കോഴിക്കോട് നഗരത്തിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം


കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം. പ്രതി പിടിയിൽ. ആക്രമണത്തിൽ യുവതിക്ക് ഗുരുതരമായി പൊള്ളലേറ്റു.

മൃദുല (22) എന്ന യുവതിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഷ്ണു എന്ന യുവാവാണ് ആസിഡ് ഒഴിച്ചത്. യുവതിയെ ആക്രമിച്ച പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പൊറ്റമ്മൽ മദർ ഒപ്റ്റിക്കൽസ് എന്ന സ്ഥാപനത്തിലെ ജോലിക്കാരിയാണ് മൃദുല.