ചേമഞ്ചേരിയിൽ സ്വകര്യ ബസ് പിക്കപ്പ് വാനിലിടിച്ച് അപകടം; വാൻ ഡ്രൈവർക്കും ബസ് യാത്രക്കാരിക്കും പരിക്ക്
കൊയിലാണ്ടി: ചേമഞ്ചേരിയിൽ സ്വാകര്യ ബസ് പിക്കപ്പ് വാനിലിടിച്ച് അപകടം. രണ്ട് പേർക്ക് പരിക്കേറ്റു. വാൻ ഡ്രൈവർ സഹദ് (35) ബസ് യാത്രക്കാരിയായ റഷീദ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് വൈകിട്ട് 4 മണിയോടെയാണ് അപകടം.
ബസ് കോഴിക്കോട് ഭാഗത്തേക്കും വാൻ വടകര ഭാഗത്തേക്കും പോവുകയായിരുന്നു. അമിതവേഗതയിൽ ദേശീയപാതയിൽ സർവ്വീസ് റോഡിന് എതിർ ദിശയിലേക്ക് ഓടിച്ച് കയറിയ ബസ് പിക്കപ്പ് വാനിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ വൻ ഗതാഗതകുരുക്ക് അനുഭവപ്പെട്ടു.