ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ കൊയിലാണ്ടി താലൂക്ക് സമ്മേളനം 10ന് പേരാമ്പ്രയില്‍


പേരാമ്പ്ര: ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ കൊയിലാണ്ടി താലൂക്ക് സമ്മേളനവും കുടുംബ സംഗമവും ജൂൺ 10 ന് പേരാമ്പ്രയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കാലത്ത് പേരാമ്പ്ര വി.വി ദക്ഷിണാ മൂർത്തി ടൗൺ ഹാളിൽ ഒരുക്കിയ പി.വി സുധൻ നഗറിൽ മുതിർന്ന അംഗം പതാക ഉയർത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാവും.

താലൂക്ക് സമ്മേളനം പേരാമ്പ്ര എം.എൽ.എ ടി.പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനം എകെആർആർഡിഎ സംസ്ഥാന പ്രസിഡണ്ട് ജോണി നെല്ലൂരും കുടുംബ സംഗമം വടകര എം.പി ഷാഫി പറമ്പിലും ഉദ്ഘാടനം ചെയ്യും .പ്രശസ്ത പിന്നണി ഗായകൻ അജയ് ഗോപാൽ മുഖ്യാതിഥിയായിരിക്കും.

ചടങ്ങിൽ ഉന്നത വിജയികൾക്ക് ആദരമൊരുക്കും. തുടർന്ന് റേഷൻ വ്യാപാരികളുടെ കുടുംബാംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറും. വാർത്ത സമ്മേളനത്തിൽ സ്വാഗത സംഘം കൺവീനർ പി.പവിത്രൻ, ചെയർമാൻ രവീന്ദ്രൻ പുതുക്കോട്ട്, ജോയിൻ്റ് കൺവീനർ റഫീഖ് ചെറുവാട്ട് , വൈസ് ചെയർമാൻ ഒ.പി കുഞ്ഞികൃഷ്ണൻ, രക്ഷാധികാരികളായ സി.സി കൃഷ്ണൻ, ശശി മങ്ങര, സി.കെ വിശ്വൻ തുടങ്ങിയവർ സംബന്ധിച്ചു.