കൊയിലാണ്ടിയിൽ കളിയാരവങ്ങൾ ഉണർത്തി സോക്കർ; പങ്കെടുത്തത് 1900ൽ അധികം കുട്ടികൾ; മത്സരങ്ങൾ തുടരുന്നു


കൊയിലാണ്ടി: കളിപ്രേമികൾക്കിടയിൽ പുത്തൻ അനുഭവമായി സോക്കർ. കേരള ഫുട്ബോൾ അസോസിയേഷന്റെ കോഴിക്കോട് ജില്ലാ നേതൃത്വത്തിൽ ആണ് കൊയിലാണ്ടിയിൽ കളികൾ പുരോഗമിക്കുന്നത്. കൊയിലാണ്ടി സ്റ്റേഡിയവും ഫറൂഖ് കോളേജുമാണ് മത്സരങ്ങൾക്ക് വേദിയാവുന്നത്. ഇന്ന് വൈകുന്നേരം അണ്ടർ 18 വിഭാഗത്തിന്റെ ഫൈനൽ മത്സരം ഫറൂഖിൽ നടക്കും.

അണ്ടർ 15, അണ്ടർ 13 മത്സരങ്ങൾ തുടരും. പെൺകുട്ടികളുടെ മത്സരങ്ങളും ഉടൻ ആരംഭിക്കുന്നതെന്ന് അസോസിയേഷൻ പറഞ്ഞു. ഒരു ടീമിൽ ഇരുപത് മുതൽ ഇരുപത്തിനാലു അംഗങ്ങൾ ആണ് വേണ്ടത്. അണ്ടർ 18 വിഭാഗത്തിൽ 43 ടീമുകളിലായി 860 അംഗങ്ങളും, അണ്ടർ 15 വിഭാഗത്തിൽ 27 ടീമുകളിലായി 540 കളിക്കാരും അണ്ടർ 13 വിഭാഗത്തിൽ 25 ടീമുകളിലായി 500 കുട്ടികളും പങ്കെടുത്തതായി കൺവീനർ അശോകൻ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.

‘ലീഗ്-കം-നോക്കൗട്ട് രീതിയിലാണ് ടൂർണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്. അക്കാദമികളും അംഗീകൃത ക്ലബുകളും ആണ് മത്സരത്തിൽ പങ്കെടുക്കുന്നത്. കൊയിലാണ്ടി സ്റ്റേഡിയത്തിൽ അണ്ടർ 18 വിഭാഗത്തിന്റെ കുറെ മത്സരങ്ങൾ നടന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരള ഫുട്ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ ഈ വർഷം ആണ് ഇവിടെ സോക്കർ മത്സര ഇനമായി കൂട്ടിച്ചേർത്തത്. കേരള യൂത്ത് ഫുട്ബോൾ എന്ന പേരിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. സെപ്റ്റംബർ 21 നു ആരംഭിച്ച മത്സരങ്ങളിൽ അണ്ടർ 18 ന്റെ ഫൈനൽ മത്സരമാണ് ഇന്ന് നടക്കുക.

കാണികൾക്കും ഉദ്വേഗജനകമായ പല നിമിഷങ്ങളും സമ്മാനിച്ച് ടൂർണമെന്റ് തുടരുന്നു.

summary: A new face of soccer has awakened the fun in Koyilandi