അരിക്കുളം കാളിയത്ത് മുക്കില്‍ സ്‌ക്കൂട്ടറിടിച്ച് പരിക്കേറ്റ വയോധിക മരിച്ചു


അരിക്കുളം: കാളിയത്ത് മുക്കില്‍ സ്‌ക്കൂട്ടറിടിച്ച് പരിക്കേറ്റ വയോധിക മരിച്ചു. തിരുവങ്ങായൂർ പിള്ളേന്ന് കണ്ടിമീത്തൽ പെണ്ണുട്ടിയാണ് മരിച്ചത്. എഴുപത്തിയെട്ട് വയസുണ്ട്. കാരയാട് എ.എല്‍.പി സ്‌ക്കൂളിന് മുമ്പില്‍ ഇന്ന് നാല് മണിയോടെയായിരുന്നു അപകടം.

അരിക്കുളം ഒന്നാംവാർഡ് ഗ്രാമസഭയിൽ പങ്കെടുക്കാനായി കാരയാട് എ.എല്‍.പി സ്‌ക്കൂളിലേക്ക് പോവുന്നതിനായി റോഡ് മുറിച്ചുകടക്കുകയായിരുന്നു. ഇതിനിടയിലാണ് സ്‌ക്കൂട്ടര്‍ ഇടിച്ചത്. അപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ നിന്നും പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയിരുന്നു.

ഭർത്താവ്: പരേതനായ ഒ.ടി കനിയൻ. മക്കൾ: മിനി, വിനോദ്, വിനീഷ്. മരുമക്കൾ: രാജൻ (ബാലുശേരി ) റീജ (കാവുംന്തറ) ഷൈമ (നരക്കോട്).