വർഗീയതയ്ക്കും സാമൂഹിക ജീർണതയ്ക്കുമെതിരെ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ; കൊയിലാണ്ടിയില്‍ ആവേശമായി കാൽനട പ്രചരണ ജാഥ


കൊയിലാണ്ടി: വർഗീയതയ്ക്കും സാമൂഹ്യ ജീർണതയ്ക്കുമെതിരെയും കേന്ദ്ര സർക്കാരിൻ്റെ സ്ത്രീവിരുദ്ധ നിലപാടുകൾക്കെതിരെയും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ നടത്തുന്ന പ്രക്ഷോഭത്തിൻ്റെ ഭാഗമായി കൊയിലാണ്ടി ഏരിയാ കമ്മറ്റി നടത്തിയ ഏരിയാ കാൽനട പ്രചരണ ജാഥ കാട്ടിലപ്പീടികയില്‍ സമാപിച്ചു. സമാപന സമ്മേളനം ജില്ലാ സെക്രട്ടറി പുഷ്പജ ഉദ്ഘാടനം ചെയ്തു.

ബിന്ദു ഇല്ലത്ത് അധ്യക്ഷത വഹിച്ചു. ജാഥ ലീഡർ ബിന്ദു സോമൻ, ഡെപ്യൂട്ടി ലീഡർ കെഎം സുനിത എന്നിവർ സംസാരിച്ചു. സമാപന ദിനത്തിൽ കണയങ്കോട്, മാവിൻചുവട്, മേലൂർ, ഞാണംപൊയിൽ, ചേലിയ, കലോപ്പൊയിൽ, കാഞ്ഞിലശ്ശേരി, വെറ്റിലപ്പാറ എന്നിവിടങ്ങളിൽ പര്യടനം നടത്തിയാണ് പ്രചരണ ജാഥ സമാപിച്ചത്.

വിവിധ കേന്ദ്രങ്ങളിൽ ജാഥാക്യാപ്റ്റന്‌ പുറമെ ടി.വി ഗിരിജ, കെ.സതിദേവി, പി.വി അനുഷ, സതി കിഴക്കയിൽ, കെ.പി സുധ, എം.എം വിജയ, ശ്യാമള എന്നിവർ സംസാരിച്ചു.

Description: All India Democratic Women's Association against communalism and social decay