കൊയിലാണ്ടിയിൽ നിർത്തിയിട്ടിരുന്ന സ്കൂൾ ബസിനു മുകളിൽ മരം മുറിഞ്ഞു വീണു, ബസിന്‍റെ മേല്‍ഭാഗം തകര്‍ന്നു


കൊയിലാണ്ടി: കനത്ത കാറ്റിൽ സ്കൂൾ ബസ്സിന് മുകളിൽ മരം വീണ് അപകടം. റെയിൽവേ സ്റ്റേഷൻ റോഡിലുള്ള വിക്ടറി ട്രേഡേഴ്സ്ന്റെ ഗോഡൗണിന് മുമ്പിൽ ആണ് അപകടം നടന്നത്. നിർത്തിയിട്ടിരുന്ന ശ്രീ സത്യസായി വിദ്യപീഠം സ്കൂൾ ബസ്സിനു മുകളിലേക്ക് ആണ് വൻമരം കടപുഴകി വീണത്. ബസ്സിൽ ആരുമില്ലയിരുന്നതിനാൽ അപകടം ഒഴിവായി.

ഇന്ന് പുലർച്ചെ ആറരയോടെയാണ് സംഭവം. മരം വീണു ബസ്സിന്‌ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. റൂഫ് ഒരു ഭാഗം തകർന്ന നിലയിലാണ്. വിവരം ലഭിച്ച ഉടനെ തന്നെ കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും രക്ഷാപ്രവർത്തനം ആരംഭിക്കുകയും ചെയ്തു. സ്റ്റേഷൻ ഓഫിസർ ആനന്തൻ സി.പി യുടെ നേതൃത്വത്തിൽ ഉള്ള സംഘം ചെയിൻസൊ ഉപയോഗിച്ച് മരം മുറിച്ച് മാറ്റുകയായിരുന്നു.

അസ്സിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ബാബു പി.കെ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ബിനീഷ് കെ, നിധിപ്രസാദ് ഇ.എം, സിജിത്ത് സി, സനൽ രാജ്, ഷാജു, സത്യൻ ഹോംഗാര്‍ഡുമാരായ ഓംപ്രകാശ്, രാജീവ് എന്നിവർ പ്രവർത്തനത്തിൽ ഏർപെട്ടു.