സേഫ് ഭവന പദ്ധതിയുടെ അപേക്ഷ ക്ഷണിച്ചു; വിശദമായി അറിയാം


പേരാമ്പ്ര: 2006 ഏപ്രില്‍ ഒന്നിന് ശേഷം നിര്‍മിച്ച, 2020 ഏപ്രില്‍ ഒന്നിന് ശേഷം ഭവന പുനരുദ്ധാരണത്തിനോ പൂര്‍ത്തീകരണത്തിനോ സര്‍ക്കാര്‍ ധനസഹായം കൈപ്പറ്റാത്ത വീടുള്ള പട്ടികവര്‍ഗക്കാര്‍ക്ക് സേഫ് പദ്ധതിയില്‍ അപേക്ഷിക്കാം. 2.50 ലക്ഷം രൂപയില്‍ താഴെ വരുമാനം ഉള്ളവരായിരിക്കണം.

അപേക്ഷ ഫോം കോഴിക്കോട് ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസിലും പേരാമ്പ്ര, കോടഞ്ചേരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലും www.stdd.kerala.gov.in വെബ്സൈറ്റിലും ലഭിക്കും. വീട് സ്ഥിതിചെയ്യുന്ന ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലാണ് അപേക്ഷിക്കേണ്ടത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് കോഴിക്കോട് ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസുമായോ അതത് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുമായോ ബന്ധപ്പെടാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂണ്‍ 10. ഫോണ്‍: 0495 2376364.