ഓർമ്മകൾക്ക് പതിനഞ്ചാണ്ട്; ചെങ്ങോട്ടുകാവിൽ അഡ്വ. എം സി വി ഭട്ടതിരിപ്പാട് അനുസ്മരണം സംഘടിപ്പിച്ച് കേരള സീനിയർ സിറ്റിസൺസ് ഫോറം


കൊയിലാണ്ടി: കേരള സീനിയർ സിറ്റിസൺസ് ഫോറം സ്ഥാപക പ്രസിഡണ്ടും പ്രശസ്ത അഭിഭാഷകനുമായ ദിവംഗതനായ എം സി വി ഭട്ടതിരിപ്പാടിന്റെ 15-ാമത് ചരമ വാർഷികവും അനുസ്മരണവും സംഘടിപ്പിച്ചു. ചെങ്ങോട്ടുകാവ് ശ്രീ രാമാനന്ദാശ്രമം സ്കൂൾ ഹാളിൽ നടന്ന സംസ്ഥാന-ജില്ല തല അനുസ്മരണത്തിന്റെ ഉദ്ഘാടനം കേരള സീനിയർ സിറ്റിസൺസ് ഫോറം സംസ്ഥാന വൈസ് പ്രസിഡണ്ട് കെ വി ബാലൻ കുറുപ്പ് നിർവഹിച്ചു.

സംഗീത സായന്തനം ഗ്രൂപ്പ് അവതരിപ്പിച്ച അവതരണ ഗാനത്തോടെ ആരംഭിച്ച പരിപാടിയിൽ ജില്ലാ പ്രസിഡണ്ട് രാജീവൻ അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത കവിയും അധ്യാപകനുമായ സോമൻ കടലൂർ ” കുതിക്കുന്ന കാലം, കിതയ്ക്കുന്ന വയോജനം ” എന്ന വിഷയത്തെ അഥികരിച്ചു കൊണ്ട് പ്രഭാഷണം നടത്തി. സംസ്ഥാന കൗൺസിൽ അംഗം ഇ കെ ഗോവിന്ദൻ മാസ്റ്റർ ഭട്ടതിരിപ്പാട് അനുസ്മരണ ഭാഷണം നടത്തി.

മുൻ സംസ്ഥാന സിക്രട്ടരി പൂതേരി ദാമോദരൻ, പഞ്ചായത്ത് കമ്മിറ്റി സെക്രട്ടരി വി പി രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടരി സോമൻ ചാലിൽ സ്വാഗതവും പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് പി.കെ വേണുഗോപാലൻ നന്ദിയും പറഞ്ഞു.

Summary: advocate MCV Bhattathiripad memorial organized by Kerala Senior Citizens Forum in Chengottukavu