koyilandy news.com

Total 329 Posts

മേപ്പയൂര്‍ വിളയാട്ടൂര്‍ അയിമ്പാടി ക്ഷേത്രത്തില്‍ ഹരിശ്രീ കുറിച്ച് കുഞ്ഞുങ്ങള്‍

മേപ്പയൂര്‍: ദേവീ പ്രാര്‍ത്ഥനയുടെ പുണ്യം പകരുന്ന വിജയദശമി നാള്‍. മേപ്പയൂര്‍ വിളയാട്ടൂര്‍ അയിമ്പാടി ക്ഷേത്രത്തില്‍ ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍. ആദിപരാശക്തിയുടെ ഒന്‍പത് രൂപങ്ങളെയാണ് ഈ ദിവസങ്ങളില്‍ ആരാധിക്കുന്നത്. എഴുത്തിനിരുത്തല്‍ ചടങ്ങ് ആയമടത്തില്ലത്ത് മുരളിധരന്‍ നമ്പൂതിരിയുടെ നേതൃത്ത്വത്തില്‍ നടന്നു. നിരവധി കുഞ്ഞുങ്ങളാണ് ഇന്ന് ക്ഷേത്രാങ്കണത്തില്‍ വെച്ച് ആദ്യാക്ഷരം കുറിച്ചത്. summary: mahanavami celebration  in Meppayyur Valayattur

ആദ്യ പാഠം നുകര്‍ന്നു; നടുവത്തൂര്‍ മഹാശിവക്ഷേത്രത്തില്‍ ഹരിശ്രീ കുറിച്ച് കുരുന്നുകള്‍

കൊയിലാണ്ടി: നടുവത്തൂര്‍ മഹാശിവക്ഷേത്രത്തില്‍ ഹരിശ്രീ കുറിക്കല്‍ ചടങ്ങ് നടന്നു. ആരാധനയുടെയും സംഗീതത്തിന്റയും നൃത്തത്തിന്റെയും വിദ്യാരംഭത്തിന്റെയും ഉത്സവമാണ് നവരാത്രി. വ്രതം നോറ്റ് വിദ്യാ ദേവിയുടെ അനുഗ്രത്തിനായി പ്രാര്‍ത്ഥിക്കുന്ന നാളുകള്‍. ഒന്‍പത് രാത്രികളും പത്ത് പകലുകളും നീണ്ട് നില്‍ക്കുന്നതാണ് നവരാത്രി ആഘോഷങ്ങള്‍. അഡ്വ.കെ.പ്രവീണ്‍കുമാര്‍ കുരുന്നുകള്‍ക്ക് ആദ്യക്ഷരം കുറിച്ചു. ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ആര്‍.ജെ.ബിജു കുമാര്‍, ക്ഷേത്രമേല്‍ശാന്തി ചന്ദ്രന്‍ എമ്പ്രാന്തിരി,

നെടുംമ്പാശ്ശേരി വിമാനത്താവളത്തില്‍ മൂന്നരക്കോടി വിലവരുന്ന സ്വര്‍ണ്ണം പിടികൂടി, കോഴിക്കോട് സ്വദേശിയടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

കൊച്ചി: നെടുംമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് മൂന്നേകാല്‍ കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടി. ദുബായില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശിയടക്കം മൂന്ന് പേര്‍ പിടിയില്‍. മൂന്നരക്കോടി വിലവരുന്ന സ്വര്‍ണ്ണമാണ് പിടിച്ചെടുത്തത്. ദുബായില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശി നിഖില്‍ കമ്പിവളപ്പ് എന്നയാളില്‍ നിന്ന് മാത്രം 1783 ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്. കാസര്‍കോട്, മലപ്പുറം സ്വദേശികളാണ് പിടിയിലായ മറ്റ് രണ്ട് പേര്‍.

