അരിക്കുളത്ത് നിന്നും കുരുടിമുക്കിലേക്കുള്ള യാത്രയ്ക്കിടെ അരിക്കുളം സ്വദേശിയുടെ എടിഎം കാര്‍ഡ് നഷ്ടപ്പെട്ടതായി പരാതി


കൊയിലാണ്ടി: അരിക്കുളം സ്വദേശിയുടെ എടിഎം കാര്‍ഡ് നഷ്ടമായി. പുളിയോത്ത് മീത്തല്‍ ഫായിസിന്റെ കേരള ഗ്രാമീണ്‍ ബാങ്കിന്റെ എടിഎം കാര്‍ഡാണ് നഷ്ടമായത്.

ഇന്നലെ രാത്രി 7.30നും 8മണിക്കും ഇടയില്‍ അരിക്കുളത്ത് നിന്നും കുരുടിമുക്കിലേക്കുള്ള ബൈക്ക് യാത്രയ്ക്കിടെയാണ് കാര്‍ഡ് നഷ്ടമായത്. രാത്രി അരിക്കുളത്തെ ഗ്രാമീണ്‍ ബാങ്കിന്റെ എടിഎം കൗണ്ടറില്‍ കാശ് എടുക്കാനായി പോയിരുന്നു.

ശേഷം പണവും കാര്‍ഡും പോക്കറ്റില്‍ വെച്ചു. തുടര്‍ന്നുള്ള യാത്രയില്‍ പോക്കറ്റില്‍ നിന്നും കാര്‍ഡ് വീണുപോയിരിക്കാമെന്നാണ് സംശയം. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ എന്ന 9895917246 നമ്പറില്‍ ബന്ധപ്പെടുക.