അഭിനയവും പാട്ടും ഡാന്‍സുമായി കൊച്ചുകൂട്ടുകാര്‍ ഒന്നിച്ചു; വര്‍ണ്ണ കൂടാരം ഒരുക്കി എളാട്ടേരി അരുണ്‍ ലൈബ്രറി


കൊയിലാണ്ടി: എളാട്ടേരി അരുണ്‍ ലൈബ്രറി ബാലവേദിയുടെ നേതൃത്വത്തില്‍ വര്‍ണ്ണ കൂടാരം സംഘടിപ്പിച്ചു. ലൈബ്രറി സെക്രട്ടറി ഇ. നാരായണന്‍ ഉദ്ഘാടനം ചെയ്തു.


എന്‍. എം. നാരായണന്‍ മാസ്റ്റര്‍ കോ-ഓര്‍ഡിനേറ്ററായി. കെ. കെ. രാജന്‍, ടി .എം . ഷീജ ,പി. രാജന്‍ ,എ. സുരേഷ്, കെ. എന്‍. രാമചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ബാലവേദി പ്രവര്‍ത്തകര്‍ അഭിനയം, സംഗീതം തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിച്ചു.