ചിങ്ങപുരം കൊങ്ങന്നൂര്‍ ഭഗവതി ക്ഷേത്രത്തിലെ ആറാട്ടു മഹോത്സവത്തിനു കൊടിയേറി; ജനുവരി 12ന് ആറാട്ട്


ചിങ്ങപുരം: കൊങ്ങന്നൂര്‍ ഭഗവതി ക്ഷേത്രത്തിലെ ആറാട്ടുമഹോത്സവത്തിനു കൊടിയേറി. തന്ത്രി ഏറാഞ്ചേരി ഇല്ലം നാരായണന്‍ നമ്പൂതിരിപ്പാടിന്റെയും മേല്‍ശാന്തി പുറമേരി പട്വം ഇല്ലം സന്തോഷ് നമ്പൂതിരിയുടെയും കാര്‍മികത്വത്തിലായിരുന്നു കൊടിയേറ്റം.

ഇന്ന് കാഴ്ചശീവേലി, ആശാ സുരേഷിന്റെ സോപാനസംഗീതം, സന്ധ്യ വിളക്ക്, തായമ്പക എന്നിവയുണ്ടായിരിക്കും. നാളെയാണ് ചെറിയ വിളക്ക്. പത്തിന് വലിയ വിളക്ക്.

11 ന് പള്ളിവേട്ട. മൂന്നു മണി മുതല്‍ ഇളനീര്‍ കുലവരവുകള്‍, കാഴ്ചശീവേലി, സന്ധ്യ വിളക്ക്, ഗ്രാമബലി, പുറക്കാട്ടേക്കുള്ള പള്ളിവേട്ട എഴുന്നള്ളത്ത്, പാണ്ടിമേളം എന്നിവയും ഉത്സവാഘോഷങ്ങളുടെ ഭാഗമായുണ്ടായും.

12 ന് ആറാട്ട്, കീഴൂര്‍ ശിവക്ഷേത്രത്തില്‍ നിന്നുള്ള എഴുന്നള്ളത്ത്, പാലൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളത്ത്, കുളിച്ചാറാടിക്കല്‍, എഴുന്നള്ളത്ത് തിരിച്ചു വന്നു പാണ്ടിമേളം, പടിഞ്ഞാറെ നട തുറന്ന് ദര്‍ശനം, കലശം ശ്രീഭൂതബലി എന്നിവയ്ക്കുശേഷം രുധിര കോലത്തോടെ ഉത്സവം സമാപിക്കും.