ഭീതിപടർത്തി കല്ലോട് തീപിടുത്തം; വീട്ടുപറമ്പിൽ തീപടർന്നത് രാത്രി പത്തുമണിയോടെ


കല്ലോട്: അശ്രദ്ധ മൂലമുള്ള തീപിടുത്തങ്ങൾ തുടർകഥയാവുന്നു. പേരാമ്പ്ര കല്ലോട് സ്വകാര്യ വ്യക്തിയുടെ വീട്ടുപറമ്പിലാണ് ഇന്നലെ തീപടർന്നത്. രാത്രി പത്തുമണിയോടെയാണ് ജനങ്ങളിൽ പരിഭ്രാന്തിയുണർത്തിയ തീപിടുത്തം സംഭവിച്ചത്.

 

സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കൂട്ടിയിട്ട വെയ്‌സ്‌റ്റിനാണ് തീപ്പിടിച്ചത്. ഉടനെ തന്നെ കണ്ടതിനാൽ ഒഴിവായത് വൻ ദുരന്തം. തൊട്ടടുത്ത് തന്നെ വീടുകൾ ഉള്ളതിനാൽ പറമ്പിലുള്ള ഉണങ്ങിയ കാടിന് തീ പടരാതിരുന്നത് കൊണ്ട് വലിയ അപകടം ഒഴിവായി. കല്ലോട് ലിനി സ്മാരക ബസ് സ്റ്റോപ്പിന് പുറകുവശത്തുള്ള വീട്ടിലാണ് തീപിടിച്ചത്.

വിവരമറിഞ്ഞെത്തിയ പോലീസ് പേരാമ്പ്ര അഗ്നിശമന സേനയെ വിവരമറിയിക്കുകയായിരുന്നു. പേരാമ്പ്രയിൽ നിന്നും അസി. സ്റ്റേഷൻ ഓഫിസർ പി. വിനോദന്റെ നേതൃത്വത്തിൽ ഒരു യൂണിറ്റ് വണ്ടി എത്തി തീ അണച്ചു.