തിരുവോണം വരെ നീളുന്ന വാശിയേറിയ മത്സരങ്ങൾ; നടുവത്തൂരിൽ ആവേശം വിതറാൻ അമ്പെയ്ത്ത് മത്സരവുമായി കൂട്ടായ്മ ഒറോക്കുന്ന്


നടുവത്തൂർ: കൂട്ടായ്മ ഒറോക്കുന്നിന്റെ നേതൃത്വത്തിൽ അമ്പെയ്ത്ത് മത്സരം സംഘടിപ്പിക്കുന്നു. പഴയ തലമുറയുടെ അഭിമാന മത്സരമായിരുന്നു അമ്പെയ്ത്ത് കളങ്ങൾ ഇന്ന് നാട്ടിൽ നിന്ന് അന്യം നിന്ന് പോവുകയാണ്. ഈ സംസ്കാരത്തെ തിരിച്ചുകൊണ്ടു വരിക എന്ന ലക്ഷ്യത്തോടെയാണ് കൂട്ടായ്മ ഓണം വരെ നീണ്ടു നിൽക്കുന്ന അമ്പയത്ത് മത്സരം സംഘടിപ്പിക്കുന്നത്. അമ്പെയ്ത്ത് മത്സരങ്ങളുടെ ഔപചാരിക ഉദ്ഘാടനം കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ നിർമ്മല ഉദ്ഘാടനം ചെയ്തു.

ഒറോകുന്നിൽ നടന്ന ചടങ്ങിൽ എം പി അശോകൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ കെ സി രാജൻ, അമൽ സരാഗ, വി മോളി, പി ശങ്കരൻ മാസ്റ്റർ സന്ധ്യാ നിവാസ് കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു.

പഴയകാല അമ്പെയ്ത്തുകാരൻ പടിഞ്ഞാറെ കുന്നോത്ത് മി ബാലൻ ആദ്യ അമ്പെയ്തു. തിരുവോണ ദിവസംവരെ എല്ലാദിവസവും വൈകിട്ട് അമ്പെയ്ത്ത് മത്സരം ഉണ്ടായിരിക്കും.

Summay: archery competition at naduvathur