രക്തദാനം മഹാദാനം; മുചുകുന്നില്‍ മെഗാ രക്തദാന ക്യാമ്പുമായി ഗിഫ്റ്റ് ഓഫ് ഹാര്‍ട്ട് ചാരിറ്റബിള്‍ സെസൈറ്റി

കൊയിലാണ്ടി: മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. മുചുകുന്ന് യു.പി സ്‌കൂളില്‍ വെച്ച് ഗിഫ്റ്റ് ഓഫ് ഹാര്‍ട്ട് ചാരിറ്റബിള്‍ സെസൈറ്റിയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഒക്ടോബര്‍ 16 ഞായറാഴ്ച രാവിലെ ഒന്‍പത് മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെയാണ് ക്യാമ്പ് നടക്കുന്നത്. രക്തം ദാനം ചെയ്യുന്നവര്‍ക്ക് ഫലവൃക്ഷ തൈയാണ് സമ്മാനം. രക്തം ദാനം ചെയ്യുക എന്നത് ഒരു

സാമൂഹ്യ തിന്മകള്‍ക്കെതിരെ യോജിച്ച മുന്നേറ്റം വേണം; കൊയിലാണ്ടിയില്‍ വിസ്ഡം ഫാമിലി മീറ്റ് സംഘടിപ്പിച്ചു

കൊയിലാണ്ടി: വിസ്ഡം ഫാമിലി മീറ്റ് സംഘടിപ്പിച്ചു. കൊയിലാണ്ടി മുജാഹിദ് സെന്ററില്‍ നടന്ന പരിപാടിയില്‍ സാമൂഹ്യ തിന്മകള്‍ക്കെതിരെ യോജിച്ച മുന്നേറ്റം വേണം എന്ന് ആവശ്യപ്പെട്ടു. മീറ്റ് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ലാ ട്രഷറര്‍ അഡ്വ കെ.പി.പി.അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. പൗരോഹിത്യത്തിന്റെയും സാമൂഹിക ജീര്‍ണതയുടെയും സകലമാന അന്ധകാരങ്ങളില്‍ നിന്നും മനുഷ്യസമൂഹത്തിന് ശരിയായ മോചനം ലഭിക്കണമെങ്കില്‍ ധര്‍മബോധത്തിലൂന്നിയ ജീവിതം മാത്രമാണ്

നന്തി ബസാര്‍ പുറത്തെ വയല്‍ കേളപ്പന്‍ അന്തരിച്ചു

നന്തി ബസാര്‍: പുറത്തെ വയല്‍ കേളപ്പന്‍ അന്തരിച്ചു. എഴുപത്തിരണ്ട് വയസ്സായിരുന്നു. ഭാര്യ: കമല. മക്കള്‍: ന്തോഷ് (ബഹറിന്‍), സലീഷ് (ബഹറിന്‍), സനീത. മരുമക്കള്‍: ബാബു, സജിത്യ, ഷീന. സംസ്കാരം ബുധനാഴ്ച കാലത്ത് 8.30 ന് നന്തിയിലെ വീട്ടുവളപ്പിൽ നടന്നു. summary: nandi bazhar puratthe vayal kelappan passed away

പിഷാരികാവില്‍ ഭക്തജന പ്രവാഹം; ആദ്യാക്ഷരം കുറിക്കുന്നത് അഞ്ഞൂറോളം കുരുന്നുകള്‍

കൊയിലാണ്ടി: ഭക്തജന തിരക്കില്‍ പിഷാരികാവ്. പത്ത് ദിവസം നീണ്ട് നിന്ന നവരാത്രി ആഘോഷ പരിപാടികള്‍ക്ക് ഇന്ന് വിരമമാകും. വിജയദശമി നാളില്‍ വിദ്യാരംഭം അടക്കം വിവിധ പരിപാടികളാണ് ക്ഷേത്രത്തില്‍ അരങ്ങേറുന്നത്. കോഴിക്കോട് അമൃത് നാഥും സംഘവും അവതരിപ്പിച്ച നാദസ്വരക്കച്ചരിയോടെയാണ് ഇന്നത്തെ രിപാടികള്‍ ആരംഭിച്ചത്. അതിനുശേഷം വിദ്യാരംഭം തുടങ്ങി. അഞ്ഞൂറോളം കുരുന്നുകള്‍ ഇത്തവണ ഹരിശ്രീ കുറിക്കും. വിവിധ ഭാഗങ്ങളില്‍

