അലൂമിനിയം ലേബർ കോൺട്രാക്ട് അസോസിയേഷൻ (അൽക്ക) കൊയിലാണ്ടി മേഖല കൺവെൻഷൻ


കൊയിലാണ്ടി: അലൂമിനിയം ലേബർ കോൺട്രാക്ട് അസോസിയേഷൻ (അൽക്ക) കൊയിലാണ്ടി മേഖല കൺവെൻഷൻ പെരുവട്ടൂരിൽ ഉജ്ജയനിയിൽ നടന്നു. സംസ്ഥാന പ്രസിഡന്റ് മൊയ്തു തോടന്നൂർ  പരിപാടി ഉദ്ഘാടനം ചെയ്തു. മേഖലയിലെ നിരവധി പ്രവർത്തകർ അണിനിരന്ന കൺവൻഷനിൽ സജി ഊരള്ളൂർ അധ്യക്ഷനായി വഹിച്ചു.

സംഘടനയുടെ ഐഡന്റിറ്റി കാർഡും ബാഗും ചടങ്ങിൽ വിതരണം ചെയ്തു. സംഘടനയുടെ പുതിയ
ഭാരവാഹികളായി നീരജ് ആനക്കുളം (പ്രസിഡന്റ്), സജി ഊരള്ളൂർ, ബാബു മുത്താമ്പി (വൈസ് പ്രസിഡന്റുമാർ), മെർവിൻ ജോസ് (സെക്രട്ടറി), അരുൺ നടുവത്തൂർ, സമീർ നമ്പ്രത്ത്കര, രഘു പൂക്കാട് (ജോയിന്റ് സെക്രട്ടറിമാർ), സുധീഷ് ആനവാതുക്കൽ (ട്രഷറർ), എന്നിവരെ തെരഞ്ഞെടുത്തു. സഹായനിധി ചെയർമാനായി സനൂഷ് കൊയിലാണ്ടിയെയും തെരഞ്ഞെടുത്തു.