നൊച്ചാട് പനി ബാധിച്ച് ഒന്നരവയസ്സുകാരന്‍ മരിച്ചു


നൊച്ചാട്: പനി ബാധിച്ച് ഒന്നരവയസുകാരന്‍ മരിച്ചു. മുളിയങ്ങല്‍ ഈങ്ങാരി ഷംസീറിന്റെ മകന്‍ യസീം ആണ് മരിച്ചത്. ഇന്നലെയാണ് സംഭവം. പനി അധികമായതിനെ തുടര്‍ന്ന് ആദ്യം പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. ഇവിടെ നിന്നും തുടര്‍ചികിത്സയ്ക്കായി വൈകുന്നേരത്തോടെ കോഴിക്കോട് മെഡിക്കള്‍ കോളേജിലേക്ക് കുട്ടിയെ മാറ്റി.

എന്നാല്‍ യാത്രാ മധ്യേ സ്ഥിതി മോശമായതിനെ തുടര്‍ന്ന് ഉടന്‍ തന്നെ മൊടക്കല്ലൂര്‍ എംഎംസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഉമ്മ: ജര്‍ഷിത (കൊടശ്ശേരി).

സഹോദരങ്ങള്‍: ഹംദാന്‍ അഹമ്മദ് അജ്മി, ഹാദി അഹമ്മദ് അജ്മി.