കൊയിലാണ്ടി കാര്‍ നിയന്ത്രണംവിട്ട് അപകടം; കാല്‍നടയാത്രക്കാരും ബൈക്ക് യാത്രികരുമടക്കം അഞ്ച് പേര്‍ക്ക് പരിക്ക്


കൊയിലാണ്ടി: ദേശീയപാതയില്‍ എം.ജി കോളജിന് കാര്‍ നിയന്ത്രണംവിട്ട് അപകടം. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം.

നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറിലും കാല്‍നടയാത്രക്കാരെയും ഇടിച്ചശേഷം നിര്‍ത്തിയിട്ട ലോറിയില്‍ ഇടിക്കുകയായിരുന്നു. കാല്‍നടയാത്രക്കാരായ രണ്ടുപേര്‍ക്കും സ്‌കൂട്ടറിലുണ്ടായിരുന്ന രണ്ടുപേര്‍ക്കും കാറിലുണ്ടായിരുന്ന ഒരാള്‍ക്കുമാണ് പരിക്കേറ്റത്.

പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചു.