കേന്ദ്രസര്‍ക്കാറിന്റെ സ്ത്രീവിരുദ്ധ നിലപാടുകള്‍ക്കെതിരെ പ്രതിഷേധം; കൊയിലാണ്ടിയില്‍ എ.ഐ.ഡി.ഡബ്ല്യു.എയുടെ കാല്‍നട പ്രചരണജാഥ


കൊയിലാണ്ടി: വര്‍ഗീയതക്കും സാമൂഹ്യ ജീര്‍ണതക്കുമെതിരെയും കേന്ദ്ര സര്‍ക്കാരിന്റെ സ്ത്രീവിരുദ്ധ നിലപാടുകള്‍ക്കെതിരെയും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ഏരിയാ കമ്മറ്റിനടത്തിയ ഏരിയാ കാല്‍നട പ്രചരണ ജാഥ കാട്ടിലപ്പീടികയില്‍ സമാപിച്ചു. സമാപന സമ്മേളനം ജില്ലാ സെക്രട്ടറി പുഷ്പജ ഉദ്ഘാടനം ചെയ്തു. ബിന്ദു ഇല്ലത്ത് അധ്യക്ഷയായി.

ജാഥ ലീഡര്‍ ബിന്ദു സോമന്‍, ഡെപ്യൂട്ടി ലീഡര്‍ കെ എം സുനിത എന്നിവര്‍ സംസാരിച്ചു. സമാപന ദിനത്തില്‍ കണയങ്കോട്, മാവിന്‍ചുവട്, മേലൂര്‍, ഞാണംപൊയില്‍, ചേലിയ, കലോപ്പൊയില്‍, കാഞ്ഞിലശ്ശേരി, വെറ്റിലപ്പാറ എന്നിവിടങ്ങളില്‍ പര്യടനം നടത്തിയാണ് കാട്ടിലപ്പീടിക സമാപിച്ചത്.

വിവിധ കേന്ദ്രങ്ങളില്‍ ജാഥാ ക്യാപ്റ്റനെ പുറമെ ടി.വി.ഗിരിജ, കെ.സതിദേവി, പി.വി.അനുഷ, സതി കിഴക്കയില്‍, കെ.പി.സുധ, എം.എം.വിജയ, ശ്യാമള എന്നിവര്‍ സംസാരിച്ചു.

Summary: AIDWA’s walking campaign march in Koyilandy