അരിക്കുളം ഊരള്ളൂര്‍ സ്വദേശിയുടെ വിലപ്പെട്ട രേഖകളടങ്ങിയ ഫയല്‍ നഷ്ടപ്പെട്ടതായി പരാതി; സംഭവം പുതിയങ്ങാടിക്കും കൊയിലാണ്ടിക്കും ഇടയിലുള്ള ബസ് യാത്രയില്‍


കൊയിലാണ്ടി: അരിക്കുളം ഊരള്ളൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിനിയുടെ വിലപ്പെട്ട രേഖകളടങ്ങിയ ഫയല്‍ നഷ്ടപ്പെട്ടതായി പരാതി. ഇന്ന് രാവിലെ കോഴിക്കോട് മാളിക്കടവ് ഐ.ടി.ഐയില്‍ അഭിമുഖത്തിനായി പോയ ഊരള്ളൂര്‍ തലയഞ്ചേരി മീത്തല്‍ അതുല്‍ ടി.എം എന്ന വിദ്യാര്‍ത്ഥിയുടെ ഫയലാണ്‌ നഷ്ടപ്പെട്ടത്. അഭിമുഖം കഴിഞ്ഞ് തിരിച്ചു വരുന്നതിനിടെയാണ് രേഖകള്‍ നഷ്ടപ്പെട്ടത്.

കോഴിക്കോട് നിന്നും പുതിയങ്ങാടിക്ക് ബസ് കയറിയപ്പോള്‍ സീറ്റിനടുത്തായി ഫയല്‍വച്ചിരുന്നു. പിന്നീട് കൊയിലാണ്ടിക്ക് ബസ് കയറി സ്റ്റാന്റില്‍ ഇറങ്ങിയപ്പോഴാണ് ഫയല്‍ നഷ്ടപ്പെട്ട വിവരം മനസിലായത്. പുളിയങ്ങാടിക്കും കൊയിലാണ്ടിക്കും ഇടയിലാവാം ഫയല്‍ നഷ്ടപ്പെട്ടത് എന്നാണ് വിദ്യാര്‍ത്ഥി പറയുന്നത്.

ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, എസ്.എസ്.എല്‍.സി, പ്ലസ് ടു തുടങ്ങി വിലപ്പെട്ട രേഖകള്‍ അടങ്ങിയതാണ് ഫയല്‍. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 81369 97953, 7559859247 ഈ നമ്പറില്‍ വിളിച്ച് വിവരം പറയേണ്ടതാണ്.