പയ്യോളി കെ.സി.രാജന്‍ അന്തരിച്ചു

പയ്യോളി: ബീച്ച് റോഡിലെ അക്ഷര കോളേജിന് സമീപം കെ.സി.രാജന്‍ അന്തരിച്ചു. അച്ഛന്‍: കെ.സി.കൃഷ്ണൻ. അമ്മ: കല്ലു അമ്മ ഭാര്യ: ശാന്ത. മക്കള്‍: വല്‍സന്‍, ഉണ്ണി. മരുമകള്‍: സാന്ദ്ര. സഹോദരങ്ങള്‍: വത്സല,വസന്ത,പുഷ്പ,ബേബി, ദാസന്‍, പരേതനായ ഗോപാലന്‍, ശ്രീമതി, പത്മാവതി. summary: payyoli k c rajan passed away

ചേമഞ്ചേരി കൊളക്കാട് തയ്യില്‍ കാര്‍ത്ത്യായനി അമ്മ അന്തരിച്ചു

കൊയിലാണ്ടി: ചേമഞ്ചേരി കൊളക്കാട് തയ്യില്‍ കാര്‍ത്ത്യായനി അമ്മ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ അച്ചുതന്‍ നായര്‍. മക്കള്‍: രാമകൃഷ്ണന്‍ (ആധാരം എഴുത്ത്), രാധ (മുന്‍ പഞ്ചായത്ത് മെമ്പര്‍). മരുമക്കള്‍: ഷീന, ഉണ്ണി (ഗുജറാത്ത്). സംസ്‌കാരം: ഇന്ന് വൈകീട്ട് 5.30 വീട്ടുവളപ്പില്‍. summary: chemmancheri kolakkad thayyil kaarthyayani amma passed away

നഗരസഭയ്ക്ക് മാതൃകയായി മുത്താമ്പി ഇരുപതാം വാര്‍ഡിലെ വനിതകള്‍; മാലിന്യമുക്ത-സൗന്ദര്യവല്‍ക്കരണത്തിനായി അണിനിരന്ന് കുടുംബശ്രീ പ്രവര്‍ത്തകര്‍

കൊയിലാണ്ടി: നഗരസഭയിലെ ഇരുപതാം വാര്‍ഡിലാണ് മാലിന്യമുക്ത-സൗന്ദര്യ വല്‍ക്കരണത്തിനായി കുടുംബശ്രീ പ്രവര്‍ത്തകര്‍ അണിനിരന്നത്. ജൂണ്‍ അഞ്ചിന്റെ പരിസ്ഥിതി ദിനാചരണവും സൗന്ദര്യവല്‍ക്കരണവും എന്ന ആശയത്തോടനുബന്ധിച്ചാണ് വാര്‍ഡിന്റെ പ്രധാന പാതയുടെ ഇരുവശങ്ങളിലും പൂന്തോട്ടച്ചെടികള്‍ നട്ടുപിടിപ്പിച്ചത്. ചിലതെല്ലാം നാമാവശേഷമായെങ്കിലും, സ്പര്‍ശം പ്രവര്‍ത്തകരുടെ ശ്രദ്ധ എന്നും ഈ പൂന്തോട്ടത്തിന് മേലെ ഉണ്ട്. ഷൈമ, ശാന്ത, പുഷ്പ, സതി തുടങ്ങിയവരാണ് ഈ പൂന്തോട്ട നിര്‍മ്മാണത്തിനും