ബൈക്കിൽ കറങ്ങി കഞ്ചാവ് വിതരണം; കോഴിക്കോട്ട് പ്രതി പിടിയിൽ


കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ വിവിധ സ്ഥലങ്ങളില്‍ ബൈക്കിലെത്തി കഞ്ചാവ് വിതരണം ചെയ്യുന്ന സംഘത്തിലുള്‍പ്പെട്ട ഒരാള്‍ പിടിയിലായി. കോളത്തറ കണ്ണാടികുളം റോഡിന് സമീപം വരിക്കോളി മജീദ് എന്ന് അറിയപ്പെടുന്ന ഇമ്ബാല മജീദാണ് (55) പിടിയിലായത്. 300 ഗ്രാം കഞ്ചാവാണ് ഉദ്യോഗസ്ഥര്‍ ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്.

കസബ പൊലീസും സിറ്റി നാര്‍ക്കോട്ടിക്ക് സ്ക്വാഡായ ഡന്‍സാഫും സംയുക്തമായി നടത്തിയ റെയ്ഡിലാണ് പ്രതിയെ പിടിച്ചത്. വില്‍ക്കാനായി സൂക്ഷിച്ചിരുന്ന അന്‍പതോളം കഞ്ചാവ് പൊതികളും ഇയാളില്‍ നിന്നും കണ്ടെടുത്തു.500 രൂപ മുതല്‍ 1000 രൂപ വരെ ഈടാക്കിയാണ് സംഘം ഇത്തരം പൊതികള്‍ വില്പന നടത്തിയിരുന്നത്.