ജോലിക്കിടെ വീടിനു മുകളില്‍ നിന്നും താഴെ വീണു; നൊച്ചാട് സ്വദേശി പൊന്നാനിയില്‍ മരിച്ചു


പേരാമ്പ്ര: പേരാമ്പ്ര സ്വദേശിയായ ആശാരി തൊഴിലാളി പൊന്നാനിയില്‍ വീടിന് മുകളില്‍ നിന്ന് വീണ് മരിച്ചു. നൊച്ചാട് രാമല്ലൂര്‍ സ്വദേശി സുരേശന്‍ ആണ് മരിച്ചത്. അറുപത് വയസായിരുന്നു.

ജോലിക്കിടെ താഴെ വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌ക്കാരം വ്യാഴാഴ്ച വൈകുന്നേരം വീട്ടുവളപ്പില്‍ നടക്കും.

നൊച്ചാട് രാമല്ലൂര്‍ സ്വദേശിയാണെങ്കിലും സുരേശന്‍ ഏറെക്കാലമായി പൊന്നാനിയിലാണ് കുടുംബസമേതം താമസിക്കുന്നത്.