കണ്ണൂർ കൊട്ടിയൂരിൽ ക്ഷേത്രോത്സവത്തിനെത്തിയ കുട്ടി ഒഴുക്കിൽപ്പെട്ടു; രക്ഷകരായി യുവാക്കൾ


കണ്ണൂർ: കൊട്ടിയൂരിൽ ഉത്സവത്തിനെത്തിയ കുട്ടി ഒഴുക്കിൽപ്പെട്ടു. ബാവലിപ്പുഴയിൽ അച്ഛനോടൊപ്പം കുളിക്കുന്നതിനിടെയാണ് പെൺകുട്ടി ഒഴിക്കിൽപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.

പുഴയുടെ കരയിൽ നിന്നാണ് കുളിച്ചിരുന്നതെങ്കിലും ഒഴുക്കിൽ പെടുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ കണ്ണൂർ പിലാത്തറ സ്വദേശികളായ  യുവാക്കൾ പുഴയിലേക്ക് ഇറങ്ങി കുട്ടിയെ രക്ഷപ്പെടുത്തി.