പുറമേരിയിൽ ബസ് കടയിലേക്ക് ഇടിച്ചു കയറി; അപകടത്തിൽ നിരവധി പേർക്ക് പരുക്ക്


നാദാപുരം: ബസ് കടയിലേക്ക് ഇടിച്ചു കയറി വൻ അപകടം. പുറമേരി ഹോമിയോ മുക്കിലാണ് സംഭവം. അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. ഇന്ന് വൈകിട്ടാണ് അപകടം നടന്നത്.

വടകരയിൽ നിന്ന് തോട്ടിൽ പാലത്തേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തിന് കാരണമായത്. ആനന്ദിനി എന്ന സ്വകാര്യ ബസ് മുന്പിലുണ്ടായിരുന്ന ഇരു ചക്ര വാഹനത്തെ വെട്ടിക്കാൻ ശ്രമിക്കുമ്പോഴാണ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറിയത്.

പരുക്കേറ്റവരെ ഉടനെ തന്നെ നാട്ടുകാരുടെ സഹായത്തോടെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. നാദാപുരം പോലീസ് സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.