാളെ രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് നാല് മണി വരെയാണ് വൈദ്യുതി മുടങ്ങുകയെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

ഖത്തർ ഇനി മേപ്പയ്യൂർ ടൗണിലെത്തും! ഫുട്ബോൾ പ്രേമികൾക്ക് ഖത്തർ ലോകകപ്പ് ആസ്വദിക്കാനായി മേപ്പയ്യൂരിൽ ബിഗ് സ്ക്രീൻ

മേപ്പയ്യൂർ: ലോകം മുഴുവൻ ഒരു കാൽപ്പന്തിലേക്ക് ചുരുങ്ങാൻ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രമുള്ളപ്പോൾ മേപ്പയ്യൂരിലെ ഫുട്ബോൾ പ്രേമികൾക്ക് സന്തോഷവാർത്ത. മൊബൈൽഫോണിന്റെയോ ടെലിവിഷന്റെയോ ചെറു സ്ക്രീനുകളിലല്ലാതെ ഫുട്ബോളിന്റെ പൂർണ്ണത മുഴുവനായി ആവാഹിക്കാൻ കഴിയുന്ന തരത്തിൽ വലിയ സ്ക്രീനിൽ കളി കാണാനുള്ള അവസരമാണ് മേപ്പയ്യൂരിൽ ഒരുങ്ങുന്നത്. മേപ്പയ്യൂർ ടൗണിലാണ് ഖത്തർ ലോകകപ്പ് കാണാനായി യുവജന കൂട്ടായ്മ ബിഗ് സ്ക്രീൻ